ടിപ്പുവിന്റെ കരവാൾ (ചലച്ചിത്രം)
മൈസൂർ രാജാവായിരുന്ന ടിപ്പുസുൽത്താന്റെ ജീവിതത്തെ ആസ്പദമാക്കി ഭഗവാൻ ഗിദ്വാനി രചിച്ച ചരിത്രനോവലിന്റെ ചലച്ഛിത്രാവിഷ്കാരമാണ് ദ സ്വോർഡ് ഓഫ് ടിപ്പുസുൽത്താൻ അഥവാ ടിപ്പുവിന്റെ കരവാൾ. 1990-ൽ ദൂരദർശൻ നാഷണൽ ചാനലിൽ പരമ്പരയായി പ്രക്ഷേപണം ചെയ്യപ്പെട്ടു. ഇതിന്റെ ചിത്രീകരണത്തിനിടെ പ്രീമിയർ സ്റ്റുഡിയോ അഗ്നിക്കിരയാകുകയും 62 പേർ മരണപ്പെടുകയും ചെയ്തിരുന്നു[1] മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ഗ്രന്ഥകർത്താവിന്റെ ചരിത്രഗവേഷണത്തിലൂടെ രൂപപ്പെട്ട നോവലിനെ മാത്രം അടിസ്ഥാനമാക്കിയായിരുന്നു പരമ്പര. ചിത്രം പരക്കെ പ്രശംസിക്കപ്പെട്ടു[2]. നിർമ്മാണംസഞ്ജയ് ഖാന്റെ ഉടമസ്ഥതയിലുള്ള ന്യൂമറോ യൂനോ ഇന്റർനാഷണൽ' ആണ് ചിത്രം നിർമ്മിച്ചത്[3]. അക്ബർ ഖാൻ ആണ് ആദ്യത്തെ 20 എപ്പിസോഡുകൾ സംവിധാനം ചെയ്തത്[4]. നൗഷാദ് സംഗീതവും, ബഷീർ അലി ഛായാഗ്രഹണവും നിർവ്വഹിച്ചു. പിന്നീട് സഞ്ജയ് തന്നെ സംവിധാനം ചെയ്ത ചിത്രത്തിൽ സഞ്ജയ് തന്നെയാണ് ടിപ്പുസുൽത്താൻ ആയി വേഷമിട്ടത്. വിവാദങ്ങൾകേസ്ഈ നാടകത്തിന്റെ സംപ്രേഷണത്തിനെതിരെ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ടിപ്പു സുൽത്താന്റെ യഥാർത്ഥ ജീവിതത്തെയും പ്രവൃത്തികളെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് രവിവർമ്മയെപ്പോലുള്ള പരാതിക്കാർ, വാദിച്ചു.[5]വാദം കേട്ട ശേഷം, നാടകം സംപ്രേഷണം ചെയ്യാമെന്നും എന്നാൽ ഓരോ എപ്പിസോഡിനൊപ്പം ഒരു നോട്ടീസ് പ്രദർശിപ്പിക്കണമെന്നും സുപ്രീം കോടതി വിധി പ്രസ്താവിച്ചു:
തീപിടിത്തം1989 ഫെബ്രുവരി 8 ന് മൈസൂരിലെ പ്രീമിയർ സ്റ്റുഡിയോയിൽ ഒരു വലിയ അഗ്നിബാധയുണ്ടായി. അഗ്നിശമന ഉപകരണങ്ങളുടെ ലഭ്യതയില്ലായ്മയും അഗ്നി സുരക്ഷാ മാനദണ്ഡങ്ങളുടെ അജ്ഞതയും പ്രധാന കാരണങ്ങളായി ഉദ്ധരിക്കപ്പെടുന്നു.[8] അയഞ്ഞ വയറിംഗും വെന്റിലേറ്ററുകളുടെ അഭാവവുമാണ് തീ പടരാൻ കൂടുതൽ കാരണമായത്. ഫയർ പ്രൂഫിംഗ് മെറ്റീരിയലിനുപകരം ചുവരുകളിൽ ചാക്കുതുണി ബാഗുകളാണുണ്ടായിരുന്നത്. ഷൂട്ടിംഗിനായി വലിയ ലൈറ്റുകൾ ഉപയോഗിച്ചതിനാൽ താപനില 120 ° C (248 ° F) ആയി ഉയർന്നു. ഈ ഘടകങ്ങളെല്ലാം വൻ തീപിടിത്തത്തിന് കാരണമായി. മരണസംഖ്യ 62 ആയിരുന്നു. സഞ്ജയ് ഖാന് തന്നെ വലിയ പൊള്ളലേല്ക്കുകയും 13 മാസം ആശുപത്രിയിൽ കഴിയുകയും 72 ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. അഗ്നിബാധയിൽ ഇരകളായവർക്ക് 5000 രൂപ ഔദാര്യമായി നൽകുകയുണ്ടായി. [9] അവാർഡുകൾഈ നാടകത്തിലെ അഭിനയത്തിന് സഞ്ജയ് ഖാന് ജെം ഓഫ് ഇന്ത്യ അവാർഡ് ലഭിച്ചു.[10] അവലംബം
|
Portal di Ensiklopedia Dunia