ടി. കൃഷ്ണനുണ്ണിമലയാളചലച്ചിത്ര മേഖലയിലെ ശ്രദ്ധേയനായ ശബ്ദ ലേഖകനാണ് ടി. കൃഷ്ണനുണ്ണി. അരവിന്ദനൊപ്പം വാസ്തുഹാരയിലും അടൂരിനൊപ്പം വിധേയനിലും ജോൺ എബ്രഹാമിനൊപ്പം അമ്മ അറിയാനിലും പ്രവർത്തിച്ചു. ജീവിതരേഖപൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ശബ്ദ ലേഖനത്തിൽ ബിരുദം നേടി. ശബ്ദ ലേഖനം നിർവഹിച്ച സിനിമകൾ
പുരസ്കാരങ്ങൾഒൻപത് സംസ്ഥാനഅവാർഡുകളും നാല് ദേശീയപുരസ്കാരങ്ങളും നേടി. ആദ്യ സംസ്ഥാനപുരസ്കാരം ലഭിക്കുന്നത് പുരുഷാർഥത്തിലൂടെയാണ്. അടൂർ സംവിധാനംചെയ്ത അനന്തരത്തിലൂടെ ആദ്യ ദേശീയ അവാർഡും ലഭിച്ചു. 1989 ൽ ഷാജി എൻ കരുണിന്റെ ചിത്രം പിറവി, 1996 ൽ ജയരാജ് ചിത്രം ദേശാടനം, എന്നിവയാണ് ദേശീയപുരസ്കാരത്തിന് അർഹമാക്കിയ മറ്റ് ചിത്രങ്ങൾ. വൈദ്യരത്നം പി എസ് വാര്യരെക്കുറിച്ച് സംവിധാനംചെയ്ത ഡോക്യുമെന്ററിയും ദേശീയ അവാർഡിന് അർഹമായി. 1989 ൽ വചനം, ആലീസിന്റെ അന്വേഷണം എന്നീ ചിത്രങ്ങളാണ് സംസ്ഥാന അവാർഡ് നേടിക്കൊടുത്തത്. 1994 മുതൽ 1998 വരെ തുടർച്ചയായി സംസ്ഥാനചലച്ചിത്ര അവാർഡ് നേടി. 2007 ൽ ഒറ്റക്കയ്യൻ എന്ന ചിത്രവും 2012 ൽ അടൂരിന്റെ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രവും പുരസ്കാരത്തിന് അർഹമാക്കി.[1] അവലംബം
|
Portal di Ensiklopedia Dunia