ടി.എൻ. ഗോപിനാഥൻ നായർ
കവിയും സാഹിത്യകാരനുമായിരുന്ന ടി.എൻ. ഗോപിനാഥൻ നായർ 1918 ഏപ്രിൽ 27-ന് തിരുവനന്തപുരത്താണ് ജനിച്ചത്. ഇദ്ദേഹം 1958 മുതൽ 1978 വരെ ആൾ ഇന്ത്യ റേഡിയോയിലെ നാടകനിർമാതാവായി ജോലി ചെയ്തിട്ടുണ്ട്[1]. മലയാളി ദിനപത്രം, ചിത്ര ആഴ്ച്ചപ്പതിപ്പ്, സഖി ആഴ്ച്ചപ്പതിപ്പ്, എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. [1] 'അനിയത്തി', 'സി.ഐ.ഡി.' തുടങ്ങിയ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിട്ടുണ്ട് [2]. സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ പുത്രനാണ്.[3] പ്രമുഖ കവി കുറ്റിപ്പുറത്ത് കേശവൻ നായരുടെ മകൾ സൗദാമിനിയമ്മയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പ്രമുഖ ചലച്ചിത്രനടൻ രവി വള്ളത്തോൾ മകനാണ്. കൃതികൾ
നാടകങ്ങൾകവിതകൾ
ജീവചരിത്രം
പുരസ്കാരങ്ങൾസാക്ഷി എന്ന കൃതിക്ക് 1979-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [4][1]. പി.കെ വിക്രമൻ നായർ ട്രോഫി, സ്വാതി തിരുന്നാൾ സംഗീത സഭ ഡ്രാമ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിക്കുകയുണ്ടായി. [1] അവലംബം
|
Portal di Ensiklopedia Dunia