കാനഡയിലെഒണ്ടാറിയോയിലെ ഏറ്റവും വലിയ കാത്തലിക്[1] സ്കൂൾ ബോർഡുകളിലൊന്നാണ് ഡഫേറിൻ-പീൽ കത്തോലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (ഡി.പി.സി.ഡി.എസ്.ബി.). [2]. ഈ ബോർഡ് ഒണ്ടാറിയോയിലെ പീൽ തദ്ദേശ സ്വയംഭരണ പ്രദേശത്തെമിസ്സിസ്സൗഗ, ബ്രാംപ്റ്റൺ, കാലഡൺ, ഡഫേറിൻ കൗണ്ടിഓറഞ്ച്വിൽ എന്നീ പ്രദേശങ്ങളിലെ 148 വിദ്യാലയങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഇവയിൽ 122 എലമെന്ററി വിദ്യാലയങ്ങളും, 26 സെക്കന്ററി വിദ്യാലയങ്ങളും ഹൈ സ്കൂളുകളും, മുതിർന്നവർക്കായുള്ള രണ്ട് തുടർ വിദ്യാഭ്യാസ കേന്ദ്രങ്ങളും ഉൾപ്പെടുന്നു. മിസ്സിസ്സൗഗയിലെ[3] കത്തോലിക് എഡ്യൂക്കേഷൻ സെന്ററിലാണ് ബോർഡിന്റെ ആസ്ഥാനം.
ബോർഡിനു കീഴിലുള്ള സ്കൂളുകളിലായി ഏകദേശം 89,000 വിദ്യാർത്ഥികൾ പഠിക്കുന്നു.[1] ഉദ്ദേശം 5,000 അദ്ധ്യാപകരും ജോലി ചെയ്യുന്നു. [4] 1996 -ൽ നിലവിലുണ്ടായിരുന്ന എട്ട് ചെറു വിദ്യാഭ്യാസ ബോർഡുകൾ ലയിച്ചാണ് ഡഫറിൻ - പീൽ ബോർഡ് രൂപവത്കൃതമാകുന്നത്. വിപുലമായ വിദ്യാഭ്യാസ സംവിധാനങ്ങൾ, സഹകരണാടിസ്ഥാനത്തിലുള്ള സ്കൂൾ ബസ് സിസ്റ്റം തുടങ്ങിയവ ഈ ബോർഡിന്റെ പ്രത്യേകതകളാണ്. [5][6]
പൊതു - സ്വകാര്യ പങ്കാളിത്തത്തോടെയാണ് കാനഡയിലെ വിദ്യാഭ്യാസമേഖല പ്രവർത്തിക്കുന്നത്. ഫെഡറൽ ഗവൺമെന്റും പ്രാദേശിക ഗവൺമെന്റുകളും വിദ്യാഭ്യാസ മേഖലയിൽ പണം മുടക്കുന്നുണ്ട്. ഡഫേറിൻ-പീൽ കത്തോലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡും വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടു നീക്കുന്നത്. [7]
"Forced to take over board in Dufferin-Peel: McGuinty." The Globe and Mail. February 7, 2007. p. A.14. ISSN 0319-0714. Available at LexisNexis
Pascucci, Mario. "Dufferin-Peel Catholic District school board and its budget concern: A descriptive study." ProQuest, UMI Dissertations Publishing, 2007. MR38142. - Available at ProQuest. ProQuest Document ID 304759520. See Google Books listing[പ്രവർത്തിക്കാത്ത കണ്ണി]
Kalinowski, Tess. "Dufferin- Peel school board snubs cost-cutter." Toronto Star. December 18, 2006. p. E2. Available at LexisNexis.
Gardiner, Frederick W. (Manager, Benefits and Bayroll, Dufferin-Peel Catholic Disrict School Board) "Chapter 5: Human Resources Department Web Access Technology, Human Resources Management." Located in: Ritchey, David A. (editor) Innovative ideas for school business officials: best practices from ASBO's Pinnacle Awards. Rowman & Littlefield, 2004. start page 25. ISBN 1578860865, 9781578860869 - Page 25 states that the total revenues for the district in 2001 were $575 million Canadian dollars.