ടെർമിനേറ്റർഗ്രഹങ്ങളുടേയോ ഉപഗ്രഹങ്ങളുടേയോ ഉപരിതലത്തിൽ സൂര്യപ്രകാശം വീഴുന്നതും വീഴാത്തതുമായ അർധഗോളങ്ങളെ വേർതിരിക്കുന്ന രേഖയെ ടെർമിനേറ്റർ അഥവാ അതിർരേഖ എന്നു വിളിക്കുന്നു. ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടേയും ഉപരിതലത്തിലെ മലകളും കുഴികളും മറ്റും ഈ അതിർരേഖയുടെ വ്യക്തത കുറയ്ക്കുന്നു. ഇതിനും പുറമേ ഈ ഗോളങ്ങളുടെ അന്തരീക്ഷവും ടെർമിനേറ്ററിന്റെ വ്യക്തതയ്ക്ക് മങ്ങലേല്പിക്കുന്നുണ്ട്. ടെർമിനേറ്റർ എന്ന പദംകൊണ്ട് പൊതുവായി ഉദ്ദേശിക്കുന്നത് ചാന്ദ്രോപരിതലത്തിലെ സൂര്യപ്രകാശം വീഴുന്നതും വീഴാത്തതുമായ ഭാഗങ്ങളെ വേർതിരിക്കുന്ന അതിരിനെയാണ്. ചാന്ദ്രോപരിതലത്തിൽ വായു ഇല്ലാത്തതുകൊണ്ട് അതിർരേഖയ്ക്കടുത്തുള്ള നിഴലുകൾക്ക് നല്ല വ്യക്തതയും ആകൃതിയും ഉണ്ട്. എന്നാൽ ഭൗമോപരിതലത്തിലെ അന്തരീക്ഷം ടെർമിനേറ്ററിന്റെ വ്യക്തത വളരെ കുറയ്ക്കുന്നു. ഭൗമാന്തരീക്ഷം സൂര്യപ്രകാശത്തെ ചിതറിച്ച് സൂര്യപ്രകാശം നേരിട്ടു വീഴാത്ത സ്ഥലങ്ങളേയും പ്രകാശമാനമാക്കുന്നതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്. ചാന്ദ്രോപരിതലത്തിൽ ചന്ദ്രന്റെ ഭ്രമണം കൊണ്ട് ടെർമിനേറ്റർ മണിക്കൂറിൽ 15.4 കി.മീ. വേഗതയിൽ സഞ്ചരിക്കുന്നു. ചാന്ദ്രോപരിതലത്തിൽ ടെർമിനേറ്ററിന്റെ ഇരുവശങ്ങളിലുമുള്ള ഉപരിതല താപമാനം 380 K (1070c)യും 110 K(-1630c)യുമാണ്. ഗ്രഹത്തിന്റെ ഭ്രമണമനുസരിച്ച് ഉപരിതലം ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്കുവരുന്ന അതിരിനെ സൂര്യോദയ ടെർമിനേറ്റർ എന്നും വെളിച്ചത്തിൽനിന്നും ഇരുട്ടിലേക്കു മാറുന്ന ഉപരിതല അതിരിനെ സൂര്യാസ്തമയ ടെർമിനേറ്റർ എന്നും പറയുന്നു. ചിത്രങ്ങൾപുറംകണ്ണികൾ
|
Portal di Ensiklopedia Dunia