ടീ ഷർട്ട്

A woman wearing a pink V-neck T-shirt
T-shirt day in Leipzig, Germany

ഒരു കുപ്പായം. പരുത്തിത്തുണിയിൽ നിർമിച്ചതും കൈകൾ തുന്നിപ്പിടിപ്പിച്ചിട്ടുള്ളതുമായ ഇത് മേൽവസ്ത്രത്തിനടിയിൽ ധരിക്കാനുള്ള ഒരു കുപ്പായമായിട്ടാണ് നിലവിൽ വന്നത്. പാശ്ചാത്യനാടുകളിലെ തൊഴിലാളികൾ ആദ്യകാലം മുതൽതന്നെ മേൽവസ്ത്രം ധരിക്കാതെ ഇതുമാത്രം ധരിച്ചുപോന്നിരുന്നു. രണ്ടാം ലോകയുദ്ധാനന്തരം ടീഷർട്ട് മേൽവസ്ത്രം എന്ന നിലയിലും പ്രചാരം നേടി. കപ്പൽ തൊഴിലാളികളുടെ മുഖ്യവേഷമായിരുന്ന ഇത് യുദ്ധകാലത്ത് നാവികപ്പോരാളികളും ഉപയോഗിക്കുക പതിവായി. വേൾഡ് വാർ II എന്ന മുദ്രകുത്തിയ ടീ-ഷർട്ടുകളാണ് അവരണിഞ്ഞിരുന്നത്. അവരിൽ വീരന്മാരെന്നു പ്രസിദ്ധരായ ചിലരുടെ, ആ വേഷം ധരിച്ചുകൊണ്ടുള്ള ചിത്രം 1942 ജൂല. 13-ലെ ലൈഫ് മാഗസിനിന്റെ കവർചിത്രമായി വന്നു. വൈകാതെ സൗത്ത് പസിഫിക് എന്ന മ്യൂസിക് ആൽബത്തിലും ആ വീരനായകന്മാർ അതേ വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ഈ രണ്ടു സംഭവങ്ങളെയും തുടർന്ന് ടീ-ഷർട്ടിന് ഒരു വീരനായകവേഷം എന്ന പ്രതിച്ഛായ കൈവന്നു. അതോടെ അതു യുവാക്കളുടെ ആവേശമായി മാറുകയുമുണ്ടായി. അങ്ങനെ അടിവസ്ത്രം എന്ന നിലയിൽ നിന്ന് മുഖ്യ മേൽവസ്ത്രം എന്ന നിലയിലേക്ക് ടീഷർട്ട് ഉയർത്തപ്പെട്ടു.

ബോഡിബിൽഡർ റോണി കോൾമാൻ ടീ ഷർട്ട് ധരിച്ചിരിക്കുന്നു.

മർലിൻ ബ്രാണ്ടോ, ജെയിംസ് ഡീൻ തുടങ്ങിയ ആരാധനാമൂർത്തികളും ടീ-ഷർട്ട് തങ്ങളുടെ മുഖ്യവേഷമാക്കിയതോടെ ഇതിന്റെ പ്രചാരം ഇരട്ടിയായി വളർന്നു. എങ്കിലും 1980 വരെ അത് ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമെന്നതിനപ്പുറം ഒരു കുലീനവേഷമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. 80-കളിൽ പക്ഷേ ഇതൊരു കുലീന വേഷം തന്നെയായി അംഗീകരിക്കപ്പെട്ടു. അതിന് മുഖ്യകാരണക്കാരൻ ബ്രൂസ് സ്പ്രിങ് സ്റ്റീൻ എന്ന ഫാഷൻ ഡിസൈനറായിരുന്നു. ഇദ്ദേഹമാണ് സാധാരണ ഉടുപ്പുകളിലുള്ളതുപോലുള്ള കഴുത്തും മറ്റും ടീ-ഷർട്ടിൽ കൂട്ടിച്ചേർത്തത്. പഴയ ടീ-ഷർട്ടിനെ അധികരിച്ചുള്ള നിരവധി ആകർഷകമാതൃകകളും ഇദ്ദേഹം രംഗത്തെത്തിച്ചു. തുടർന്ന്, ഒരു ആൺവേഷം എന്നതുപോലെ തന്നെ ഒരു പെൺവേഷമായും ടീ-ഷർട്ട് സ്വീകരിക്കപ്പെട്ടു. ഈ മാറ്റത്തിന് സ്ത്രീ സമത്വവാദത്തിനുണ്ടായ വളർച്ച പ്രചോദനം നൽകിയിട്ടുണ്ടെന്ന് വസ്ത്ര ചരിത്രകാരന്മാർ സൂചിപ്പിക്കുന്നു. ഇന്ന് ലോകമെമ്പാടും പ്രായലിംഗഭേദമില്ലാതെ അംഗീകരിക്കപ്പെട്ട ഒരു വസ്ത്രമായി ടീ-ഷർട്ട് മാറിയിരിക്കുന്നു.

അവലംബം


പുറം കണ്ണികൾ

പുറം കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടീ-ഷർട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya