ചരിത്രപരമായി ഗ്രേറ്റ് സൈബീരിയൻ റൂട്ട് എന്നറിയപ്പെടുന്നതും പലപ്പോഴും ട്രാൻസ്സിബ് എന്ന് ചുരുക്കി വിളിക്കപ്പെടുന്നതുമായ ട്രാൻസ്-സൈബീരിയൻ റെയിൽവേ, യൂറോപ്യൻ റഷ്യയെ റഷ്യൻ ഫാർ ഈസ്റ്റുമായി ബന്ധിപ്പിക്കുന്ന ഒരു വലിയ റെയിൽവേ സംവിധാനമാണ്.[1] ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ തീവണ്ടിപ്പാതയാണ്ട്രാൻസ് സൈബീരിയൻ റെയിൽപ്പാത.[2] 9,289 കിലോമീറ്ററാണ് (5,772 മൈൽ) ഇതിന്റെ ആകെ ദൈർഘ്യം. 8 ദിവസത്തെ യാത്രയാണ് ആരംഭസ്ഥലത്തുനിന്നും അവസാനത്തിലേയ്ക്ക് എത്താൻ എടുക്കുന്നത്. റഷ്യയിലാണ് ഈ റെയിൽപ്പാത.
റഷ്യൻ സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ, അലക്സാണ്ടർ മൂന്നാമനും മകൻ നിക്കോളാസ് രണ്ടാമനും വ്യക്തിപരമായി നിയമിച്ച സർക്കാർ മന്ത്രിമാർ 1891 നും 1916 നും ഇടയിൽ റെയിൽവേ ശൃംഖലയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചു. പൂർത്തിയാകുന്നതിനു മുമ്പുതന്നെ, ഈ പാത സഞ്ചാരികളെ ആകർഷിക്കുകയും അവർ തങ്ങളുടെ അനുഭവങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.[3] 1916 മുതൽ, ട്രാൻസ്-സൈബീരിയൻ റെയിൽവേ മോസ്കോയെ വ്ലാഡിവോസ്റ്റോക്കുമായി നേരിട്ട് ബന്ധിപ്പിച്ചു. 2021 മുതൽ, റഷ്യയുടെ അയൽക്കാരായ മംഗോളിയ, ചൈന, ഉത്തര കൊറിയ എന്നിവയുമായി റെയിൽപ്പാതയെ ബന്ധിപ്പിക്കുന്ന വിപുലീകരണ പദ്ധതികൾ പുരോഗമിക്കുന്നു.[4][5]കൂടാതെ, റഷ്യൻ ദ്വീപായ സഖാലിൻ, ജാപ്പനീസ് ദ്വീപായ ഹോക്കൈഡോ എന്നിവ വഴി പ്രധാന ഭൂപ്രദേശങ്ങളുമായി റെയിൽവേയെ ബന്ധിപ്പിക്കുന്നതായ പുതിയ പാലങ്ങളോ തുരങ്കങ്ങളോ ഉപയോഗിച്ച് ജപ്പാനിലെ ടോക്കിയോയിലേക്ക് ഈ ശൃംഖല വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ചർച്ചകളും നടന്നിട്ടുണ്ട്.[6]
1860ൽവോസ്റ്റോക്കിന്റെ നിർമ്മാണത്തോടേയാണ് റഷ്യയുടെ പസഫിക് തീരത്ത് തുറമുഖം പ്രവർത്തനമാരംഭിച്ചത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളുമായി ഗതാഗതമാർഗ്ഗങ്ങൾ അപ്പോഴും അസാദ്ധ്യമായിരുന്നു. 1891ൽഅലക്സാണ്ടർ മൂന്നാമൻ ട്രാൻസ് സൈബീരിയൻ റെയിൽപ്പാതയുടേ രൂപരേഖ തയ്യാറാക്കുകയും നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു. 1905ൽ ആണ് റെയിൽപ്പാതയുടെ പണി പൂർത്തിയാകുന്നത്.
മോസ്കോയിൽ നിന്നും വ്ലാഡിവോസ്റ്റോക്കിലേയ്ക്കാണ് ഗതാഗതം നടത്തുന്നത്. പ്രധാന പാതയുടെ കൈവഴികളായി ട്രാൻസ് മംഗോളിയൻ, ട്രാൻസ് മഞ്ചൂരി എന്നീ പാതകൾ കൂടി നിർമ്മിയ്ക്കപ്പെട്ടു. ഉലാനൂഡ് എന്ന സ്ഥലത്തുവെച്ച് ഈ പാത രണ്ടായി പിരിയുന്നു. തെക്കോട്ട് തിരിഞ്ഞ് മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്തൂർ വഴി ചൈനീസ് തലസ്ഥാനമായ ബൈജിങ്ങിലേയ്ക്ക് നീളുന്നു. ഇതാണ് ട്രാൻസ് മംഗോളിയൻ പാത. വടക്കൻ കൊറിയയുടെ തലസ്ഥാനമായ പ്യോമ്യാങ്ങിനെ റഷ്യയുമായി ബന്ധിപ്പിയ്ക്കുന്ന പാതയാണ് ട്രാൻസ് മഞ്ചൂരി. ബൈക്കൽ തടാകത്തിന്റെ വടക്കൻ അതിരിലൂടെ കടന്നുപോകുന്ന മറ്റൊരു കൈവഴിയാണ് ബൈക്കാൽ-ആമർ പാത. 1984ലാണ് ഇതിന്റെ പണി പൂർത്തിയാവുന്നത്.
ചരിത്രം
ആവശ്യകതയും രൂപകൽപ്പനയും
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, മേഖലയുടെ ഉൾനാടുകളിലേയ്ക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്കുമുള്ള ഉള്ള മോശം ഗതാഗത ബന്ധങ്ങൾ സൈബീരിയയുടെ വികസനത്തിന് തടസ്സമായി. ഗ്രേറ്റ് സൈബീരിയൻ റൂട്ട് ഒഴികെ, ഗതാഗതത്തിന് അനുയോജ്യമായ റോഡുകൾ അപൂർവമായിരുന്നു. വർഷത്തിൽ ഏകദേശം അഞ്ച് മാസത്തേക്ക്, നദികളായിരുന്ന ഈ പ്രദേശത്തെ പ്രധാന ഗതാഗത മാർഗ്ഗം. ശൈത്യകാലത്ത് നദികൾ തണുത്തുഞ്ഞു കിടക്കുന്നതിനാൽ, ചരക്കുകളും യാത്രക്കാരും ശൈത്യകാല റോഡുകളിലൂടെ കുതിരകൾ വലിക്കുന്ന സ്ലെഡ്ഡുകളിൽ സഞ്ചരിച്ചു.[7]
Winchester, Clarence, ed. (1936), "The Trans-Siberian Express", Railway Wonders of the World, pp. 451–57 illustrated description of the route and the train