ടി.കെ. നാരായണൻ

ഒരു മലയാള പത്ര പ്രവർത്തകനും സാഹിത്യകാരനും വിവർത്തകനും സമുദായ പ്രവർത്തകനുമായിരുന്നു ടി.കെ. നാരായണൻ എന്ന പത്രാധിപർ ടി.കെ.നാരായണൻ (1882- 1939). 1905-ൽ യോഗത്തിന്റെ രണ്ടാം വാർഷികത്തിന്റെ കാര്യദർശിയായി ആരംഭിച്ച്, മൂന്നു ദശാബ്ദത്തോളം കാലം എസ്.എൻ.ഡി.പി. യോഗത്തിന്റെ സഞ്ചാര സെക്രട്ടറിയായും സംഘടനാ സെക്രട്ടറിയായും പ്രവർത്തിച്ചു.[1]

ജീവിതരേഖ

കൊല്ലം പരവൂർ കാർത്തിക്കഴികത്തു കുടുംബത്തിൽ 1882 ജുൺ 25 ന് ജനനം, കൊല്ലത്ത് ഇംഗ്ലീഷ് മിഷനറി സ്കൂളിൽ ചേർന്നു പഠിച്ച് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ലോവർ സെക്കന്ററി പരീക്ഷ പാസ്സായ ശേഷം .മദ്രാസിൽ പോയി ബി.എ ബിരുദം നേടി. വിദ്യാഭ്യാസനന്തരം 1900 ൽ കൊല്ലം ക്രേവൻ ഹൈസ്കൂളിൽ ആദ്യത്തെ ഇംഗ്ലിഷ് അദ്ധ്യാപകനായി. 1901 ൽ ഇംഗ്ലിഷ് ട്യൂഷൻ ഹോം എന്ന ഒരു സ്ഥാപനം ആരംഭിച്ചു. 1902 ൽ സുജനാനന്ദിനി പത്രത്തിന്റെ പത്രാധിപരായി പ്രവർത്തിച്ചു. വിവേകോദയം മാസിക ആരംഭിച്ചപ്പോൾ 1904-ൽ അതിന്റെ മാനോജരായും 1904ൽ എസ്.എൻ.ഡി.പി യുടെ സഞ്ചാര സെക്രട്ടറിയായും പ്രവർത്തിച്ചു. 1916 ,1917 വർഷങ്ങളിൽസംഘടനാ സെക്രട്ടറിയായി. 1911 ൽ മയ്യനാട് നിന്ന് കേരള കൗമുദി തുടങ്ങിയപ്പോൾ അതിലെ പ്രധാന ലേഖകന്മാരിലൊരാളായിരുന്നു. കുറേക്കാലം കേരള കൗമുദിയുടെ പത്രാധിപരായും പ്രവർത്തിച്ചുണ്ട്. സി. കേശവന്റെ കൗമുദിയിലും പ്രവർത്തിച്ചു. 1937 പാഞ്ചജന്യം എന്നൊരു പത്രം അദ്ദേഹം നടത്തി. കൊല്ലത്ത് നിന്ന് ഇറങ്ങിയ ദേശാഭിമാനി പത്രത്തിന്റെ പ്രിന്ററും പബ്ലിഷറും പത്രാധിപരുമായിരുന്നു. ഇതിനിടയിൽ അമൃത ഭാരതി എന്നൊരു പത്രവും നടത്തി. ഹനുമാന്റെ പൂണൂൽ എന്ന കൃതി അക്കാലത്ത് യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെ എഴുതി (1921) പ്രസിദ്ധീകരിച്ചു. ഷേക്സ്പിയർ നാടകങ്ങൾക്ക് ചാൾസ് ലാമ്പ് അദ്ദോത്തിന്റെ സഹോദരിയും ചേർന്നു തയ്യാറാക്കിയ ഗ്രന്ഥങ്ങളുടെ ഗദ്യാവിഷ്ക്കാരങ്ങൾ ടി.കെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. ദി ടെമ്പസ്റ്റിന്റെ പരിഭാഷ മന്ദാകിനി എന്ന പേരിൽ 1917 ൽ പ്രകാശിപ്പിച്ചു.

കൃതികൾ

  • മന്ദാകിനി (പരിഭാഷ)
  • ഹനുമാന്റെ പൂണൂൽ
  • ജീവകാരുണ്യം (ബാലസാഹിത്യം)
  • ആരോഗ്യ രത്നാകരം

ജീവചരിത്ര ഗ്രന്ഥങ്ങൾ

  • ശ്രീരാമകഷ്ണ പരമഹംസൻ
  • സ്വാമി വിവേകാനന്ദൻ
  • രാജാറാം മോഹൻ റോയ്
  • പരവൂർ വി.കേശവനാശാൻ
  • കാറൽ മാർക്സ്
  • ലെനിൻ

അധിക വായനയ്ക്ക്

  • പത്രാധിപർ ടി.കെ.നാരായണൻ - ജീവചരിത്രം - കെ.കെ. ബാൽ., ഒലിവ് പബ്ലിക്കേഷൻസ്[2]

അവലംബം

  1. ബിജുയുവശ്രീ. "പത്രാധിപർ ടി.കെ.നാരായണൻ (1882- 1939) നാളെ 84-ാം ചരമവാർഷികം". https://janachinda.in. www.janachinda.in. Retrieved 30 December 2024. {{cite web}}: External link in |website= (help)
  2. https://olivepublications.in/product/pathradhipar-t-k-narayanan-biography/
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya