ചിത്രകലയിലോ കാർട്ടൂൺ വരയിലോ സാമ്പ്രാദയിക പരിശീലനം നേടിയിട്ടില്ലാത്ത ഇദ്ദേഹം താൻ ഇപ്പോഴും ഒരു വിദ്യാർത്ഥിയാണെന്നു കരുതുന്നു. ലളിതമായ വരകളും കുറിക്കുകൊള്ളുന്ന വാചകങ്ങളും ഇദ്ദേഹത്തിന്റെ കാർട്ടൂൺ ശൈലിയുടെ പ്രത്യേകതയാണ്. ഗ്രാമ്യ ഭാഷയുടെ പ്രയോഗം പലപ്പോഴു ഇദ്ദേഹത്തിന്റെ കാർട്ടൂണിനു ഒരു നാടൻ ടച്ച് നൽകുന്നു. വായനക്കാരനുമായി കുറച്ചുകൂടി അടുത്ത് സംവദിക്കാൻ ഈ ശൈലി അദ്ദേഹത്തെ സഹായിക്കുന്നു.
പുരസ്കാരങ്ങൾ
ഏറ്റവും നല്ല കാർട്ടൂണിസ്റ്റിനുള്ള സംസ്ഥാന മീഡിയ അവാർഡ് (2005, 2007, 2008, 2009, 2011, 2012, 2014, 2015, 2016)