ടോക്കേ ഗെക്കോ
ഒരിനം പല്ലിയാണ് ടോക്കേ ഗെക്കോ (ശാസ്ത്രീയനാമം: Gekko gecko). മഴക്കാടുകളിലെ മരങ്ങളിലും പാറയിടുക്കുകളിലും കാണപ്പെടുന്നു.[1] ആവാസമേഖലകൾഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അയൽ രാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, പാപുവ ന്യൂ ഗിനിയയുടെ പടിഞ്ഞാറൻ മേഖലകൾ എന്നിവിടങ്ങളിലും കാണപ്പെടുന്നു.[1] വിവരണംപല്ലി വിഭാഗത്തിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമാണ് ഇവയ്ക്ക്. ആൺ ടോക്കേയ്ക്ക് 11 മുതൽ 20 ഇഞ്ചു വരെ നീളവും പെൺ ടോക്കോയ്ക്ക് 7 മുതൽ 19 ഇഞ്ച് വരെ നീളവും ഉണ്ടാകും. 150 മുതൽ 400 ഗ്രാം വരെ ഭാരം വയ്ക്കുന്നു. നീലയോ ചാരനിറമോ കലർന്ന ശരീരത്തിൽ ഓറഞ്ച് പുള്ളികളാണ് ഇവയുടേത്. എന്നാൽ ചിലതിൽ ഈ പുള്ളികൾ മഞ്ഞയോ കടും ചുവപ്പോ ആയിരിക്കും. കണ്ണുകൾ പച്ചയോ പച്ച കലർന്ന നീല നിറമോ ആണ്. ആൺ പല്ലികൾക്കാണ് കൂടുതൽ ആകർഷണീയമായ നിറമുള്ളത്. ആൺ പല്ലികൾ മേഖല പ്രത്യേകമായി തിരിച്ച് രാജകീയമായ വാഴ്ച നടത്തുന്നവരാണ്. പ്രജനന കാലമല്ലാത്ത വേളകളിൽ ഇവ ഒറ്റയ്ക്കു കഴിയുന്നു. പ്രാണികൾ, എലികൾ തുടങ്ങിയ ചെറു ജീവികളെ ആഹാരമാക്കുന്നു.[2] താടിയെല്ലുകൾക്ക് വലിപ്പവും ശക്തിയുമുണ്ട്.[1] ഔഷധ നിർമ്മാണംക്യാൻസർ, എയ്ഡ്സ് തുടങ്ങിയ രോഗങ്ങൾക്കുള്ള ഔഷധ നിർമ്മാണത്തിനായി ഗെക്കോയെ ഉപയോഗിക്കുന്നുവെന്ന് വാർത്തകൾ വന്നിട്ടുണ്ട്. പല്ലികളുടെ നാക്കും ആന്തരികാവയവങ്ങളും ഇതിനായി ഉപയോഗിക്കുന്നു.[1] ഉപവിഭാഗങ്ങൾരണ്ട് ഉപവിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്.[3]
നിരോധനംഇന്ത്യയിലും ഫിലിപ്പീൻസിലും ഇവയുടെ വംശനാശം നേരിടാനായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.[1] അവലംബം
പുറത്തേക്കുള്ള കണ്ണികൾGekko gecko എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Gekko gecko എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia