ടോണി ഗാറ്റ്ലിഫ്

ടോണി ഗാറ്റ്ലിഫ്
ജനനം
മിഷെൽ ധമാനി

(1948-09-10) 10 സെപ്റ്റംബർ 1948 (age 76) വയസ്സ്)
തൊഴിൽ(s)ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്, തിരക്കഥാകൃത്ത് and അഭിനേതാവ്

ഫ്രഞ്ച് ചലച്ചിത്ര സംവിധായകനാണ് ടോണി ഗാറ്റ്‌ലിഫ്. (ജനനം 1948). തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, അഭിനേതാവ്, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ജീവിതരേഖ

അൾജിയേഴ്സിൽ ജനിച്ചു. അൾജീരിയൻ സ്വാതന്ത്ര്യ സമരത്തെത്തുടർന്ന് 1960 ൽ ഫ്രാൻസിലെത്തി.[1] 

ചലച്ചിത്ര ജീവിതം

നാടകരംഗത്തെ ദീർഘമായ പ്രവർത്തനങ്ങൾക്കു ശേഷമാണ് 1975 ൽ ഗാറ്റ്‌ലിഫ്, ലാ ടീറ്റെ എൻ റൂയിൻ (La Tête en ruine))എന്നചിത്രമെടുക്കുന്നത്. 1979 ൽ അൾജീരിയൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ലാ ടെറെ വെന്റർ(La Terre au ventre) എന്ന ചിത്രമെടുത്തു.   

1981 നു ശേഷം ഗാറ്റ്‌ലിഫ് യൂറോപ്പിലെ ജിപ്സി ജീവിതത്തെ കേന്ദ്രീകരിച്ചുള്ള പ്രമേയങ്ങളാണ് തന്റെ സിനിമകൾക്ക് ആധാരമാക്കിയത്.   

 1990, ൽ ഗാസ്പാർഡ് എറ്റ് റോബിൻസൺ എന്നചിത്രത്തിനു ശേഷം  1992 ലും1993 ലുമായി ചിത്രീകരിച്ച ലാച്ചോ ഡ്രോം എന്ന ചെറു ചിത്രം നിരവധി അന്തർദേശീയ പുരസ്കാരങ്ങൾക്കർഹമായി. ലോകത്തെല്ലായിടത്തുമുള്ള ജിപ്സി സംസ്കാരത്തെ അവരുടെ സംഗീതവും നൃത്തവും മുൻ നിർത്തിയുള്ള ഈ അന്വേഷണം ഏറെ ശ്രദ്ധേയമായി. 1994 ൽ  ജെ.എം.ജി. ലെ ക്ലെഷിയോയുടെ മൊൻഡോ അദ്ദേഹം സ്ക്രീനിലെത്തിച്ചു. 

 2004 ൽ പുറത്തിറങ്ങിയ എക്‌സൈൽ എന്ന ചിത്രം കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള  പുരസ്കാരം നേടി കൊടുത്തു.[2]  2006 ൽ ട്രാൻസിൽവാനിയ എന്ന ചിത്രവും കാനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.[3]

ഫിലിമോഗ്രാഫി

തിരക്കഥാകൃത്ത്

  • La Rage au poing (1975)

സംവിധാനം, തിരക്കഥ

ലാ ടീറ്റെ എൻ റൂയിൻ(1975)

  • ലാ ടെറെ വെന്റർ(1978)
  • Corre gitano (1981)
  • Canta gitano (1981)
  • Les Princes (1982)
  • Rue du départ (1985)
  • Pleure pas my love (1989)
  • ഗാസ്പാർഡ് എറ്റ് റോബിൻസൺ (1990)
  • ലാച്ചോ ഡ്രോം (1993)
  • മൊണ്ടോ (1995)
  • Gadjo dilo (1997)
  • Je suis né d'une cigogne (1998)
  • വെങ്കോ (2000)
  • സ്വിംഗ് (2001)
  • എക്സിൽസ് (2004)
  • ട്രാൻസിൽവാനിയ (2006)
  • കോർക്കോറോ (2009)
  • ഇൻഡിഗ്നാഡോസ്(Indignados (2012)
  • ജെറോനിമോ (2014)

അവലംബം

  1. Tony Gatlif en terre d'asile[പ്രവർത്തിക്കാത്ത കണ്ണി]
  2. "Festival de Cannes: Exils". festival-cannes.com. Archived from the original on 2011-08-22. Retrieved 2009-11-30.
  3. "Festival de Cannes: Transylvania". festival-cannes.com. Archived from the original on 2011-08-22. Retrieved 2009-12-18.

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya