ട്രാജിക് പ്രെലൂഡ്
കൻസാസിലെ ടോപ്പേക്കയിലുള്ള കൻസാസ് സ്റ്റേറ്റ് ക്യാപിറ്റൽ കെട്ടിടത്തിനായി കൻസാൻ ജോൺ സ്റ്റുവർട്ട് കറി വരച്ച ഒരു ചുവർചിത്രമാണ് ട്രാജിക് പ്രെലൂഡ്. രണ്ടാം നിലയിലെ റൊട്ടണ്ടയുടെ കിഴക്ക് ഭാഗത്താണ് ഈ ചിത്രം സ്ഥിതി ചെയ്യുന്നത്. വടക്കേ ഭിത്തിയിൽ ഒരു കൈയ്യിൽ ബൈബിളുമായി അടിമത്ത വിരുദ്ധ പോരാളിയായ കൻസൻ ജോൺ ബ്രൗണിനെ ചിത്രീകരിച്ചിരിക്കുന്നു. അതിൽ അപ്പോക്കലിപ്സ് 1:8 ലെ ഗ്രീക്ക് അക്ഷരങ്ങളായ ആൽഫയും ഒമേഗയും കാണാം. അവന്റെ മറു കൈയിൽ "ബീച്ചേഴ്സ് ബൈബിൾ" എന്ന് വിളിക്കപ്പെടുന്ന ഒരു റൈഫിൾ ഉണ്ട്. അദ്ദേഹം ചുഴലിക്കാറ്റും കാട്ടുതീയും അഭിമുഖീകരിച്ച ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ യൂണിയൻ, കോൺഫെഡറേറ്റ് സൈനികർക്ക് മുന്നിലാണ്. മൂടിയ വണ്ടികളുള്ള കുടിയേറ്റക്കാർ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നു. "ട്രാജിക് പ്രെലൂഡ്" എന്നത് 1854-1860 ലെ രക്തരൂഷിതമായ (ബ്ലീഡിംഗ് കൻസാസ്) കാലഘട്ടമാണ്, ആഭ്യന്തരയുദ്ധത്തിന്റെ മുന്നോടി അഥവാ അണിയറയൊരുക്കം.ആ കാലഘട്ടത്തിൽ ജോൺ ബ്രൗൺ കേന്ദ്രസ്ഥാനത്ത് ഉണ്ടായിരുന്ന പ്രസ്ഥാനം കൻസാസ് ഒരു അടിമ രാഷ്ട്രമായിത്തീരുന്നത് തടയുന്നു. കൻസാസ് ചരിത്രത്തിന്റെ ഈ കാലഘട്ടത്തിന് "ട്രാജിക് പ്രെലൂഡ്" എന്നു വിശേഷിപ്പിച്ചത് തന്റെ സമർഥകനും പത്രാധിപരുമായ വില്യം അലൻ വൈറ്റ് ആണെന്ന് ജോൺ കറി അഭിപ്രായപ്പെടുന്നു. ചുവർച്ചിത്രത്തിൽ ബ്രൗണിന് പുറമേ മറ്റു പലരും ഉണ്ട്. ചിത്രം മുഴുവനായും ഒരു ഭിത്തിയിലല്ല. ഭിത്തി ഒരു മൂലക്കു വെച്ച് തിരിയുന്നതിനാൽ ചിത്രം ആ ഭാഗത്തും തുടരുന്നു. അതിനാൽ ചിത്രത്തിൻറെ പൂർണ്ണമായ ഫോട്ടോ എടുക്കുന്നത് അല്പം ബുദ്ധിമുട്ടാണ്. ഈ ചിത്രത്തിലെ മൂന്ന് പ്രതിഛായകൾ അപൂർവ്വമായേ ചർച്ച ചെയ്യപ്പെടാറുള്ളു. വലത്തുനിന്ന് ഇടത്തോട്ടായി ഫ്രാൻസിസ്‌ക്കൻ മിഷനറി ഫ്രേ ജുവാൻ ഡി പാഡില്ലയെയും അതിനടുത്ത് കോൺക്വിസ്റ്റഡോർ കൊറോനാഡോയേയും കാണാം. പിന്നീട് കൻസാസ് എന്ന പേരിലറിയപ്പെട്ട ഈ ഭൂപ്രദേശം സന്ദർശിച്ച ആദ്യത്തെ യൂറോപ്യന്മാരായിരുന്നു ഇവരിരുവരും. മറുവശത്ത് ഒരു എരുമയെ കൊന്ന ഒരു കുടിയേറ്റക്കാരനും. കറിയുടെ ഏറ്റവും പ്രശസ്തമായ ചിത്രമാണിത്, ഇതിനെ പ്രമേയമാക്കി ഒരു പുസ്തകംതന്നെ എഴുതപ്പെട്ടു [1] അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia