ടി.വി. ചന്ദ്രമോഹൻ
1991-1996 , 2001-2006 നിയമസഭകളിൽ കുന്നംകുളത്തെ പ്രതിനിധീകരിച്ചിരുന്ന തൃശൂർ ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് ടി.വി.ചന്ദ്രമോഹൻ (ജനനം:09 ഒക്ടോബർ 1950)[2][3] ജീവിതരേഖകണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ എൻ.പി.ഗോവിന്ദൻ നായരുടേയും ജാനകിയമ്മയുടേയും മകനായി 1950 ഒക്ടോബർ 9ന് ജനിച്ചു. എം. എ പോസ്റ്റ് ഗ്രാജുവേറ്റാണ് വിദ്യാഭ്യാസ യോഗ്യത.[4] രാഷ്ട്രീയ ജീവിതംകെ.എസ്.യു വഴിയാണ് പൊതുരംഗ പ്രവേശനം. സംഘടനയുടെ സംസ്ഥാന സമിതി അംഗമായിരുന്നു. 2000 ജൂണിൽ ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷൻ്റെ സിംഗപ്പൂരിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തു. 1991-ലും 2001-ലും കുന്നംകുളത്ത് നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[5] 1996-ൽ കുന്നംകുളത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എൻ.ആർ. ബാലനോട് പരാജയപ്പെട്ടു. 2005-ൽ കോൺഗ്രസ് പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ ലീഡർ കെ.കരുണാകരന് പിന്തുണ പ്രഖ്യാപിച്ച് നിയമസഭാംഗത്വം രാജിവച്ച ഒൻപത് കോൺഗ്രസ് എം.എൽ.എമാരിൽ ഒരാളാണ് ടി.വി.ചന്ദ്രമോഹൻ. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്ന് ഡി.ഐ.സി. (കെ) സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എ.സി.മൊയ്തീനോട് പരാജയപ്പെട്ടു.[6] 2008-ൽ ലീഡർ കെ.കരുണാകരനൊപ്പം കോൺഗ്രസിൽ തിരിച്ചെത്തി.
മറ്റ് പദവികൾ
തിരഞ്ഞെടുപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia