ടി.പി. ശ്രീനിവാസൻ
ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു നയതന്ത്രജ്ഞനാണ് തെറ്റാലിൽ പരമേശ്വരൻപിള്ള ശ്രീനിവാസൻ എന്ന ടി.പി. ശ്രീനിവാസൻ (T.P. Sreenivasan). ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിൽ ഇന്ത്യയുടെ ഗവർണറുമായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡറായും കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണറായും പ്രവർത്തിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേരള സർക്കാറിന് ഉപദേശം നൽകുന്ന കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്ന സമിതിയുടെ ഉപാധ്യക്ഷൻ, എക്സിക്യൂട്ടിവ് തലവൻ എന്നീ നിലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു. കോളമിസ്റ്റ്, ഫ്രീലാൻസ് എഴുത്തുകാരൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. ജീവിതരേഖ1944 ജൂൺ 17-ന് കായംകുളത്ത് ജനിച്ചു. പിതാവ് പരമേശ്വരൻപിള്ള സ്കൂൾ അധ്യാപകനായിരുന്നു. കായംകുളത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പിതാവിന്റെ നിർദ്ദേശപ്രകാരം 1960-ൽ തിരുവനന്തപുരത്ത് ഇന്റർമീഡിയറ്റ് കോളേജിൽ പ്രവേശനം നേടി. ഇതിനു ശേഷം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉയർന്ന മാർക്കുകളോടെ പൂർത്തിയാക്കി. തുടർന്ന് ഒരു വർഷത്തോളം മാർ ഇവാനിയോസ് കോളജിൽ ഇംഗ്ളീഷ് അധ്യാപകനായിരുന്നു. പിന്നീടാണ് ഐ.എഫ്.എസ് പരീക്ഷ പാസാകുന്നത്. വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഫിജിയിലെയും മറ്റ് എട്ട് ദക്ഷിണ-പസഫിക് ദ്വീപ് സംസ്ഥാനങ്ങളുടെയും ഇന്ത്യൻ അംബാസഡർ (1986-1989), അമേരിക്കയിലെ ന്യൂയോർക്കിൽ അംബാസഡർ, ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം ഉപപ്രതിനിധി (1992-1995), കെനിയയിലെ ഇന്ത്യയുടെ ഹൈകമ്മീഷണറും നെയ്റോബിയിലെ ഐക്യരാഷ്ട്ര സഭാ കേന്ദ്രത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി (1995-1997), വാഷിഗ്ടണിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, വിയന്നയിലെ ഐക്യരാഷ്ട്ര സഭാ കേന്ദ്രത്തിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിൽ ഇന്ത്യയുടെ ഗവർണർ ഓസ്ടിയയിലെയും, സ്ലോവേനിയയിലെയും ഇന്ത്യൻ അംബാസഡർ (2000-2004) തുടങ്ങിയ ഉന്നത പദവികളിൽ സേവനം അനുഷ്ടിച്ചു. 2004-ൽ ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്തു. 2009 മുതൽ 2012 വരെ ദേശീയ സുരക്ഷാ ഉപദേശക സമിതിയിൽ അംഗമായിരുന്നു. നിലവിൽ കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്ന സമിതിയുടെ ഉപാധ്യക്ഷൻ, എക്സിക്യൂട്ടിവ് തലവൻ എന്നീ നിലകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു ഏഷ്യാനെറ്റിൽ വിദേശരാജ്യങ്ങളിലെ വാർത്തകളെ ആസ്പദമാക്കിയുള്ള വിദേശ വിചാരം എന്ന പ്രതിവാര വാർത്താധിഷ്ടിത പരിപാടിയുടെ നിർമ്മാതാവാണ്. ഇതിനു പുറമേ ഏഷ്യാ വാൾസ്ട്രീറ്റ്, ന്യൂയോർക്ക് ടൈംസ്, ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ അച്ചടി മാധ്യമങ്ങളിൽ സ്ഥിരമായി എഴുതാറുണ്ട്. ജാപ്പനീസ്, റഷ്യൻ ഭാഷകൾ സംസാരിക്കാനറിയാം. കുടുംബംഭാര്യ ലേഖ ചിത്രകാരിയും, നർത്തകിയുമാണ്, കരുണ ചാരിറ്റീസ് ഇൻറർനാഷനൽ എന്ന സന്നദ്ധ സംഘടനയുടെ അദ്ധ്യക്ഷയാണ്. വേൾഡ് മലയാളി കൗൺസിലിൻെറ ചെയർപേഴ്സനായിരുന്നു. മകൻ ശ്രീനാഥ് കൊളംബിയ സർവകലാശാലയിൽ ജേർണലിസം പ്രഫസറായിരുന്നു. ഇപ്പോൾ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ ചീഫ് ഡിജിറ്റൽ ഓഫിസർ. ഇളയമകൻ ശ്രീകാന്ത് ദുബൈയിൽ കെ.ഇ.എഫ് ഹോൾഡിങ്സിനും ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനും വേണ്ടി പ്രവർത്തിക്കുന്നു. നേരിടേണ്ടി വന്ന എതിർപ്പുകൾ, അക്രമണങ്ങൾ
കൃതികൾ
അവലംബം
|
Portal di Ensiklopedia Dunia