ട്യൂബിങ്ങൻ സർവ്വകലാശാല
ജർമ്മനിയിലെ ട്യൂബിങ്ങൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് എബർഹാർഡ് കാൾസ് യൂനിവേഴ്‌സിറ്റി, ട്യുബിങ്ങൻ അഥവാ ട്യൂബിങ്ങൻ സർവ്വകലാശാല (German: Eberhard Karls Universität Tübingen, sometimes called the "Eberhardina Carolina"). ജർമ്മനിയിലെ ഏറ്റവും പഴയ സർവ്വകലാശാലകളിലൊന്നായ ഇവിടത്തെ വൈദ്യശാസ്ത്രം,ശാസ്ത്രം,ഹ്യുമാനിറ്റ്‌സ് വകുപ്പുകൾ ആഗോള പ്രശസ്തമാണ്. വർഷങ്ങളായി ജർമ്മൻ സ്റ്റഡീസ് എന്ന വിഷയത്തിൽ ജർമ്മനിയിലെ സർവ്വകലാശാലകളിൽ ഒന്നാം സ്ഥാനത്ത് ഈ സർവ്വകലാശാലയാണ്. വൈദ്യശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളിൽ നിരവധി നോബൽ സമ്മാന ജേതാക്കളെ ഈ സർവ്വകലാശാല സംഭാവന ചെയ്തിട്ടുണ്ട്. ഇപ്പോൾ ഏതാണ്ട് 22,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. സർവ്വകലാശാലയിലെ വൈദ്യശാസ്ത്ര വിഭാഗത്തിനു കീഴിലുള്ള 17 ആശുപത്രികളിലായി 1,700 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രതിവർഷം 66,000 രോഗികളെ കിടത്തി ചികത്സിക്കുകയും, 200, 000 രോഗികൾ രോഗപരിചരണത്തിനുമായും ഇവിടെ എത്താറുണ്ട്[1] ഭാരതീയ പഠനകേന്ദ്രംജർമ്മനിയിലെ പ്രശസ്തമായ ഭാരതീയ പഠനകേന്ദ്രമാണ് ട്യൂബിങ്ങൻ സർവ്വകലാശാലയിലേത്. വൈദിക സംസ്കൃതത്തിലായിരുന്നു ആദ്യകാലത്ത് അവർ ശ്രദ്ധിച്ചിരുന്നത്. റുഡോൾഫ് റോത്ത്(1821 - 1895) എന്ന സംസ്കൃത പണ്ഡിതൻ ഒരേ സമയം ഭാരതീയ പഠന വകുപ്പിന്റെയും സർവകലാശാല ലൈബ്രറിയുടെയും അദ്ധ്യക്ഷനായി 40 വർഷത്തോളം പ്രവർത്തിച്ചു. അക്കാലത്തു നിരവധി പൗരസ്ത്യ ദേശങ്ങളിൽ നിന്നു കൈയെഴുത്തു ഗ്രന്ഥങ്ങളും അച്ചടി ഗ്രന്ഥങ്ങളും ട്യൂബിങിനിലെത്തി. ലൈബ്രറിയിലെ 20 ലക്ഷത്തോളം വരുന്ന പുസ്തകങ്ങളിൽ രണ്ടു ലക്ഷത്തോളം പുസ്തകങ്ങൾ ഭാരതീയ പഠനത്തിനുള്ളവയാണ്. ഗുണ്ടർട്ട് ശേഖരംഹെർമൻ ഗുണ്ടർട്ട് കേരളത്തിൽ നിന്ന് ജർമ്മനിയിലേക്ക് മടങ്ങിയപ്പോൾ കൊണ്ടു പോയ അദ്ദേഹത്തിന്റെ കൃതികളും മുന്നൂറോളം പുസ്തകങ്ങളുടെ ശേഖരവും സർവ്വകലാശാല ലൈബ്രറിയിൽ 'ഹെർമ്മൻ ഗുണ്ടർട്ട് ശേഖരം' എന്ന പേരിൽ സൂക്ഷിക്കുന്നുണ്ട്. ഇതിൽ 130 ഓളം മലയാളം അച്ചടി പുസ്തകങ്ങളും, 80നടുത്ത് കൈയ്യെഴുത്ത് പ്രതികളും, താളിയോലകളും തുളു, തമിഴ്, കന്നഡ, സംസ്കൃതം ഭാഷകളിലുള്ള പുസ്തകങ്ങളുമാണുള്ളത്. ഡോ. സ്കറിയ സക്കറിയയാണ് ഈ ഗ്രന്ഥശേഖരം കണ്ടെത്തിയത്. 1993 ൽ ഇതിലെ തെരഞ്ഞെടുക്കപ്പെട്ട കൃതികൾ, ഡിസി ബുക്ക്സിന്റെ സഹകരണത്തോടെ ഈ കൃതികൾ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറി മലയാളം മാനുസ്ക്രിപ്റ്റ് സീരിസ് (TULMMS) എന്ന പേരിൽ അഞ്ച് ഭാഗങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു.
2013 ൽ സർവ്വകലാശാല,, ഗുണ്ടർട്ട് കൃതികളുടെ ശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി Gundert legacy – a digitization project of the University of Tubingen എന്ന പേരിൽ തുടക്കമിട്ടിട്ടുണ്ട്. ജർമ്മൻ റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി. കൈയെഴുത്തു ഗ്രന്ഥങ്ങളുടെ പട്ടികട്യൂബിംഗൻ സർവകലാശാല ലൈബ്രറി മലയാളം മാനുസ്ക്രിപ്റ്റ് സീരിസ്[2]
അവലംബം
. പുറമെ നിന്നുള്ള കണ്ണികൾWikimedia Commons has media related to Eberhard Karls University of Tübingen.
|
Portal di Ensiklopedia Dunia