ടെയിലർ സ്വിഫ്റ്റ്
അമേരിക്കൻ കണ്ട്രി പോപ് സംഗീതജ്ഞയും ഗായികയും ഗാനരചയിതാവും സംവിധായികയും നടിയുമാണ് ടെയിലർ സ്വിഫ്റ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ടെയിലർ ആലിസൺ സ്വിഫ്റ്റ് (ജനനം: 13 ഡിസംബർ 1989). ഡിസംബർ 2022-ലെ കണക്കുകൾ അനുസരിച്ച് 49 ദശലക്ഷത്തിലധികം ആൽബങ്ങൾ അമേരിക്കയിൽ മാത്രമായി സ്വിഫ്റ്റ് വിറ്റഴിച്ചിട്ടുണ്ട്.[5][6] ജീവിതരേഖആൻഡ്രിയ ഗാർഡനറുടെയും സ്കോട്ട് കിങ്സ്ലീയുടെയും മകളായി 1989 ഡിസംബർ 13-ന് പെൻസിൽവേനിയയിൽ ജനനം.[7] വളരെ ചെറുപ്പത്തിൽ തന്നെ കവിതകൾ എഴുതുമായിരുന്ന സ്വിഫ്റ്റിനെ തേടി നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യ പുരസ്കാരം എത്തി. "മോൺസ്റ്റർ ഇൻ മൈ ക്ലോസറ്റ്" എന്ന കവിതയ്ക്കാണ് ദേശീയ കവിതാ പുരസ്കാരം ലഭിച്ചത്.[8] യു.എസ്. ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചതോടെയാണ് സ്വിഫ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്.[9] 2006-ൽ ആദ്യ ഗാനം "ടിം മക്ക്ഗ്രോ" പുറത്തിറക്കി. ബിൽബോർഡ് ചാർട്ടിൽ ആറാം സ്ഥാനത്തെത്തിയ ഈ ഒറ്റ ഗാനത്തിലൂടെ തന്നെ സ്വിഫ്റ്റിന് ലോകത്തെ കൈയ്യിലെടുക്കാനായി.[10] "ടിം മക്ക്ഗ്രോ"യ്ക്കു തുടർച്ചയായി അവർ ടെയിലർ സ്വിഫ്റ്റ് എന്നു തന്നെ പേരായ ആൽബം പുറത്തിറക്കി. "ടിം മക്ക്ഗ്രോ" ഉൾപ്പെടെ 11 ഗാനങ്ങളടങ്ങിയ ഈ ആൽബം ബിൽബോർഡ് കണ്ട്രി ആൽബം ചാർട്ടിൽ ഒന്നാം സ്ഥാനത്താണ് പീക്ക് ചെയ്തത്.[11] തുടർന്ന് പുറത്തിറങ്ങിയ ഫിയർലെസ്സ് (2008) വളരെയധികം നിരൂപക പ്രശംസ പിടിച്ചുപറ്റി. 2009-ലെ എം ടി വി ബെസ്റ്റ് വീടിയോ പുരസ്കാരം ഫിയർലെസ്സ് സ്വന്തമാക്കി. പ്രസ്തുത അവാർഡു നേടുന്ന ആദ്യ കണ്ട്രി ആർടിസ്റ്റായിരുന്നു സ്വിഫ്റ്റ്. ഈ ആൽബത്തിലെ "യൂ ബിലോങ്ങ് വിത് മി" വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമാണ്. സ്വിഫ്റ്റ് ഇരട്ടവേഷത്തിലെത്തിയ ഗാനത്തിന് മൂന്നു ഗ്രാമ്മി നോമിനേഷനുകളാണ് ലഭിച്ചത്.[12] സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ ആൽബം സ്പീക് നൗ 2010 ഒൿടോബർ 25-നു റിലീസ് ചെയ്തു.[13] സംഗീതജ്ഞ എന്നതിനു പുറ്മേ ഹോളിവുഡിലെ താരറാണി കൂടിയാണ് സ്വിഫ്റ്റ്. വാലന്റൈൻസ് ഡേ എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ ടീൻ ചോയിസ് പുരസ്കാരം സ്വിഫ്റ്റ് നേടി.[14] തന്റെ കഥ പറയുന്ന ടെയിലർ സ്വിഫ്റ്റ്: ജേർണീ ടു ഫിയർലെസ്സ് (2010) എന്ന ടെലിവിഷൻ സീരീസിലെ നായികാ കഥപാത്രം സ്വിഫ്റ്റ് തന്നെയാണ് അവതരിപ്പിച്ചത്. ഇതിനു പുറമേ നിരവധി ചിത്രങ്ങളിൽ അതിഥിതാരവുമായി അവർ പ്രത്യക്ഷപ്പെട്ടു. സാമൂഹ്യപ്രവർത്തനങ്ങൾക്കും അവർ സമയം കണ്ടെത്തുന്നു. ആൽബങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia