ജ്യൂജ്ജായ്ഗൗ
ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനവും സംരക്ഷിത പ്രദേശവുമാണ് ജ്യൂജ്ജായ്ഗൗ താഴ്വര(ചൈനീസ്:九寨沟; ഇംഗ്ലീഷ്: Jiuzhaigou Valley ). തിബറ്റൻ പീഠഭൂമിയുടെ അരികിലായുള്ള മിൻ പർവ്വതനിരയുടെ ഒരു ഭാഗമാണ് ഈ താഴ്വര. ഇതിന് 72,000ഹെക്ടറിലും അധികം വിസ്തൃതിയുണ്ട്. 2,000 മുതൽ 4,500മീറ്റർ വരെയാണ് ഈ പ്രദേശത്തിന് സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരവ്യത്യാസം. 1992-ൽ ജ്യൂജ്ജായ്ഗൗ താഴ്വരയെ യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി. 1997-ൽ ഈ പ്രദേശത്തിന് അന്തർദേശീയ സംരക്ഷിത ജൈവമണ്ഡലം(World Biosphere Reserve) എന്ന പദവിയും ലഭിച്ചു. പ്രകൃതിസൗന്ദര്യത്തിന്റെ കാര്യത്തിലും പേരുകേട്ടതാണ് ഈ പ്രദേശം. കാൽസൈറ്റിന്റെ നിക്ഷേപം മൂലം വർണ്ണാഭമായ തടാകങ്ങൾ ഇവിടത്തെ ഒരു പ്രത്യേകതയാണ്. നിരവധി തട്ടുകളിലായുള്ള വെള്ളച്ചാട്ടങ്ങളും, മഞ്ഞുമൂടിയ പർവ്വതങ്ങളും, ഹരിതാഭമായ വനങ്ങളുമെല്ലാം ചേർന്ന് ജ്യൂജ്ജായ്ഗോവിനെ ചൈനയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia