ടി.വി. രാജേഷ്
കേരളത്തിൽ നിന്നുള്ള ഒരു സി.പി.ഐ.എം നേതാവാണ് ടി.വി. രാജേഷ്. ഡി.വൈ.എഫ്.ഐ-യുടെ കേരള സംസ്ഥാന സെക്രട്ടറിയായി 2007 മുതൽ പ്രവർത്തിക്കുന്നു.[1][2] 2011-ലെ നിയസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയിൽ നിന്ന് ജയിച്ച് ആദ്യമായി നിയസഭയിലെത്തി. ജീവിത ചരിത്രംകണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ വി.പി.ചാത്തുക്കുട്ടിയുടെയും ടി.വി.മാധവിയുടെയും നാലാമത്തെ മകനായി 1974 ഫെബ്രുവരി മാസം 25-ന് ജനിച്ചു. ബി.എ., എൽ.എൽ.ബി. ബിരുദങ്ങളുണ്ട്[1]. ഷീന ഭാര്യയും, ദിയ മകളുമാണ്. രാഷ്ട്രീയ ചരിത്രം2002-2005 കാലയളവിൽ എസ്.എഫ്.ഐ-യുടെ കേരള സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്[1]. 2007 ജൂലൈ മുതൽ ഡി.വൈ.എഫ്.ഐ-യുടെ കേരള സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്നു[1]. സി.പി.ഐ.(എം) കേരള സംസ്ഥാന കമ്മിറ്റി അംഗമാണ്. 86 ദിവസം ജയിലിൽ കഴിഞ്ഞിട്ടുണ്ട്[അവലംബം ആവശ്യമാണ്]. 2003 ജൂലൈ 30 മുതൽ ആഗസ്ത് 10 വരെ 12 ദിവസം സെക്രട്ടറിയേറ്റ് നടയിൽ നിരാഹാരസത്യാഗ്രഹം കിടന്നു[അവലംബം ആവശ്യമാണ്]. 2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ കല്യാശേരി നിയമസഭാ മണ്ഡലത്തിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)-ലെ പി. ഇന്ദിരയെ 29946 വോട്ടുകൾക്ക് പരാജയപ്പെടുത്തി[1]. തിരഞ്ഞെടുപ്പുകൾ
അവലംബം
T. V. Rajesh എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia