ടോക്കൺ റിംഗ്

ലാൻ ശൃംഖലകൾ നിർമ്മിക്കാനുപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ടോക്കൺ റിംഗ്. ഇതിനെ ഐ. ട്രിപ്പിൾ ഈ മാനകീകരിച്ച് 802.5 എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. 1970ൽ ഐബിഎം ആണ് ടോക്കൺ റിംഗ് കണ്ടെത്തിയത്. ഇതിൽ കമ്പ്യൂട്ടറുകൾ തമ്മിൽ റിംഗ് ടോപ്പോളജിയിൽ ബന്ധിപ്പിച്ചിരിക്കും. ഏത് കേന്ദ്രത്തിനാണോ വിവരം അയക്കാനുള്ളത് അത് സ്വികർത്താവിന്റെ വിവരവും ഡാറ്റയും മറ്റും അടങ്ങിയ ഒരു ഫ്രെയിം അയയ്ക്കുന്നു. ടോക്കൺ എന്ന സിഗ്നൽ കൈവശമിരുന്നെങ്കിൽ മാത്രമേ ആ കേന്ദ്രത്തിനു ഇതിനു സാധിക്കുകയുള്ളൂ. അല്ലെങ്കിൽ അത് കൈവരുന്നത് വരെ കാത്തിരിക്കണം. ഒരു കേന്ദ്രം വിവരം അയച്ചു കഴിഞ്ഞാലുടനെ മറ്റൊരു കേന്ദ്രത്തിനായി ടോക്കൺ കൈമാറും. അയച്ച വിവരം റിംഗിലൂടെ എല്ലാ കേന്ദ്രത്തിലുമെത്തും. ഏത് കേന്ദ്രത്തിന്റെ വിലാസമാണോ ഫ്രെയിമിലേതുമായി സാമ്യപ്പെടുന്നുവോ ആ കേന്ദ്രത്തിനു മാത്രം ഉള്ളടക്കം സ്വീകരിക്കാൻ കഴിയും.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya