ഈ ലേഖനം 1871-ലെ ജർമ്മനിയുടെ ഏകീകരണത്തെക്കുറിച്ചാണ്. 1990-ലെ കിഴക്കൻ ജർമ്മനിയുടെയും പടിഞ്ഞാറൻ ജർമ്മനിയുടെയും ഏകീകരണത്തെക്കുറിയാൻ, ജർമ്മനിയുടെ പുനരേകീകരണം കാണുക.
The German Empire of 1871–1918. Because the German-speaking part of the multinational Austrian Empire was excluded, this geographic construction represented a lesser Germany (Kleindeutsch) solution.
ഓസ്ട്രിയയൊഴികെയുള്ളജർമ്മൻ സംസാരിക്കുന്ന പ്രദേശങ്ങളിലെ രാജാക്കന്മാർ, ഫ്രാൻസിലെ പാലസ് ഓഫ് വെർസയിൽസിൽ 1871 ജനുവരി 18 ന് പ്രഷ്യയിലെവിൽഹെം ഒന്നാമനെ ജർമ്മൻ ചക്രവർത്തിയായി പ്രഖ്യാപിച്ച് രാഷ്ട്രീയപരവും ഭരണപരവുമായി ഒന്നിപ്പിച്ചതിനെ ജർമ്മനിയുടെ ഏകീകരണം എന്ന് വിവക്ഷിക്കുന്നു.
1866-ൽ നിലവിലുണ്ടായിരുന്ന നോർത്ത് ജർമൻ കോൺഫെഡറേഷൻ അതിലുൾപ്പെടാതിരുന്ന ജർമൻ രാജ്യങ്ങളെ ഉൾക്കൊള്ളിച്ച് വിപുലീകരിക്കാൻ ബിസ്മാർക്കിനു പദ്ധതിയുണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ കരുതുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ രാഷ്ട്രീയപരമായും സാമ്പത്തികപരമായും സൈനികപരമായും നയതന്ത്രപരമായും ഒരുപറ്റം പൊളിറ്റികുകൾ ഒരുമിച്ചത് ബിസ്മാർക്കിന്റെ ശക്തമായ റിയൽ പൊളിറ്റിക് നയം കൊണ്ടാണെന്ന് ഈ ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അക്കാലത്തെ ഡാനിഷ്, ഫ്രഞ്ച് ദേശിയതാവാദങ്ങൾ ജർമ്മൻ ഐക്യത്തിനു പ്രചോദനമായി. മൂന്ന് പ്രാദേശിക യുദ്ധങ്ങളിൽ പ്രഷ്യ കൈവരിച്ച വിജയം രാഷ്ട്രീയപരമായ ജർമ്മൻ ഐക്യം എന്ന വാദം പ്രചരിപ്പിക്കാൻ സഹായിച്ചു. ഇത്, 1813–14-ലെ നെപ്പോളിയൻ യുദ്ധങ്ങളിൽ വിജയം കൈവരിച്ചതിനു സമാനമായ ഒരു ഐക്യം ഉളവാക്കി. 1871-ൽ ഓസ്ട്രിയ ഉൾപ്പെടാതെയുള്ള ജർമൻ പ്രദേശങ്ങൾക്കിടയിൽ രാഷ്ട്രീയപരമായും ഭരണപരമായും ഐക്യം നിലവിൽ വന്നു.
1819: ജർമൻ കോൺഫെഡറേഷനിലെ അംഗങ്ങൾ 1819-ൽ തീരുമാനിച്ച കാൾസ്ബഡ് കൽപ്പന (Carlsbad Decrees) അനുസരിച്ച് ഒരു ഐക്യ ജർമ്മൻ രാജ്യം നിർമ്മിക്കാനുള്ള പ്രവൃത്തികൾ നടത്താൻ പാടില്ലെങ്കിലും പ്രഷ്യ മറ്റ് കോൺഫെഡറേഷനിലെ അംഗങ്ങൾ തമ്മിലുള്ള ഉടമ്പടികളിൽ ഏർപ്പെട്ടുവന്നു.
1834: പ്രഷ്യയുടെ നേതൃത്വത്തിൽ, ജർമൻ കോൺഫെഡറേഷനിലെ ആസ്ട്രിയയൊഴികെയുള്ള അംഗങ്ങൾ, സോൾവെറിൻ(Zollverein) എന്ന ഒരു യൂണിയൻ രൂപീകരിച്ചു.
1848: ജർമൻ കോൺഫെഡറേഷനിലെബർലിൻ, ഡ്രസ്ഡൻഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങൾ പ്രഷ്യയിലെ ഫ്രെഡറിക് വില്ല്യം നാലാമൻ രാജാവിനെ ഒരു കോൺഫെഡറേഷൻ ഭരണഘടന നിർമ്മിക്കാൻ പ്രേരിപ്പിച്ചു, അതേ സമയം 1848-ൽ ഒരു ഏകീകൃത ജർമനി രൂപീകരിക്കാനായി ഫ്രാങ്ക്ഫർട്ട് പാർലമെന്റ് സംഘടിക്കപ്പെട്ടുവെങ്കിലും വില്ല്യം രാജാവ് ഇതിനെ എതിർത്തു. ഓസ്ട്രിയ ഉൾപ്പെടാത്ത ഏകീകൃത ജർമനി (ക്ലെയിൻഡോയ്ച് Kleindeutsch) അല്ലെങ്കിൽ ഓസ്ട്രിയ കൂടി ഉൾപ്പെടുന്ന ഏകീകൃത ജർമനി (ഗ്രോബ്ഡോയ്ച് Großdeutsch) എന്നീ ആശയങ്ങൾ പ്രചരിക്കാൻ തുടങ്ങി.
1850: പ്രഷ്യ മുമ്പോട്ട് വച്ചതും വളരെ കുറച്ചു കാലം മാത്രം നിലനിന്നതുമായ എർഫർട്ട് യൂണിയൻ എന്ന ജർമൻ കോൺഫെഡറേഷൻ നിലവിൽ വന്നു. 1850 മാർച്ച് 20 മുതൽ ഏപ്രിൽ 29 വരെ നിലവിലുണ്ടായിരുന്ന എർഫർട്ട് യൂണിയൻ പാർലമെന്റ് (Erfurter Unionsparlament) എർഫർട്ടിൽ നേരത്തേ നിലനിന്നിരുന്ന സെന്റ് അഗസ്റ്റിൻ മൊണാസ്ട്രിയിലാണ് ഒത്തുചേർന്നത്. പ്രഷ്യയും ഓസ്ട്രിയയും 1850 നവംബർ 29-ൻ ഒപ്പിട്ട പങ്ചുവേഷൻ ഒഫ് ഓൽമട്സ് യൂണീയൻ ഇല്ലാതാക്കുകയും ഓസ്ട്രിയൻ ഭരണാധികാരിയുടെ കീഴിൽ കോൺഫെഡറേഷൻ സ്ഥാപിക്കപ്പെടനിടയാക്കുകയും ചെയ്തു[1][2]
1861–62: പ്രഷ്യയുടെ രാജാവായി അധികാരം ഏറ്റെടുത്ത വെൽഹെം I 1862 സെപ്തംബർ 23-ൻ* ബിസ്മാർക്കിനെ വിദേശകാര്യമന്ത്രിയായി പ്രഖ്യാപിച്ചു, പ്രഷ്യയുടെ നേതൃത്വത്തിൽ ഒരു ഏകീകൃത ജർമൻ സാമ്രാജ്യം കെട്ടിപ്പെടുക്കുന്നതിനെ അനുകൂലിച്ചിരുന്ന ആളായിരുന്നു ബിസ്മാർക്.
1864: ഷ്ലെസ്വിഗ് ഡെന്മാർക്കിൽ ലയിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച പ്രഷ്യ ഡെന്മാർക്കിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി (ഡാനിഷ്-പ്രഷ്യൻ യുദ്ധം) ബിസ്മാർക്ക് ആസ്ട്രിയൻ സാമ്രാജ്യത്തെ ഈ യുദ്ധത്തിലേക്ക് മനഃപ്പൂർവ്വം വലിച്ചിഴക്കുകയും യുദ്ധാനന്തരം വിജയികളായ പ്രഷ്യ വടക്കൻ പ്രദേശമായ ഷ്ലെസ്വിഗിന്റെയും ഓസ്ട്രിയ തെക്കൻ പ്രദേശമായ ഹോൾസ്റ്റെയിനിന്റെയും ഭരണം 1864-ലെ വിയന്ന ഉടമ്പടി പ്രകാരം ഏറ്റെടുത്തു.
1866: ആസ്ട്രിയൻ സാമ്രാജ്യം പ്രഷ്യയുടെ അധീനതയിൽപ്പെട്ട ഷ്ലെസ്വിഗിൽ പ്രശ്നങ്ങൾ കുത്തിപ്പൊക്കുന്നുവെന്ന് ബിസ്മാർക് ആരോപിച്ചു. പ്രഷ്യൻ സൈന്യം ആസ്ട്രിയൻ അധീനതയിലായിരുന്ന ഹോൾസ്റ്റെയിനിൽ പ്രവേശിക്കുകയും ഹോൾസ്റ്റെയിൻ-ഷ്ലെസ്വിഗ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ആസ്ട്രിയ പ്രഷ്യയുമായി യുദ്ധം പ്രഖ്യാപിക്കുകയും പെട്ടെന്നുതന്നെ ഏഴാഴ്ചത്തെ യുദ്ധത്തിൽ) പ്രഷ്യയോട് പരാജയപ്പെടുകയും ചെയ്തു. Treaty of Prague (1866ലെ പ്രാഗ് ഉടമ്പടി പ്രകാരം ജർമൻ കോൺഫെഡറേഷൻ പിരിച്ചുവിട്ട് പ്രഷ്യ ഉത്തര ജർമൻ കോൺഫെഡറേഷൻ സ്ഥാപിച്ചു.ഫ്രഞ്ച് അനുഭാവമുള്ള ദക്ഷിണ രാജ്യങ്ങളായ ബവേറിയ, ബാഡൻവുർട്ടെംബർഗ് എന്നിവയൊഴിച്ചുള്ള എല്ലാ ജർമൻ പ്രദേശങ്ങൾ ഇതിൽ ഉൾപെട്ടിരുന്നു.
Map of the Holy Roman Empire in 1789. The map is dominated by the Habsburg Monarchy (orange) and the Kingdom of Prussia (blue), besides a large number of small states (many of them too small to be shown on the map)
1806-നു മുമ്പേ മദ്ധ്യ യൂറോപ്പിൽ ജർമൻ സംസാരഭാഷയായിരുന്ന മുന്നൂറോളം രാഷ്ട്രീയവിഭാഗങ്ങൾ നിലനിന്നിരുന്നു, ഇവയിൽ പലതും വിശുദ്ധ റോമാസാമ്രാജ്യത്തിന്റെയോ ഹാപ്സ്ബർഗ്( ഓസ്ട്രിയൻ) രാജവംശത്തിന്റെയോ ഭാഗമായിരുന്നു. പ്രശസ്തരല്ലാത്തവർ മുതൽ വളരെ ശക്തരായവർ ഊൾപ്പെടുന്ന ഭരണാധികാരുകളുടെ കീഴിലെ ചെറുതും വലുതും ആയ രാജ്യങ്ങളും പ്രദേശങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതലുള്ള ചരിത്രം പരിശോധിച്ചാൽ, വളരെ കുറഞ്ഞ അപവാദങ്ങൾ ഒഴിച്ചാൽ, വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ ഭരണാസാരഥ്യം വഹിച്ചിരുന്നത് ഹാപ്സ്ബർഗ് രാജവംശത്തിൽ പെട്ടവരാണെന്ന് കാണാം. ജർമൻ സംസാരിച്ചിരുന്ന പ്രദേശങ്ങളിലെ കർഷകരും ഭൂവുടമകളും തമ്മിലും ഭരണപ്രദേശങ്ങൾ തമ്മിലുമുള്ള തർക്കങ്ങൾ പരിഹരിച്ചിരുന്നത് വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ഭരണ-നീതിന്യായ വിഭാഗങ്ങൾ ആയിരുന്നു.[3]
1799–1802 കാലഘട്ടത്തിലെ രണ്ടാം സഖ്യകക്ഷികളുടെ യുദ്ധത്തിൽ നെപ്പോളിയൻ സഖ്യകക്ഷികളെ പരാജയപ്പെടുത്തി. 1801-ലെ ലൂൺവിൽ ഉടമ്പടി, 1802-ലെ എയ്മിയെൻസ് ഉടമ്പടി എന്നീ ഉടമ്പടികളും 1803-ലെ ജർമൻ മീഡിയാസ്റ്റൈസേഷനും അനുസരിച്ച് റോമൻ സാമ്രാജ്യത്തിന്റെ ഭാഗമയിരുന്ന പല പ്രദേശങ്ങളും രാജകുടുംബങ്ങളുടെ ഭരണത്തിൻ കീഴിലാക്കി. പല പ്രധാന നഗരങ്ങളിലേയും ജനങ്ങൾ പ്രഭുക്കൾക്കും രാജാക്കന്മാർക്കും കീഴിലായി. ഇത് [[Kingdom of Württemberg|വുട്ടെംബർഗ്], ബഡെൻ എന്നീ രാജ്യങ്ങളുടെ വിസ്തൃതി അധികമാക്കാൻ ഇടയാക്കി. 1806-ൽ പ്രഷ്യയിൽ കടന്നുകയറുകയും ജെന-ഔർസ്റ്റെഡ് യുദ്ധത്തിൽ പ്രഷ്യയെയും റഷ്യയെയും പരാജയപ്പെടുത്തിയ നൊപ്പോളിയൻ പ്രെസ്സ്ബർഗ് ഉടമ്പടിയിൽ വിശുദ്ധ റോമൻ സാമ്രാജ്യം ഇല്ലായ്മചെയ്തു.[4]
നെപ്പോളിയന്റെ കീഴിൽ ജർമൻ ദേശീയതയുടെ വളർച്ച
1804–1814-ലെ ഒന്നാം ഫ്രഞ്ച് സാമ്രാജ്യത്തിന്റെ കീഴിൽ ജർമൻ ദേശീയവാദം വർദ്ധിച്ചുവന്നു. ഫ്രഞ്ച് ഭരണത്തിൻ കീഴിൽ ആയിരുന്നുവെങ്കിലും ജർമൻ സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ ഒറ്റ ഭരണത്തിൽ വന്നത് ജർമനി എന്ന ഏകരാജ്യം കെട്ടിപ്പെടുത്തണമെന്ന ചിന്താഗതി വളർത്തി.
The Battle of the Nations monument, erected for the centennial in 1913, honors the efforts of the German people in the victory over Napoleon
ഒരു പൊതുഭാഷ സംസാരിച്ചിരുന്നവരെങ്കിലും നൂറുകണക്കിൻ നാട്ടുരാജ്യങ്ങളിലെ ജനങ്ങൾക്ക് ഫ്രഞ്ച് കൈയേറ്റക്കാരെ തുരത്തി തങ്ങളുടേതായ ഭരണം വേണമെന്ന ചിന്തയാൺ ജർമൻ ജനതയെ ഒന്നിപ്പിച്ചത്.[5] 1806–07-ലെ നെപ്പോളിയന്റെ പോളണ്ട് ആക്രമണം, ഐബീരിയൻ മുനമ്പ്, പടിഞ്ഞാറൻ ജർമനി എന്നിവടങ്ങളിലെ യുദ്ധവും, 1812-ലെ റഷ്യൻ ആക്രമണവും കോൺറ്റിനെന്റൽ സിസ്റ്റം എന്നറിയപ്പെട്ട ബ്രിട്ടണെതിരായ വ്യാപര ഉപരോധവും മദ്ധ്യ യൂറോപ്പിന്റെ സമ്പത്‌വ്യവസ്ഥയെ തളർത്തി. 1812-ലെ റഷ്യൻ ആക്രമണം ജർമൻ പ്രദേശങ്ങളിലെ ഒന്നേകാൽ ലക്ഷത്തോളം സൈനികർ ഉൾപ്പെട്ടതായിരുന്നു. ഈ സേനക്കുണ്ടായ നാശനഷ്ടം, നെപ്പോളിയന്റെ ആധിപത്യത്തിൽനിന്നും മോചിതരായി, ഒരു ഏകീകൃത മദ്ധ്യ യൂറോപ്പ് എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ, ഉന്നതരെന്നോ പാവപ്പെട്ടവരെന്നോ എന്ന വ്യത്യാസമില്ലാതെ ജർമൻ ജനതയെ പ്രേരിപ്പിച്ചു.[6]ലുട്സോവ് ഫ്രീ കോർ തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ രൂപീകരണത്തിനും ഇത് വഴി തെളിയിച്ചു.[7]
റഷ്യക്കെതിരായ യുദ്ധത്തിലെ തിരിച്ചടി ജർമൻ പ്രദേശങ്ങളിലെ ഫ്രഞ്ച് സ്വാധീനം കുറയാൻ ഇടയാക്കി. 1813-ൽ ജർമൻ പ്രദേശങ്ങളിലെ ഫ്രഞ്ച് ഭരണം ശക്തമാക്കാൻ നെപ്പോളിയൻ ശ്രമം തുടങ്ങി. ഇതിനെത്തുടർന്നുണ്ടായ ആറാം സഖ്യകക്ഷികളുടെ യുദ്ധം, ലൈപ്തിശ് യുദ്ധത്തിൽ കലാശിച്ചു, 1813 ഒക്ടോബറിൽ അഞ്ചു ലക്ഷത്തിലധികം ആളുകൾ മൂന്നു ദിവസത്തിലെ യുദ്ധത്തിൽ ഏർപ്പെട്ടു, ഇത് പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ നടന്ന ഏറ്റവും വലിയ യുദ്ധമായിരുന്നു. ഓസ്ട്രിയ, പ്രഷ്യ, റഷ്യ, സാക്സണി, സ്വീഡൻ എന്നീ സഖ്യകക്ഷികൾ വിജയിച്ചത് റൈൻ നദിയുടെ കിഴക്ക് ഭാഗത്തെ ഫ്രഞ്ച് ആധിപത്യം അവസാനിപ്പിച്ചു.
അവലംബം
↑Blackbourn, David (1997) The Long Nineteenth Century: A History of Germany, 1780-1918, Oxford: Oxford University Press
↑Gunter Mai, [2000] Die Erfurter Union und das Erfurter Unionsparlament 1850. Köln: Böhlau
↑See, for example, James Allen Vann, The Swabian Kreis: Institutional Growth in the Holy Roman Empire 1648–1715. Vol. LII, Studies Presented to International Commission for the History of Representative and Parliamentary Institutions. Bruxelles, 1975. Mack Walker. German home towns: community, state, and general estate, 1648–1871. Ithaca, 1998.
↑Robert A. Kann. History of the Habsburg Empire: 1526–1918, Los Angeles, 1974, p. 221. In his abdication, Francis released all former estates from their duties and obligations to him, and took upon himself solely the title of King of Austria, which had been established since 1804. Golo Mann, Deutsche Geschichte des 19. und 20. Jahrhunderts, Frankfurt am Main, 2002, p. 70.