ട്രിനിറ്റി നദി
ട്രിനിറ്റി നദി യു.എസ് സംസ്ഥാനമായ ടെക്സസിനുള്ളിൽ പൂർണ്ണമായും നീർത്തടമുള്ള 710-മൈൽ (1,140 കിലോമീറ്റർ)[2] നീളമുള്ള ഒരു നദിയാണ്, ഇത് റെഡ് നദിക്ക് ഏതാനും മൈലുകൾ തെക്കായി, വടക്കൻ ടെക്സസിൽനിന്ന് ഉത്ഭവിക്കുന്നു. റെഡ് നദിയുടെ തെക്കുഭാഗത്തുള്ള ഉത്തുംഗമായ പാറക്കെട്ടുകളാൽ ഉറവിടങ്ങൾ വേർതിരിക്കപ്പെടുന്നു. തദ്ദേശവാസികൾ നദിയുടെ വടക്കൻ വിഭാഗങ്ങളെ അർക്കിക്കോസ എന്നും തീരത്തോട് ചേർന്നുള്ള ഭാഗങ്ങളെ ഡേകോവ എന്നും വിളിക്കുന്നു.[3] 1687-ൽ ഫ്രഞ്ച് പര്യവേക്ഷകനായിരുന്ന റോബർട്ട് കവെലിയർ ഡി ലാ സാലെ ഇതിന് റിവിയർ ഡെസ് കാനോസ് ("കനോസ് നദി") എന്ന് പേരിട്ടു. 1690-ൽ സ്പാനിഷ് പര്യവേക്ഷകനായിരുന്ന അലോൺസോ ഡി ലിയോൺ മതപരമായ പരാമർശങ്ങളാൽ സ്ഥലങ്ങളെ അനുസ്മരിപ്പിക്കുന്ന സ്പാനിഷ് കത്തോലിക്കാ സമ്പ്രദായ പ്രകാരം നദിക്ക് "ലാ സാന്റിസിമ ട്രിനിഡാഡ്" ("ദ മോസ്റ്റ് ഹോളി ട്രിനിറ്റി") എന്ന് നാമകരണം ചെയ്തു.[4] അവലംബം
|
Portal di Ensiklopedia Dunia