ടോക്കിയോ കോൺഫറൻസ്1942 മാർച്ച് 28 മുതൽ 30 വരെ ജപ്പാനിലെ ടോക്കിയോയിൽ വച്ച് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്, ഇന്ത്യൻ നാഷണൽ കൗൺസിൽ, ഇന്ത്യയിലെ ചെറിയ പ്രാദേശിക സംഘടനകൾ ഉൾപ്പെടെയുള്ള സംഘടനകൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയാണ് ടോക്കിയോ കോൺഫറൻസ് എന്നറിയപ്പെടുന്നത്. [1][2] ഒരു സംയോജിത ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് രൂപീകരിക്കാനുള്ള തീരുമാനത്തിന് ടോക്കിയോ കോൺഫറൻസ് സഹായകമായിത്തീർന്നു. റാഷ് ബിഹാരി ബോസ് ആയിരുന്നു ഈ കൂടിക്കാഴ്ചയുടെ പ്രധാന സംഘാടകൻ. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനെ സഹായിക്കുന്നതിനും ഇന്ത്യൻ ദേശീയ നേതാക്കളെ സഹായിക്കുന്നതിനുമായി ജപ്പാനിലെ രാഷ്ട്രീയ - സാമൂഹിക നേതാക്കളെ ഈ സമയം റാഷ് ബിഹാരി ബോസ് പ്രേരിപ്പിച്ചിരുന്നു. ഈ കോൺഫറൻസിൽ വച്ച് തെക്കുകിഴക്കൻ ഏഷ്യയിലെ ഇന്ത്യൻ പ്രസ്ഥാനങ്ങളുടെ നേതാവായും റാഷ് ബിഹാരി ബോസ് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. എന്നിരുന്നാലും വ്യക്തമായ തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ ടോക്കിയോ കോൺഫറൻസ് പരാജയപ്പെട്ടു. പലതരത്തിലുള്ള പ്രാദേശിക പ്രശ്നങ്ങളും, റാഷ് ബിഹാരി ബോസ് വലിയ പ്രതീക്ഷ പുലർത്തിയിരുന്ന ജപ്പാൻകാർ ഈ സമയം പല വ്യത്യസ്ത മേഖലകളിൽ താൽപ്പര്യം പ്രകടിപ്പിച്ചതും ടോക്കിയോ കോൺഫറൻസിൽ വച്ച് വ്യക്തമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള തടസ്സങ്ങളായിരുന്നു. [1] കൂടിക്കാഴ്ചയുടെ അവസാനത്തിൽ, ബാങ്കോക്കിൽ വച്ച് വീണ്ടുമൊരു കോൺഫറൻസ് നടത്തി ഒരു സംയോജിത ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിനെ പ്രഖ്യാപിക്കാൻ തീരുമാനമെടുക്കുകയുണ്ടായി. [1] റാഷ് ബിഹാരി ബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ആ വർഷം ഏപ്രിൽ തിരിച്ച് സിംഗപ്പൂരിൽ തിരിച്ചെത്തുകയും ചെയ്തു. അവലംബംകുറിപ്പുകൾ
|
Portal di Ensiklopedia Dunia