ടാങ്ക് പരിപഥം
പ്രേരകത്വം (inductance-L), ധാരിത (capacitance-C) എന്നിവ സമാന്തരമായി ഘടിപ്പിച്ചിട്ടുള്ള ഒരു വൈദ്യുത പരിപഥം. 'സമാന്തര അനുനാദി (parallel resonant) പരിപഥം', 'ട്യൂണിത പരിപഥം' എന്നും ഇതിനു പേരുണ്ട് f=\frac{1}{2\pi \sqrt LC}. എന്ന സമവാക്യമുപയോഗിച്ച് ആവൃത്തി (frequency) കണ്ടുപിടിക്കാം. സിഗ്നൽ പ്രേഷണ സംവിധാനങ്ങളിൽ ഇതുപയോഗിക്കുന്നു. റേഡിയോ ട്രാൻസ്മിറ്ററിലും റിസീവറിലും ടാങ്ക് പരിപഥം ഉണ്ടാകും. ഒരു പ്രത്യേക ആവൃത്തി യിലുള്ള സിഗ്നലിനു വേണ്ടി ടാങ്ക് പരിപഥം ട്യൂൺ ചെയ്യാൻ കഴിയും. നിരവധി ആവൃത്തികളിൽ നിന്ന് ഒരു പ്രത്യേക ആവൃത്തി തിരഞ്ഞെടുക്കാൻ ഈ പരിപഥം സഹായിക്കുന്നു. ട്യൂണിങ് എന്നതുകൊണ്ട് ഇതാണ് അർഥമാക്കുന്നത്. പരിപഥത്തിലെ പ്രേരകത്വത്തിന്റെയും ധാരിതയുടെയും മൂല്യങ്ങൾ ക്രമപ്പെടുത്തിയാണ് ഇതു സാധ്യമാക്കുന്നത്. സാധാരണയായി C സ്ഥിരമാക്കി വയ്ക്കുകയും ഇ വിചരണപ്പെടുത്തി ട്യൂണിങ് നിർവഹിക്കുകയുമാണ് ചെയ്യുന്നത്. L,C മൂല്യങ്ങൾക്കനുസൃതമായ ആവൃത്തിയിലുള്ള സിഗ്നൽ, പരിപഥത്തെ അനുനാദാവസ്ഥയിലേക്കു നയിക്കും. ജർമൻ ശാസ്ത്രകാരനായ ഹെന്റിച് ഹെർട്സ് ആദ്യമായി റേഡിയോ തരംഗങ്ങൾ ഉത്പ്പാദിപ്പിച്ചത് ഇത്തരമൊരു ടാങ്ക് പരിപഥത്തിന്റെ സഹായത്തോടെ ആയിരുന്നു. വ്യത്യസ്ത ആവൃത്തികളിൽ സിഗ്നലുകൾ (ആഡിയോ, റേഡിയോ തരംഗങ്ങൾ) ഉത്പ്പാദിപ്പിക്കുന്നതിനുള്ള വൈദ്യുത ദോലകങ്ങളുടെ (oscillators) ഒരു മുഖ്യഘടകം ടാങ്ക് പരിപഥം ആണ്.
അവലംബം |
Portal di Ensiklopedia Dunia