ട്രൂ ഡിറ്റക്റ്റീവ് എന്ന അമേരിക്കൻ ആന്തോളജി ക്രൈം ടെലിവിഷൻ പരമ്പരയുടെ മൂന്നാമത്തെ സീസൺ ആണ് ട്രൂ ഡിറ്റക്റ്റീവ് സീസൺ 3. നിക് പിസലോട്ടോ സൃഷ്ട്ടിച്ച ഈ പരമ്പര 2019 ജനുവരി 13 ന് എച്ച്ബിഒ സംപ്രേഷണം ചെയ്യാൻ ആരംഭിച്ചു. യുഎസിലെഒസാർക്സ് എന്ന സ്ഥലത്തു രണ്ടു കുട്ടികളുടെ തിരോധാനത്തെത്തുർന്നുള്ള പോലീസ് അന്വേഷണമാണ് പരമ്പരയുടെ പ്രമേയം. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ഈ കഥ വികസിക്കുന്നത്. കസ്സാണ്ട്ര വിൽസണിന്റെ 1995 ൽ പുറത്തിറങ്ങിയ ന്യൂ മൂൺ ഡോട്ടർ എന്ന ആൽബത്തിലെ “ഡെത്ത് ലെറ്റർ” എന്ന ഗാനമാണ് ഈ സീസണിന്റെ തീം സോങ്.[1]
അക്കാദമി അവാർഡ് ജേതാവായ മഹെർഷാല അലി ഡിറ്റക്ടീവ് വെയ്ൻ ഹെയ്‌സ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹെയ്‌സിന്റെ പങ്കാളിയായ ഡിക്റ്റക്ടീവ് റോളണ്ട് വെസ്റ്റ് എന്ന വേഷം സ്റ്റീഫൻ ഡോർഫ് അവതരിപ്പിക്കുന്നു. ട്രൂ ഡിറ്റക്റ്റീവ് പരമ്പരയുടെ രചയിതാവായ നിക് പിസലോട്ടോ ഈ സീസണിൽ സംവിധായകനായും അരങ്ങേറ്റം നടത്തി.