തോമസ് വില്യം ഹിഡിൽസ്റ്റൺ (ജനനം: 9 ഫെബ്രുവരി 1981) ഒരു ഇംഗ്ലീഷ് നടനും, നിർമ്മാതാവും, സംഗീതജ്ഞനുമാണ്. തന്റെ കരിയറിന്റെ തുടക്കത്തിൽ വെസ്റ്റ് എൻഡ് തിയേറ്റർ പ്രൊഡക്ഷൻ നിർമിച്ച സിംബെലിൻ (2007), ഇവാനോവ് (2008) തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. സിംബെലിനിലെ വേഷത്തിന് ഏറ്റവും നല്ല പുതുമുഖത്തിനുള്ള ലോറൻസ് ഒലിവിയർ അവാർഡ് അദ്ദേഹം നേടി. ഒഥല്ലോയിലെ കാസ്സിയോ എന്ന കഥാപാത്രത്തിന് ഇതേ പുരസ്കാരത്തിനു നാമനിർദ്ദേശം ലഭിക്കുകയുണ്ടായി.
മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രങ്ങളായ തോർ (2011), അവഞ്ചേഴ്സ് (2012), തോർ: ദ ഡാർക്ക് വേൾഡ് (2013), തോർ: റാഗ്നറോക്ക് (2017) എന്നിവയിൽ ലോക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഹിഡിൽസ്റ്റൺ ജനശ്രദ്ധ നേടിയത്. 2011 ൽ മികച്ച പുതുമുഖത്തിനുള്ള എംപയർ അവാർഡ് നേടുകയും ബാഫ്റ്റ റൈസിംഗ് സ്റ്റാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. സ്റ്റീവൻ സ്പിൽബർഗിന്റെവാർ ഹോഴ്സ് (2011), ദ ഡീപ് ബ്ലൂ സീ (2011), വുഡി അലന്റെ റൊമാന്റിക് കോമഡി ചിത്രം മിഡ്നൈറ്റ് ഇൻ പാരീസ് (2011), ബി.ബി.സി പരമ്പര ഹെൻട്രി IV, ഹെൻട്രി V എന്നിവയാണ് ശ്രദ്ധേയമായ മറ്റ് വേഷങ്ങൾ.
2013 അവസാനത്തോടെയും 2014 ന്റെ തുടക്കത്തിലും, ഹിഡിൽസ്റ്റൺഷേക്സ്പിയർ നാടകമായ കോറിയോലാനസിൽ മുഖ്യ വേഷം അവതരിപ്പിച്ചു. ഇതിന് മികച്ച നടനുള്ള ഈവനിംഗ് സ്റ്റാൻഡേർഡ് തീയേറ്റർ അവാർഡ് നേടി. 2015 ൽ അദ്ദേഹം ഗില്ലർമോ ഡെൽ ടെറോയുടെ ക്രിംസൺ പീക്ക് , ബെൻ വീറ്റ്ലിയുടെ ഹൈ റൈസ്, ഐ സോ ലൈറ്റ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
At the New York premiere of The Avengers during the Tribeca Film Festival in April 2012
അഭിനയ ജീവിതം
Hiddleston at the San Diego Comic-Con International promoting Crimson Peak in 2015.
↑"'Thor: Ragnarok' Wraps Production". Entertainment Weekly's EW.com. Archived from the original on 29 October 2016. Retrieved 2016-10-28. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
↑"Edinburgh Festival `99: Theatre Review". The Independent (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 1999-08-27. Archived from the original on 20 December 2016. Retrieved 2016-12-10. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
↑Lincoln, Ross A. (2016-11-14). "Critics' Choice TV Nominations Unveiled". Deadline (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 14 November 2016. Retrieved 2016-11-14. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
↑"TV Times Awards – Favourite Actor". What' s on TV (in അമേരിക്കൻ ഇംഗ്ലീഷ്). 2016-08-12. Archived from the original on 8 October 2016. Retrieved 2016-10-07. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)