ടി.പി. രാമകൃഷ്ണൻ
2024 ഓഗസ്റ്റ് 31 മുതൽ ഇടതുമുന്നണി കൺവീനറായി തുടരുന്ന കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവാണ് ടി പി.രാമകൃഷ്ണൻ(ജനനം : 15 ജൂൺ 1949) 2016 മുതൽ പേരാമ്പ്രയിൽ നിന്നുള്ള നിയമസഭാംഗമാണ്. ഒന്നാം പിണറായി സർക്കാരിലെ സംസ്ഥാന എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. നിലവിൽ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും സിഐടിയു സംസ്ഥാന പ്രസിഡൻ്റുമാണ്.[1][2][3][4] ജീവിത രേഖകോഴിക്കോട് ജില്ലയിലെ പേരാമ്പ്ര താലൂക്കിലെ കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്ത്കരയിൽ ശങ്കരൻ്റെയും മാണിക്യത്തിൻ്റെയും മകനായി 1949 ജൂൺ 15ന് ജനനം. നമ്പ്രത്ത്കര യുപി സ്കൂൾ, കൊയിലാണ്ടി ഗവ.ബോയ്സ്, നടുവത്തൂർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ രാമകൃഷ്ണൻ കോഴിക്കോട് ഗവ. ആർട്ട്സ് & സയൻസ് കോളേജിൽ നിന്ന് പ്രീഡിഗ്രി പഠനം പൂർത്തിയാക്കി. രാഷ്ട്രീയ ജീവിതംമാർക്സിസ്റ്റ് പാർട്ടിയുടെ ആദ്യകാല വിദ്യാർത്ഥി യുവജന സംഘടനകളായ കെഎസ്എഫ്,കെഎസ്വൈഎഫ് സംഘടനകളിലൂടെ പൊതുരംഗത്ത് എത്തിയ രാമകൃഷ്ണൻ 1968-ൽ മാർക്സിസ്റ്റ് പാർട്ടിയിൽ അംഗമായി. മാർക്സിസ്റ്റ് പാർട്ടിയുടെ കടിയങ്ങാട് ലോക്കൽ കമ്മിറ്റി, ബാലുശ്ശേരി, പേരാമ്പ്ര ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിയായി പ്രവർത്തിച്ച രാമകൃഷ്ണൻ 1980-ൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും 1990-ൽ ജില്ലാ സെക്രട്ടറിയേറ്റിലും അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ നിന്ന് ആദ്യമായി നിയമസഭയിൽ അംഗമായി. മാർക്സിസ്റ്റ് പാർട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന വി.വി. ദക്ഷിണാമൂർത്തി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെ തുടർന്ന് 2005-ൽ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി. 2006-ൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ അംഗമായ രാമകൃഷ്ണൻ 2014 വരെ ജില്ലാ സെക്രട്ടറിയായി തുടർന്നു. 2015-ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ രാമകൃഷ്ണൻ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയിൽ നിന്ന് വിജയിച്ചു ഒന്നാം പിണറായി മന്ത്രിസഭയിലെ സംസ്ഥാന എക്സൈസ്, തൊഴിൽ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി. 2021-ൽ പേരാമ്പ്രയിൽ നിന്ന് വീണ്ടും നിയമസഭാംഗമായി. 2023-ൽ സിഐടിയു സംസ്ഥാന പ്രസിഡൻ്റായിരുന്ന ആനത്തലവട്ടം ആനന്ദൻ അന്തരിച്ചതിനെ തുടർന്ന് സിഐടിയു സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. 2024-ലെ ലോക്സഭ ഇലക്ഷൻ വിവാദങ്ങളെ തുടർന്ന് ഇടതുമുന്നണി കൺവീനറായിരുന്ന ഇ.പി. ജയരാജന് പകരം ഇടതുമുന്നണി കൺവീനറായി ടി പി രാമകൃഷ്ണനെ 2024 ഓഗസ്റ്റ് 31ന് നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. 24ാം പാർട്ടി കോൺഗ്രസ്സിൽ കേന്ദ്ര കമ്മിറ്റി അംംഗമായി തെരെഞ്ഞെടുത്തു. പ്രധാന പദവികളിൽ
സ്വകാര്യ ജീവിതം
അവലംബം |
Portal di Ensiklopedia Dunia