ഝാർഖണ്ഡ് വികാസ് മോർച്ച (പ്രജാതാന്ത്രിക്)
മുൻ കേന്ദ്രമന്ത്രിയും ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി സ്ഥാപിച്ച ഒരു സംസ്ഥാന രാഷ്ട്രീയ പാർട്ടിയായിരുന്നു ജാർഖണ്ഡി വികാസ് മോർച്ച (പ്രജാതാന്ത്രിക്) (ജെവിഎം(പി)). രൂപീകരണം2006 സെപ്റ്റംബർ 24ന് ഹസാരിബാഗിൽവെച്ച് മറാണ്ടി പാർട്ടി രൂപീകരണം പ്രഖ്യാപിച്ചു. നേരത്തെ ഭാരതീയ ജനതാ പാർട്ടി അംഗമായിരുന്ന മറാണ്ടി, പാർട്ടിയിൽ താൻ ഒതുക്കപ്പെടുകയാണെന്ന് തോന്നിയതിനാൽ 2006 മധ്യത്തിൽ രാജിവച്ചു. സംസ്ഥാന നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യാംഗങ്ങൾക്കൊപ്പം ഇരിക്കാൻ അനുവദിക്കണമെന്ന് സ്പീക്കർക്ക് അപേക്ഷ നൽകി ഒരു ദിവസം കഴിഞ്ഞ് 2015 ഫെബ്രുവരി 11ന് ആറ് ജെവിഎം എംഎൽഎമാർ ബിജെപിയിൽ ചേർന്നു. നവീൻ ജയ്സ്വാൾ (ഹാതിയ), അമർ കുമാർ ബൌരി (ചന്ദൻകിയാരി), ഗണേഷ് ഗഞ്ചു (സിമരിയ), അലോക് കുമാർ ചൌരാസിയ (ദൽതൻഗഞ്ച്), രൺധീർ കുമാർ സിംഗ് (ശരത), ജാനകി യാദവ് (ബർകാതാ) എന്നിവർ ന്യൂഡൽഹിയിലെ ഝാർഖണ്ഡ് ഭവനിൽ വച്ച് ബിജെപിയിൽ ചേർന്നു. പിരിച്ചുവിടൽ2020 ഫെബ്രുവരി 17 ന് റാഞ്ചി ജഗന്നാഥ്പൂർ മൈതാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ, ഝാർഖണ്ഡിലെ മുൻ മുഖ്യമന്ത്രിമാരായ അർജുൻ മുണ്ട, രഘുബർ ദാസ് എന്നിവരുടെ സാന്നിധ്യത്തിൽ ഝാർഖണ്ഡ് വികാസ് മോർച്ച (പ്രജാതാന്ത്രിക്) ഭാരതീയ ജനതാ പാർട്ടിയിൽ ലയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എംഎൽഎമാരായ പ്രദീപ് യാദവ്, ബന്ധു ടിർക്കി എന്നിവരെ മറാണ്ടി നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇരുവരും പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ഡൽഹി ആസ്ഥാനത്ത് വച്ച് കോൺഗ്രസിൽ ചേർന്നു.[2][3][4][5] പരാമർശങ്ങൾ
ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia