ടി.യു. രാധാകൃഷ്ണൻ

ടി.യു. രാധാകൃഷ്ണൻ
നിയമസഭാംഗം
ഓഫീസിൽ
2001-2006
മുൻഗാമിവി.കെ. രാജൻ
പിൻഗാമിഎ.കെ. ചന്ദ്രൻ
മണ്ഡലംമാള നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-11-14) 14 നവംബർ 1953 (age 71) വയസ്സ്)}
അന്നമനട, തൃശൂർ
രാഷ്ട്രീയ കക്ഷികോൺഗ്രസ് (ഐ.)
പങ്കാളിmolly
കുട്ടികൾ2 sons
As of 17'th February, 2021
ഉറവിടം: [കേരള നിയമസഭ[1]]

പതിനൊന്നാം കേരള നിയമസഭയിൽ (2001-2006) മാളയിൽ നിന്നുള്ള നിയമസഭാംഗവും നിലവിൽ സംഘടന ചുമതലയുള്ള കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയും[2] തൃശൂർ ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവുമാണ്. ടി.യു. രാധാകൃഷ്ണൻ (ജനനം:14 നവംബർ 1953) [3]

ജീവിതരേഖ

തൃശൂർ ജില്ലയിലെ അന്നമനടയിൽ ടി.കെ.ഉണ്ണിയുടേയും സരോജിനിയുടേയും മകനായി 1953 നവംബർ 14 ന് ജനിച്ചു. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.

രാഷ്ട്രീയ ജീവിതം

കോൺഗ്രസിൻ്റെ വിദ്യാർത്ഥി, യുവജന സംഘടനകളായ കെ.എസ്.യു , യൂത്ത് കോൺഗ്രസ് എന്നിവയിലൂടെ പൊതുരംഗത്ത്. 2001-ൽ മാളയിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ൽ മാളയിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐയിലെ എ.കെ. ചന്ദ്രനോട് പരാജയപ്പെട്ടു.[4][5]

പ്രധാന പദവികൾ

  • 2021 നവംബർ 26 മുതൽ കെ.പി.സി.സിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്
  • കെ.പി.സി.സിയിലും നിർവാഹക സമിതിയിലും അംഗമാണ്
  • ജില്ലാ ചെയർമാൻ, കോൺഗ്രസ് സേവാദൾ
  • പ്രസിഡൻറ്, കേരള സ്റ്റേറ്റ് ബീവറേജ് കോർപ്പറേഷൻ എംപ്ലോയീസ് അസോസിയേഷൻ
  • ഐ.എൻ.ടി.യു.സിയുടെ കീഴിലുള്ള തൊഴിലാളി യൂണിയൻ്റെ ഭാരവാഹിയാണ്

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2006 മാള നിയമസഭാമണ്ഡലം എ.കെ. ചന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്. ടി.യു. രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 മാള നിയമസഭാമണ്ഡലം ടി.യു. രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. യു.എസ്. ശശി സി.പി.ഐ., എൽ.ഡി.എഫ്.

അവലംബം

  1. http://www.niyamasabha.org/codes/members/m526.htm
  2. "കെ.പി.സി.സി: ടി.യു. രാധാകൃഷ്ണൻ സംഘടനാ ജനറൽസെക്രട്ടറി" https://keralakaumudi.com/news/mobile/news-amp.php?id=694117
  3. http://www.niyamasabha.org/codes/members/m113.htm
  4. https://resultuniversity.com/election/mala-kerala-assembly-constituency
  5. https://www.thehindu.com/news/national/kerala/keeping-the-parties-guessing/article8373264.ece
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya