ട്രപിസോയ്ഡ് അസ്ഥി
ട്രപിസോയ്ഡ് അസ്ഥി (ലെസ്സർ മൾട്ടാങ്കുലാർ അസ്ഥി) മനുഷ്യനുൾപ്പെടെയുള്ള നാൽക്കാലികളിൽ കാണുന്ന ഒരു കാർപൽ അസ്ഥിയാണ്. കാർപൽ അസ്ഥികളുടെ ഡിസ്റ്റൽ നിരയിലെ ഏറ്റവും ചെറിയ അസ്ഥിയാണിത്. ആപ്പുപോലുള്ള ആകൃതിയാണിതിനുള്ളത്. ആപ്പിന്റെ വീതിയുള്ള അറ്റം ഡോർസൽ (പിന്നിലുള്ള) പ്രതലത്തിനും വീതി കുറഞ്ഞ അറ്റം പാമാർ (കൈപ്പത്തിയുടെ വശത്തുള്ള) പ്രതലത്തിനും രൂപം നൽകുന്നു. പരസ്പരം സ്പർശിച്ചിരിക്കുന്നതും മൂർച്ചയുള്ള അരികുകൾ കൊണ്ട് വിഭജിച്ചതുമായ നാല് ഫേസറ്റുകളാണ് (അസ്ഥികളുമായി സന്ധിക്കുന്ന ഭാഗം) ഇതിനുള്ളത്. ഉരഗങ്ങളുടെയും ഉഭയജീവികളുടെയും രണ്ടാമത് ഡിസ്റ്റൽ കാർപൽ അസ്ഥിയോട് തത്തുല്യമാണ് ഈ അസ്ഥി. ഗ്രീക്ക് ഭാഷയിൽ ട്രപീസിയോൺ (തുല്യമല്ലാത്ത ചതുഷ്കോണം) എന്ന വാക്കിൽ നിന്നാണ് ഈ അസ്ഥിയുടെ പേര് ഉടലെടുത്തത്. ട്ര എന്നാൽ നാല് എന്നും പെസ എന്നാൽ കാലെന്നോ വക്കെന്നോ അർത്ഥമുള്ളതിനാൽ ചെറിയ മേശ എന്നും ഈ വാക്കിന് അർത്ഥമുണ്ട്. പ്രതലങ്ങൾസുപ്പീരിയർ പ്രതലം ചതുഷ്കോണവും മിനുസമുള്ളതും ചെടുതായി അവതലവും (കോൺകേവ്) ആണ്. സ്കഫോയ്ഡ് അസ്ഥിയോട് ഈ പ്രതലം സന്ധിക്കുന്നു. ഇൻഫീരിയർ പ്രതലം രണ്ടാമത് മെറ്റാകാർപൽ അസ്ഥിയുടെ പ്രോക്സിമൽ ഭാഗവുമായി സന്ധിക്കുന്നു. ഇത് ഒരു വശത്തുനിന്ന് മറു വശത്തേയ്ക്ക് ഉത്തലവും (കോൺവെക്സ്) മുന്നിൽ നിന്ന് പിന്നിലേക്ക് അവതലവും (കോൺകേവ്) ആണ്. ഒരു വരമ്പ് (റിഡ്ജ്) കാരണം ഇത് തുല്യമല്ലാത്ത രണ്ട് ഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു. ഡോർസൽ പ്രതലവും പാമാർ പ്രതലവും ലിഗമെന്റുകൾ യോജിക്കുന്നതിനാൽ പരുക്കനാണ്. ഡോർസൽ പ്രതലമാണ് വലുത്. ലാറ്ററൽ പ്രതലം മിനുസമുള്ളതും ഉത്തലവുമാണ് (കോൺവെക്സ്). ഇത് ട്രപ്പീസിയവുമായി സന്ധിക്കുന്നു. മീഡിയൽ പ്രതലം മുൻ ഭാഗത്ത് കാപിറ്റേറ്റ് അസ്ഥിയുമായി സന്ധിക്കുന്നതിനു വേണ്ടി അവതലവും (കോൺകേവ്) മിനുസമുള്ളതുമാണ്. ഇന്ററോഷ്യസ് ലിഗമെന്റുമായി യോജിക്കുന്നതു കാരണം പിൻ ഭാഗം പരുപരുത്തതാണ്. ഇവയും കാണുക
ചിത്രശാല
|
Portal di Ensiklopedia Dunia