ടി.എസ്. എലിയറ്റ്
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും[അവലംബം ആവശ്യമാണ്] പ്രധാന കവിയായി കരുതപ്പെടുന്ന തോമസ് സ്റ്റീംസ് എലിയറ്റ് അഥവാ ടി.എസ്. എലിയറ്റ് ഒരു ആഗ്ലോ/അമേരിക്കൻ കവിയും നാടകകൃത്തും സാഹിത്യ വിമർശകനുമായിരുന്നു. ആധുനികതാപ്രസ്ഥാനത്തിലെ പ്രധാന കൃതികളിലൊന്നായ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളിൽ ആദ്യത്തേതായ ജെ. ആൽഫ്രെഡ് പ്രുഫ്രോക്കിന്റെ പ്രേമഗാനം(The Love Song of J. Alfred Prufrock) എഴുതുവാൻ ആരംഭിച്ചത് 1910 ഫെബ്രുവരിയിലും പ്രസിദ്ധീകരിക്കപ്പെട്ടത് 1915 ജൂണിൽ ഷിക്കാഗോയിൽ വച്ചും ആയിരുന്നു. ഇതിനു ശേഷം ഗെറോണ്ടിയോൺ(1920), ദ വേയ്സ്റ്റ് ലാന്റ്(1922), ദ ഹോളോ മെൻ(1925), ആഷ് വെനസ്ഡേ (1930), ഓൾഡ് പൊസ്സംസ് ബുക്ക് ഒഫ് പ്രാക്റ്റിക്കൽ ക്യാറ്റ്സ്(1939), ഫോർ ക്വാർട്രെറ്റ്സ്(1945) എന്നിങ്ങനെ ഇംഗ്ലീഷ് ഭാഷയിലെ തന്നെ ഏറ്റവും പ്രശസ്തങ്ങളായ ഒരു കൂട്ടം കവിതകളാണ് അദ്ദേഹം എഴുതിയത്. അതേപോലെ ഇദ്ദേഹം രചിച്ച ഏഴ് നാടകങ്ങളും പ്രശസ്തങ്ങളാണ്, പ്രത്യേകിച്ചും മർഡർ ഇൻ ദ കദീഡ്രൽ(1935), ദ കോക്റ്റെയ്ല് പാർട്ടി(1949) എന്നി നാടകങ്ങൾ. 1948-ൽ ഇദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനവും ഓർഡർ ഓഫ് മെറിറ്റും ലഭിച്ചു. അവലംബം
|
Portal di Ensiklopedia Dunia