ടിറ്റ്മൗസ്

ടിറ്റ്മൗസ്
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. atricapillus
Binomial name
Poecile atricapillus
(Linnaeus, 1766)
Synonyms

Parus atricapillus

പസ്സെറിഫോമിസ് പക്ഷിഗോത്രത്തിലെ പാരിഡെ കുടുംബത്തിൽപ്പെട്ട പക്ഷിയാണ്‌ ടിറ്റ്മൗസ്. ഇവ അറുപതോളം സ്പീഷീസുണ്ട്. ടിറ്റുകൾ എന്ന പേരിലും ഇവ അറിയപ്പെടുന്നു.

ഉഷ്ണമേഖലാ പ്രദേശങ്ങളിലും തണുപ്പുകൂടിയ വടക്കൻ അർധഗോള പ്രദേശങ്ങളിലും ഇവയെ ധാരാളമായി കാണാം. കൂട്ടംകൂടിയാണ് ഇവ സഞ്ചരിക്കുന്നത്. കാട്ടുപക്ഷികളായ ഇവ ആസ്ത്രേലിയ, പോളിനേഷ്യ, മഡഗാസ്ക്കർ, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ കാണപ്പെടുന്നില്ല. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ടിറ്റ്മൗസ് സ്പീഷീസായ പാറസ് അട്രികാപ്പില്ലസ് ചിക്കാഡീസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

പ്രത്യേകതകൾ

ടിറ്റ്മൗസുകൾക്ക് വലിപ്പം കുറവാണ്. 8 - 20 സെന്റിമീറ്റർ നീളവും 6 - 200 ഗ്രാം തൂക്കവും കാണും. നീളം കുറഞ്ഞ് തടിച്ച ചുണ്ടുകൾ കുറ്റിരോമങ്ങൾകൊണ്ട് ആവൃതമായിരിക്കും. കാലുകൾ കുറുകിയതും ബലമുള്ളതുമാണ്. ചിറകുകൾക്ക് വൃത്താകാരമാണുള്ളത്. വാൽ നീളംകൂടിയതായിരിക്കും. ആൺ - പെൺ പക്ഷികൾക്ക് നിറവ്യത്യാസമില്ല. ശരീരത്തിന്റെ മുകൾഭാഗത്തിന് പച്ചകലർന്ന ചാരനിറവും കീഴ്ഭാഗത്തിന് വെളുത്തനിറവും ആണ്. കടും മഞ്ഞയും കടുംനീലയും നിറമുള്ള സ്പീഷീസുമുണ്ട്. ഇവയ്ക്കെല്ലാംതന്നെ ശിരസ്സിൽ ഉച്ചിപ്പൂവ് കാണപ്പെടുന്നു. അധികസമയവും മരങ്ങളിലും കുറ്റിച്ചെടികളിലും കഴിച്ചുകൂട്ടുന്ന ഇവ ഇരതേടാനായി മാത്രമേ തറയിലിറങ്ങാറുള്ളു. വളരെ ദൂരം വേഗത്തിൽ സഞ്ചരിക്കാനും ഇവയ്ക്കു സാധിക്കും. പലപ്പോഴും ചെറുചില്ലകളിൽ ശരീരം താഴേക്കാക്കി തൂങ്ങിക്കിടക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. ടിറ്റ്മൗസുകൾ

ഭക്ഷണം

പ്രധാനമായും കീടഭോജികളാണ്. ഇതോടൊപ്പം വിത്തുകളും, ധാന്യങ്ങളും, പഴങ്ങളും ഇവ ഭക്ഷിക്കാറുമുണ്ട്. കട്ടിയേറിയ വിത്തുകളും മറ്റും കാലുകൾകൊണ്ട് മുറുകെ പിടിച്ച് ചുണ്ടിന്റെ സഹായത്തോടെ അടിച്ചുപൊട്ടിച്ചാണ് ഇവ ഭക്ഷിക്കുന്നത്. വിത്തുകളും ധാന്യങ്ങളും വൃക്ഷങ്ങളുടെ വിള്ളലുകളിൽ ശീതകാലത്ത് ഭക്ഷിക്കാനായി ശേഖരിച്ചുവയ്ക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. ശൈത്യകാലത്ത് ദേശാന്തരഗമനം നടത്തുന്ന സ്പീഷീസും കാണാം.

താമസം

വൃക്ഷങ്ങളിൽ മറ്റു പക്ഷികൾ ഉപേക്ഷിച്ചുപോയ പൊത്തുകളാണ് ടിറ്റുകൾ കൂടുകളായുപയോഗിക്കുന്നത്. പുല്ലും, മുടിയും, തൂവലുകളും, മോസുകളും ഉപയോഗിച്ച് ഇവ കൂടുകളെ മോടിപിടിപ്പിക്കാറുണ്ട്. സ്വയം കൂട് നെയ്തെടുക്കുന്ന ടിറ്റ് മൗസുകളുമുണ്ട്.

പ്രജനനം

ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ടിറ്റ്മൗസുകൾ ഒരു പ്രജനനഘട്ടത്തിൽ മൂന്നോ നാലോ മുട്ടകളിടുന്നു. വടക്കൻ പ്രദേശങ്ങളിൽ 11-16 മുട്ടവരെ ഇടുന്ന ഇനങ്ങളുമുണ്ട്. വെളുപ്പുനിറമുള്ള മുട്ടകളിൽ തവിട്ടുനിറത്തിലോ ചാരനിറത്തിലോ ഉള്ള പുള്ളികളുണ്ടായിരിക്കും. പെൺപക്ഷിയാണ് അടയിരുന്ന് മുട്ടവിരിയിക്കുന്നത്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണം ആൺപക്ഷികൾ

ചിത്രശാല

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിറ്റ്മൗസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya