ടെസ്ല റോഡ്സ്റ്റർ
ടെസ്ല മോട്ടോഴ്സ് നിർമ്മിച്ച് പുറത്തിറക്കുന്ന ഒരു ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറാണ് ടെസ്ല റോഡ്സ്റ്റർ. ഒറ്റ ചാർജ്ജിംഗിൽ 244 മൈൽ ദൂരം താണ്ടാൻ റോഡ്സ്റ്ററിനാവും. സാങ്കേതിക വിവരണംസാധാരണ പെട്രോൾ-ഡീസൽ വാഹനങ്ങളെപ്പോലെ അധികം ചലിക്കുന്ന ഭാഗങ്ങളൊന്നുമില്ല റോഡ്സ്റ്ററിന്. ത്രീ-ഫേസ് ഇലക്ട്രിക് മോട്ടോറാണ് കാറിൻറെ ഹൃദയം. മോട്ടോർത്രീ-ഫേസ്,4-പോൾ ഇലക്ട്രിക് മോട്ടോറാണ് റോഡ്സ്റ്ററിന് ശക്തി പകരുന്നത്. ആകെ 248 hp (185 കി.W) പവർ ഈ കാർ ഉല്പാദിപ്പിക്കുന്നു[1]. ഒരു മിനിറ്റിൽ 14,000 തവണ ഇത് കറങ്ങും[അവലംബം ആവശ്യമാണ്]. ബാറ്ററി സംവിധാനംറോഡ്സ്റ്ററിൻ ബാറ്ററി സംവിധാനത്തെ എനർജി സ്റ്റോറേജ് സിസ്റ്റം എന്നാണ് ടെസ്ല മോട്ടോഴ്സ് വിളിക്കുന്നത്. എനർജി സ്റ്റോറേജ് സിസ്റ്റം ശ്രേണി രീതിയിൽ ഘടിപ്പിച്ച 11 ഷീറ്റുകളിലായി 6831 ലിഥിയം-അയൺ ബാറ്ററികൾ ഉൾക്കൊള്ളുന്നു. ഹൈ പവർ കണക്ടർ ഉപയോഗിക്കുമ്പോൾ ഏകദേശം 3½ മണിക്കൂർ സമയം കൊണ്ട് ചാർജ്ജ് ചെയ്യും. പ്രായോഗികമായി, ഭാഗികമായി ചാർജ്ജ് ചെയ്യപ്പെട്ട നിലയിലാണ് ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനാൽ കുറച്ചു സമയം മാത്രമേ വേണ്ടി വരുന്നുള്ളൂ. അവലംബം
പുറം കണ്ണികൾTesla Roadster (first generation) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia