ടി.പി. കുട്ടിയമ്മുകേരള സർക്കാറിന്റെ ആദ്യത്തെ ചീഫ് എഞ്ചിനിയറും എഴുത്തുകാരനും ചന്ദ്രിക പ്രസിദ്ധീകരണങ്ങളുടെ മുൻ മാനേജിംഗ് പത്രാധിപരും മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ-സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു ടി.പി. കുട്ട്യാമു എന്ന ടി.പി കുട്ടിയമ്മു(1911-1987). [1][പ്രവർത്തിക്കാത്ത കണ്ണി][2]. കുട്ട്യാമു സാഹിബ് എന്നായിരുന്നു അദ്ദേഹത്തെ അനുയായികൾ വിളിക്കാറ്. ജീവിതരേഖകദീസുമ്മയുടേയും ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് ഡെപ്പ്യൂട്ടി കലക്ടർ ആയിരുന്ന ഖാൻ ബഹാദൂർ അമ്മു സാഹിബിന്റേയും മൂത്തമകനായി 1911 ജുലൈ 20 ന് തിരുവങ്ങാടിയിൽ ജനനം. തലശ്ശേരി ബ്രണ്ണൻ ഹൈസ്കൂൾ, ബ്രണ്ണൻ കോളേജ്, മദിരാശി ഗിണ്ടി എഞ്ചിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം 1936-ൽ മദ്രാസ് സർക്കാറിൻ കീഴിൽ എക്സികുട്ടീവ് എൻജിനിയറായും സൂപ്രണ്ടിംഗ് എൻജിനിയറായും പ്രവർത്തിച്ചു. 1956 ൽ കേരളത്തിലെ ആദ്യത്തെ ചീഫ് എഞ്ചിനിയറായി നിയമിതനായി. 1967 വരെ ആ പദവിയിൽ തുടർന്നു. കേരളത്തിൽ ജലസേചന വിഭാഗം ആരംഭിച്ചത് കുട്ട്യാമു സാഹിബാണ്. ചന്ദ്രികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു[3]. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ചീഫ് എഞ്ചിനീയർ പദവിയിലിരുന്ന വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. കേരള സംസ്ഥാന പ്ലാനിംഗ്ബോർഡ് അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം എന്നി നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. ഇഞ്ചിനീയർഇപ്പോൾ ആന്ധ്ര പ്രദേശിലുള്ള മചലിപട്ടണം, തമിഴ്നാട്ടിലുള്ള പൂണ്ടി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ച ശേഷം കേരള രൂപികരണത്തിനു ശേഷം കേരളത്തിൽ ചീഫ് ഇഞ്ചിനീറായി. 1956 മുതൽ 1967ൽ വിരമിക്കുന്നത് വരെ ആ തസ്തികയിൽ തുടർന്നു.പ്ലാനിംഗ് ബോർഡ് അംഗവും, കേരള സർക്കാരിന്റെ സാങ്കേതിക ഉപദേശ്ടവും ആയിരുന്നിട്ടുണ്ട്. മേൽനോട്ട പദ്ധതികൾരാഷ്ട്ര നിർമ്മാണത്തിന്റെ ആദ്യ ദശകങ്ങളിൽ അതീവ പ്രാധാന്യമർ ഹിച്ചിരുന്ന ജലസേചന വിദ്യുച്ഛക്തി വകുപ്പുകളുടെ കീഴിൽ നിരവധി പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാൻ കുട്ടിയമ്മുവിനു സാധിച്ചു. അവയിൽ ചിലത്.
മസ്ജിദുകൾ/കൾചറൽ സെന്ററുകൾ
പത്രാധിപ രംഗത്ത്ചന്ദ്രിക ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്റർ ആയിരുന്നു കുട്ടിയമ്മു. ആ കാലത്ത് തുടങ്ങിയ ശാസ്ത്ര വിചാരം മാസികയുടെ സ്ഥാപകപത്രാധിപരായിരുന്നു. കൃതികൾ
അവലംബം
|
Portal di Ensiklopedia Dunia