ട്രിങ്കോമാലി തുറമുഖം
ശ്രീലങ്കയുടെ വടക്കുകിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു തുറമുഖമാണ് ട്രിങ്കോമാലി തുറമുഖം. ലോകത്തിലെ നാലാമത്തെ വലിയ പ്രകൃതിദത്ത തുറമുഖമാണിത്. ട്രിങ്കോമാലി ഉൾക്കടലിലാണ് ട്രിങ്കോമാലി തുറമുഖം സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഹൃദയഭാഗത്തായി ശ്രീലങ്കയിലെ ട്രിങ്കോമലിയിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ തന്ത്രപരമായ പ്രാധാന്യം അതിന്റെ ചരിത്രത്തെ രൂപപ്പെടുത്തുന്നു. തുറമുഖം നിയന്ത്രിക്കാൻ നിരവധി കടൽ യുദ്ധങ്ങൾ നടന്നിട്ടുണ്ട്. പോർച്ചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ബ്രിട്ടീഷുകാർ എന്നിവർ ഓരോരുത്തരായി ഈ തുറമുഖം കൈവശപ്പെടുത്തിയിട്ടുണ്ട്. 1942ൽ ഇംപീരിയൽ ജാപ്പനീസ് നാവികസേന ട്രിങ്കോമാലി തുറമുഖം ആക്രമിക്കുകയും അവിടെ നങ്കൂരമിട്ടിരുന്ന മൂന്ന് ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ മുക്കുകയും ചെയ്തു. ചരിത്രംമുമ്പ് ബ്രിട്ടീഷ് നാവിക താവളമായിരുന്ന ട്രിങ്കോമാലി തുറമുഖം ഒരു വാണിജ്യ തുറമുഖമായി വികസിപ്പിക്കുന്നതിനായി 1956ൽ ഇനാംസ് സിലോണീസ് സർക്കാർ ഏറ്റെടുത്തു. ട്രിങ്കോമലിയിലെ താവളം നാവികസേനയുടെ സ്ലിപ്‍വേ അറ്റകുറ്റപ്പണികൾക്കായി സജ്ജീകരിച്ചിരുന്നു.[2] വ്യവസായം, ടൂറിസം, കൃഷി മുതലായവ ഉൾപ്പെടെയുള്ള ബൾക്ക്, ബ്രേക്ക് ബൾക്ക്, കാർഗോ തുടങ്ങിയ വ്യാവസായിക പ്രവർത്തനങ്ങൾക്കായി തുറമുഖം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ട്രിങ്കോമാലിയെ ഒരു മെട്രോപോളിസ് വളർച്ചാ കേന്ദ്രമായി പുനർനിർമ്മിക്കാനുള്ള പ്രക്രിയയിലാണ്.[2] ഭൂമിശാസ്ത്രംലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നായ ഈ തുറമുഖത്തോടുചേർന്ന് തട്ടുകളായിത്തിരിച്ച കരപ്രദേശമുണ്ട്. തുറമുഖത്ത് 1630 ഹെക്ടർ കടൽഭാഗമുണ്ട്. പ്രവേശന ചാനലിന് 500 മീറ്റർ വീതിയുണ്ട്.[3] ലോകത്തിലെ ഏറ്റവും മികച്ച ആഴക്കടൽ തുറമുഖങ്ങളിൽ ഒന്നാണ് ട്രിങ്കോമാലി.[4] തുറമുഖ സൌകര്യങ്ങളും പ്രവർത്തനവും![]() ട്രിങ്കോമാലി തുറമുഖം 24 മണിക്കൂറും പ്രവർത്തിക്കുന്നു. മെയ് ദിനത്തിലൊഴികെ വർഷത്തിലെ എല്ലാ ദിവസവും ഇത് തുറന്നിരിക്കും. മെയ് 1ന് പകൽ നാവിഗേഷൻ മാത്രമേ ഉള്ളൂ[5] പോർട്ട് അളവുകൾജലം-1,630 ഹെ (4,000 ഏക്കർ) പ്രവേശന ചാനൽ-500 മീ (1,600 അടി) ഭൂപ്രദേശം-5,261 ഹെ (13,000 ഏക്കർ) ഇതും കാണുക
അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia