ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്ഇന്ത്യയിൽ സ്കൂൾ അധ്യാപകരുടെ യോഗ്യത പരിശോധിക്കുന്ന ഒരു പരീക്ഷയാണ് ടെറ്റ് എന്ന് പേരിൽ അറിയപ്പെടുന്ന ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടി.ഇ.ടി). ഓരോ സംസ്ഥാനങ്ങളും പ്രത്യേകം ടെറ്റ് പരീക്p നടത്തുന്നുണ്ട്[1]. കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തിൽ വ്യവസ്ഥചെയ്തിരിക്കുന്ന പ്രകാരമാണ് അധ്യാപകർക്ക് യോഗ്യതാ പരീക്ഷ ഏർപ്പെടുത്തിയത്.[2] നിലവിൽ സർവീസിലുള്ളവർക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. നിലവിലുള്ള അധ്യാപകർ അഞ്ചു വർഷത്തിനുള്ളിൽ ടെറ്റ് പരീക്ഷ പാസ്സാകണമെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ. എസ്.സി.ഇ.ആർ.ടി.യെയാണ് പരീക്ഷ നടത്താൻ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. 2012-13 മുതൽ യോഗ്യതാ പരീക്ഷ ബാധകമാക്കിക്കൊണ്ടുള്ളതാണ് ഉത്തരവ്.[3] യോഗ്യതാ പരീക്ഷ നിലവിലുള്ള അധ്യാപകർക്ക് ബാധകമാക്കിയതിനെതിരെ അധ്യാപക സംഘടനകൾ രംഗത്തുവന്നിരുന്നു. ചരിത്രംഅധ്യാപകരുടെ ഗുണ നിലാവരം ഉയർത്തുന്നതിനാണ് UAE സർക്കാർ ഇത്തരമൊരു സംരംഭം കൊണ്ടുവന്നത്. 2011ൽ ആയിരുന്നു അത്[4] ആദ്യഘട്ടത്തിൽ അന്ന് സർക്കാർ സർവീസിൽ ജോലി ചെയ്തുകൊണ്ടിരുന്ന അധ്യാപകരും രണ്ടു വർഷത്തിനകം ഈ യോഗ്യത നേടണമെന്ന് നിർദ്ദേശിച്ചിരുന്നു.[5] അവലംബം
|
Portal di Ensiklopedia Dunia