കേരളത്തിലെകോഴിക്കോട് ജില്ലയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകനാണ് ശോഭീന്ദ്രൻ മാഷ് എന്നറിയപ്പെട്ടിരുന്ന പ്രൊഫ. ടി. ശോഭീന്ദ്രൻ.[1] സംസ്ഥാനത്തെ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.[2] പരിസ്ഥിതിയോട് ചേർന്ന് ജീവിച്ച ശോഭീന്ദ്രൻറെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പച്ച പാൻറും പച്ച ഷർട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിൻറെ സ്ഥിരം വേഷം.[3][4]
ശോഭീന്ദ്രൻ, ഷുക്കൂർ പെടയങ്ങോടിന്റെ വരാന്തച്ചർച്ചയിൽ പങ്കെടുക്കാൻ വന്നപ്പോൾ
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഷട്ടർ (2013), അമ്മ അറിയാൻ (1986) , കൂറ (2021), ജോൺ (2023) [5] എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.
സുനിൽ വിശ്വചൈതന്യയുടെ അരക്കിറുക്കൻ എന്ന സിനിമയിൽ അഭിനയിച്ചു. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ച 'വിപ്ലവം' ദിനപത്രത്തിന്റെ സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗം, കാവ് സംരക്ഷണ വിദഗ്ധ സമിതി അംഗം, പ്രകൃതി സംരക്ഷണ ഏകോപന സമിതി കോ ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോ ഓർഡിനേറ്റർ എന്നീ നിലകളിൽലും പ്രവർത്തിച്ചു. 2023 ഒക്ടോബർ 13 ന് അന്തരിച്ചു.[6]
പുരസ്കാരങ്ങൾ
ടി. ശോഭീന്ദ്രൻ സഹയാത്രി പുരസ്‌കാരം, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ശോഭീന്ദ്രന്റെ ഓർമ്മയ്ക്കായി പ്രൊഫ. ശോഭീന്ദ്രൻ ഹരിത കലാലയ പുരസ്ക്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.[7] പ്രഥമ ഗ്രീൻ ട്രസ്റ്റ് പുരസ്‌കാരം കോഴിക്കോട് പ്രൊവിഡൻസ് വിമെൻസ് കോളേജിന് നൽകി.[8]