ടിം ലേമൻ
അമേരിക്കൻ പക്ഷി നിരീക്ഷകനും ജീവശാസ്ത്രജ്ഞനും വന്യ ജീവി ഫോട്ടോഗ്രാഫറുമാണ് ടിം ലേമൻ. 2007 ൽ നാഷണൽ ജ്യോഗ്രഫി മാസികയിലൂടെ 'ബേർഡ്‌സ് ഓഫ് പാരഡൈസ്' എന്ന വിഭാഗത്തിൽപ്പെട്ട പക്ഷികളെ ലോകത്തിന് പരിചയപ്പെടുത്തി. ഈ ഇനത്തിലെ എല്ലാ സ്പീഷിസുകളെയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ഫോട്ടോയെടുക്കാൻ ടിമ്മിനായി. 2016 ൽ നാഷണൽ ഹിസ്റ്ററി മ്യൂസിയം നടത്തിയ മത്സരത്തി ൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വിഭാഗത്തിലെ ഗ്രാൻഡ് വിന്നർ അവാർഡ് ജേതാവായി. ഒരു ഒറാംഗ് ഉട്ടാൻ വലിയൊരു മരത്തി ൽ പഴങ്ങൾ തിന്നാൻ വലിഞ്ഞുകയറി ചെല്ലുന്ന ഫോട്ടോയ്ക്കായിരുന്നു അവാർഡ് . [1] ജീവിതരേഖജപ്പാനിലാണ് ടിം ലേമൻ ജനിച്ചത്. ഇൻഡൊനീഷ്യയിലെ മഴക്കാടുകളെ കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ഹാർവാർഡിൽ നിന്നും പി.എച്ച്.ഡി. നേടി. ബോർണിയയിലെ മഴക്കാടുകളിൽ നടക്കുന്ന നശീകരണ പ്രവൃത്തികൾക്കെതിരെ പോരാടി അവയുടെ സംരക്ഷണത്തിനു വേണ്ടി നിരവധി ശ്രമങ്ങൾ നടത്തി. നാഷണൽ ജ്യോഗ്രഫിയിൽ പവിഴപ്പുറ്റുകളെക്കുറിച്ചും കണ്ടൽക്കാടുകളുടെ നാശത്തെ കുറിച്ചും നിരവധി ലേഖനങ്ങൾ എഴുതി. ഒറാംഗ് ഉട്ടാൻ കുരങ്ങുകളുടെ വംശനാശത്തിനെതിരെയും ലോകശ്രദ്ധ നേടിയ നിരവധി പ്രവർത്തനങ്ങൾ നടത്തി. ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ ആയ ഭാര്യ ഷെറിലുമൊത്ത് ബോർണിയയിൽ നടത്തുന്ന ഒറാംഗ് ഉട്ടാൻ സംരക്ഷണ കേന്ദ്രങ്ങളിലെ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഒറാംഗ് ഉട്ടാനെ കുറിച്ച് കുട്ടികൾക്ക് വേണ്ടി ഒരു പുസ്തകം രണ്ടു പേരും ചേർന്ന് എഴുതിയിട്ടുണ്ട്. ബേർഡ്‌സ് ഓഫ് പാരഡൈസ് പ്രോജക്ട്പറുദീസയിലെ പക്ഷികൾ എന്ന വിഭാഗത്തിലെ (42 തരം പക്ഷികൾ ഉണ്ട് ഈ വിഭാഗത്തിൽ ) വിവിധയിനം പക്ഷികളെ കുറിച്ചു പഠിക്കുന്നതിനും അവയുടെ ചിത്രങ്ങൾ 4കെ വീഡിയോയിൽ പകർത്തുന്ന തിനുമായി 'ബേർഡ്‌സ് ഓഫ് പാരഡൈസ് പ്രോജക്ട്' എന്ന പേരിൽ ഒരു പദ്ധതി ടിം രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. പുരസ്കാരങ്ങൾ
അവലംബംപുറം കണ്ണികൾ |
Portal di Ensiklopedia Dunia