ടി.കെ.ഡി. മുഴപ്പിലങ്ങാട്
മലയാളത്തിലെ പ്രശസ്തനായ ഒരു ബാലസാഹിത്യകാരനാണ് ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്ന ടി.കെ. ദാമോദരൻ. 1983 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്[1]. നാടകങ്ങൾക്കും നോവലുകൾക്കും പുറമെ വ്യത്യസ്ത വിഷയങ്ങളിൽ നിരവധി ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്[2]. ജീവിതരേഖകണ്ണൂർ ജില്ലയിലെ ഒരു തീരദേശഗ്രാമമായ മുഴപ്പിലങ്ങാടിൽ 1946 -ൽ ജനനം. പാലയാട് ഹൈസ്കൂളിൽ (ഇപ്പോൾ ഗവൺമെൻറ് ഹയർസെക്കൻഡറിസ്കൂൾ, പാലയാട്) പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്ക്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ കഥകളും നാടകങ്ങളും എഴുതിത്തുടങ്ങി. നാടകാഭിനയത്തിലും സംവിധാനത്തിലും കഴിവ് തെളിയിച്ചു. 1966 ൽ തിക്കോടിയന്റെ ഒരു ഏകാംഗനാടകത്തിൽ അഭിനയിച്ച് മികച്ച നടനുള്ള സമ്മാനം നേടിയിരിന്നു. 1969-ലെ വിയറ്റ്നാം യുദ്ധകാലത്ത് വിയറ്റ്നാം ഗാനങ്ങൾ എന്ന പേരിൽ ഒരു പാട്ടുപുസ്തകം പ്രസിദ്ധീകരിച്ചു. 1970 ൽ ഹോചിമിന്റെ മരണശേഷം ഹോചിമിൻ എന്ന പേരിൽ ഒരു ജീവചരിത്രം ഇ.എം.എസ്സിന്റെ അവതാരികയോടെ പ്രസിദ്ധീകരിച്ചു. 1982 ലാണ് ഉണ്ണിക്കുട്ടനും കഥകളിയും രചിക്കുന്നത്. ആ പുസ്തകത്തിന് 1983 ലെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2010 ൽ പ്രസിദ്ധീകരിച്ച ജെന്നിയാണ് സ്നേഹം, സ്നേഹമാണ് ജെന്നി കാൾ മാർക്സിന്റെ ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ നോവലാണ്. കടവാങ്കോട്ട് മാക്കം, മുച്ചിലോട്ട് ഭഗവതി, ഹരിശ്ചന്ദ്രൻ, രാമായണം തുടങ്ങി നിരവധി കഥാപ്രസംഗങ്ങളും എഴുതിയിട്ടുണ്ട്. നോവൽ, നവത കഥാ മാസിക, കേരളം ഇന്നലെ ഇന്ന്, അവസ്ഥ, ആൽബം എന്നീ മാസികകൾ ആരംഭിച്ച് പ്രസിദ്ധീകരിച്ചിരിന്നു. കൃതികൾബാലസാഹിത്യം
നോവൽ
നാടകം
പഠനങ്ങൾ, ലേഖനങ്ങൾ
ജീവചരിത്രം
യാത്രാവിവരണം
പുരസ്കാരങ്ങൾ
ചിത്രശാല
അവലംബം |
Portal di Ensiklopedia Dunia