ടെയിൽസ് (ഓപ്പറേറ്റിംഗ് സിസ്റ്റം)
ഡെബിയൻ അടിസ്ഥാനപ്പെടുത്തിയ ഒരു ലിനക്സ് ഡിസ്ട്രിബ്യൂഷനാണ് ടെയിൽസ് അഥവാ ആംനസ്റ്റിക് ഇൻകോഗ്നീഷ്യോ ലൈവ് സിസ്റ്റം. ഓൺലൈൻ സ്വകാര്യതയ്ക്ക് അത്യാവശ്യം വേണ്ട എല്ലാ പ്രോഗ്രാമുകളും ഉൾക്കൊള്ളിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണിത്. ടോർ വെബ് ബ്രൌസർ, ജീപീജീ ഇമെയിൽ, ഒ.ടി.ആർ ചാറ്റ്, എൻക്രിപ്റ്റഡ് സ്റ്റോറേജ് തുടങ്ങി എല്ലാ പ്രോഗ്രാമുകളും ഇതിലുണ്ട്. സുരക്ഷിതമായ ഒരു ഓൾ-ഇൻ-വൺ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സിസ്റ്റം കൂടിയാണിത്. ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും മാത്രം ഉപയോഗിക്കാൻ കഴിയുന്ന ടെയിൽസിന് മൊബൈലിൽ ഉപയോഗിക്കാൻ കഴിയുന്ന വെർഷൻ കൂടി വൈകാതെ പുറത്തു വരും. സ്വകാര്യതടെയിൽസിന്റെ പ്രത്യേകതകളിൽ ഒന്ന് അത് ഉപയോക്താവിന്റെ ഹാർഡ് ഡിസ്കിനെ സ്പർശിക്കുന്നില്ല എന്നതാണ്. ഒരു യു.എസ്.ബി. സ്റ്റിക്കിലൊ ഒരു ഡി.വി.ഡി യിലോ ടെയിൽസ് സൂക്ഷിക്കാം, അതിൽ നിന്നു തന്നെ ലോഡ് ചെയ്യാം. സിസ്റ്റം ഷട്ട് ഡൌൺ ചെയ്തു കഴിയുമ്പോൾ യാതൊരുവിധ ലോഗുകളും അതിൽ ഉണ്ടാവുകയില്ല. ചരിത്രംടെയിൽസ് പ്രൊജക്റ്റ്, ആരംഭത്തിൽ അമ്നീഷ്യ എന്നായിരുന്നു പ്രൊജക്റ്റിനു നൽകിയ പേര്. നേരത്തേ ഉണ്ടായിരുന്ന ഇൻകോഗ്നിറ്റോ എന്ന മറ്റൊരു പ്രോജക്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് അമ്നീഷ്യ ഡെവലപ്പ് ചെയ്യാൻ തുടങ്ങിയത്. ഒടുവിൽ അമ്നീഷ്യയും ഇൻകോഗ്നിറ്റോയും മെർജ് ചെയ്താണ് ആംനസ്റ്റിക് ഇൻകോഗ്നീഷ്യോ ലൈവ് സിസ്റ്റം എന്ന് നാമകരണം ചെയ്തത്. ഇതിന്റെ ചുരുക്കരൂപമാണ് ടെയിൽസ്. സൗകര്യങ്ങൾ
റിലീസിംഗ് ചരിത്രം
അവലംബം
പുറം കണ്ണികൾThe Amnesic Incognito Live System എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia