ട്രഫാൾഗർ യുദ്ധം
യുദ്ധംകാഡിസ് ഉൾക്കടലിൽനിന്ന് സേനയെ പിൻവലിക്കാനുള്ള നീക്കത്തിലായിരുന്ന 33 കപ്പലുകളടങ്ങിയ ഫ്രഞ്ച് - സ്പാനിഷ് സംയുക്ത സേനയെ 27 കപ്പലുമായി ബ്രിട്ടിഷ് നാവികസേനആക്രമിക്കുകയായിരുന്നു. ഒരേസമയം രണ്ടു ഭാഗത്തുനിന്നും ആക്രമണം നടത്തി ശത്രുവിന്റെ ശ്രദ്ധ തിരിക്കുന്ന തന്ത്രമായിരുന്നു നെൽസൺ ഈ യുദ്ധത്തിൽ പ്രയോഗിച്ചത്. കാഡിസ് ഉൾക്കടലിൽ ഒക്ടോബർ 21-ന് ഉച്ചയോടെ ആരംഭിച്ച യുദ്ധം, നാലര മണിക്കൂർ നീണ്ടുനിന്നു. ഫ്രഞ്ച് - സ്പാനിഷ് സഖ്യത്തിന്റെ ഇരുപതോളം കപ്പലുകൾ നശിപ്പിച്ച് ബ്രിട്ടിഷ് കപ്പൽപ്പട നിർണായക വിജയം നേടി. ഈ യുദ്ധത്തിൽ ഫ്രഞ്ച് - സ്പാനിഷ് സംയുക്ത സൈനിക നിരയിലെ 4500-ഓളം പേർ മരണമടയുകയും 2500-ഓളം പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ബ്രിട്ടിഷ് ഭാഗത്തെ ആൾനാശം 500ഓളമായിരുന്നു. 1200-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫ്രഞ്ച് സേനാ നായകൻ വില്ലെന്യു യുദ്ധത്തിൽ തടവുകാരനാക്കപ്പെട്ടു. ഈ യുദ്ധത്തിൽ ഏറ്റ ഗുരുതരമായ പരിക്കുമൂലമാണ് ഹൊറേഷ്യോ നെൽസണ് കൊല്ലപ്പെടുന്നത്. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾWikimedia Commons has media related to Battle of Trafalgar.
|
Portal di Ensiklopedia Dunia