ടി.എസ്. ശ്യാംകുമാർ

സംസ്‌കൃതപണ്ഡിതനും ദലിത് ചിന്തകനും ഗവേഷകനും ചരിത്രകാരനുമാണ് ടി.എസ് ശ്യാംകുമാർ. നിരവധി പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്. "ആരുടെ രാമൻ " എന്ന ശ്യാംകുമാറിന്റെ പുസ്തകത്തിന് 2024-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ ജി.എൻ പിള്ള പുരസ്കാരം ലഭിച്ചു. [1].

ജീവിതരേഖ

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള അപ്പർകുട്ടനാട് ഗ്രാമമായ വീയപുരം സ്വദേശിയാണ് ശ്യാംകുമാർ. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും സംസ്കൃത സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫിൽ ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നും കൗൺസിലിങ് സൈക്കോളജിയിൽ പ്രത്യേക പരിശീലനവും നേടി. പോണ്ടിച്ചേരി ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഫെലോ ആയും,തേവര സേക്രട്ട് ഹാർട്ട് കോളേജിൽ സംസ്കൃത അധ്യാപകനായും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ സംസ്കൃത അധ്യാപകനായി (വിദ്യാഭ്യാസ വകുപ്പ്, കോട്ടയം) സേവനം അനുഷ്ഠിച്ചു വരുന്നു.[2]

ശ്യാംകുമാറിന്റെ പുസ്തകങ്ങൾ

  • ഹിന്ദുത്വ ഇന്ത്യ [3]
  • ആരുടെ രാമൻ [4][5]
  • വാദിക്കാനും ജയിക്കാനുമല്ല
  • കേരളീയ തന്ത്രപാരമ്പര്യം
  • താന്ത്രികത സംസ്കാരം ദർശനം
  • തന്ത്ര പ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും
  • ശബരിമല : ഹിന്ദുത്വതന്ത്രങ്ങളും യാഥാർത്ഥ്യവും

വിവാദങ്ങൾ

സവർണ്ണ-ബ്രഹ്മണ്യ പാരമ്പര്യത്തെ ചോദ്യചെയ്യുന്ന നിലപാടെടുത്തതിനും സനാതനധർമ്മത്തെ വിമർശനവിധേയമാക്കി ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയതിനും പ്രഭാഷങ്ങൾ നടത്തിയതിനും ശ്യാംകുമാറിനെതിരെ സൈബർ ആക്രമണം, കയ്യേറ്റശ്രമം എന്നിവ ഉണ്ടായിട്ടുണ്ട്. മാധ്യമം ദിനപത്രത്തിൽ അദ്ദേഹം എഴുതിവന്ന 'രാമായണ സ്വരങ്ങൾ' എന്ന ലേഖനപരമ്പരക്കെതിരെ ഹിന്ദുത്വ സംഘടനകൾ കടുത്ത വിമർശനങ്ങളും ഭീഷണിയും ഉയർത്തുകയുണ്ടായി.[6][7][8][9]

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya