ടി.എൻ. പ്രകാശ്മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് ടി.എൻ. പ്രകാശ്‍. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം[1] നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കഥ, നോവൽ എന്നിവയ്ക്ക് പുറമേ നാടകങ്ങൾ, റേഡിയോ നാടകങ്ങൾ, ബാല സാഹിത്യം, അനുഭവക്കുറിപ്പുകഠൾ, ജീവചരിത്രം, യാത്ര എന്നീ വിഭാഗങ്ങളിലായി 40-ഓളം കൃതികൾ പ്രസിദ്ധീകരിച്ചിടടണ്ട്. കേന്ദ്ര സാംസ്ലാരികവകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗവും കേന്ദ്രസാഹിത്യ അക്കാ ദമി ഉപദേശകസമിതി അംഗവുമായിരുന്നു. ജീവിതരേഖകണ്ണൂർ ജില്ലയിലെ വലിയന്നൂരിൽ ജനിച്ചു. അച്ഛൻ എം.കൃഷ്ണൻ നായർ അമ്മ എം. കൗസല്യ.. 2005-ൽ “താപം' എന്ന ചെറുകഥാസമാഹാരത്തിന് മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2006 വരെ പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്ക്കൂളിൽ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. തുടർന്ന് കണ്ണൂർ സൗത്ത് എ.ഇ.ഒ. ആയി. തലശ്ശേരി ഡി.ഇ ഒ. ആയാണ് വിരമിച്ചത്. 2024 മാർച്ച് 24ന് മസ്തിഷ്കാഘാതം മൂലം മരണമടഞ്ഞു. [2] ഭാര്യ: വി. ഗീത മക്കൾ പ്രഗീത്, തീർഥ കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia