ടിറാൻ കടലിടുക്ക്
![]() സീനായ്, അറേബ്യൻ ഉപദ്വീപുകൾക്കിടയിലായി സ്ഥിതിചെയ്യുന്നതും അക്ക്വാബ ഉൾക്കടലിനെ ചെങ്കടലിൽ നിന്ന് വേർതിരിക്കുന്നതുമായ ഇടുങ്ങിയ കടൽമാർഗ്ഗങ്ങളാണ് ടിറാൻ കടലിടുക്ക്. രണ്ട് ഉപദ്വീപുകൾക്കുമിടയിലെ ഏകദേശ ദൂരം 13 കിലോമീറ്റർ (7 നോട്ടിക്കൽ മൈൽ) ആണ്. സിനായിൽനിന്ന് ഏകദേശം 5 മുതൽ 6 വരെ കിലോമീറ്റർ ദൂരപരിധിയിൽ ഇതിന്റെ പ്രവേശന കവാടത്തിൽ സ്ഥിതിചെയ്യുന്ന ടിറാൻ ദ്വീപിന്റെ പേരിലാണ് ഈ ജലഭാഗം അറിയപ്പെടുന്നത്. ഈജിപ്ത്-ഇസ്രായേൽ സമാധാന ഉടമ്പടിയനുസരിച്ച് കടലിടുക്കിലൂടെയുള്ള നാവിക സ്വാതന്ത്ര്യം നിലനിർത്തുന്നതിൽ ഈജിപ്തിന്റെ പാലനം നിരീക്ഷിക്കാനായി ബഹുരാഷ്ട്ര സൈന്യത്തിനും നിരീക്ഷകർക്കും ഇവിടെ ഒരു നിരീക്ഷണാലയം ഉണ്ട്. ടിറാൻ ദ്വീപിനും സൗദി അറേബ്യയ്ക്കുമിടയിലെ ആഴം കുറഞ്ഞ കടലിടുക്കിന്റെ തെക്കുകിഴക്കായി സനാഫിർ ദ്വീപ് സ്ഥിതിചെയ്യുന്നു. പാലം നിർമ്മാണ പദ്ധതിഈജിപ്റ്റിനെയും സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ടിറാൻ കടലിടുക്കിലൂടെ 15 കിലോമീറ്റർ (9.3 മൈൽ) നീളമുള്ള ഒരു പാലം നിർമ്മിക്കാനുള്ള പദ്ധതി ഈജിപ്ഷ്യൻ സർക്കാരിന്റെ പരിഗണനയിലാണ് (സൗദി-ഈജിപ്ത് കോസ് വേ കാണുക).[1] അവലംബം
|
Portal di Ensiklopedia Dunia