ഡയഡോട്ടസ് I
ഡയഡോട്ടസ് എന്ന പേരിൽ ഗ്രീക്ക് ബാക്ട്രിയ രാജ്യത്ത് രണ്ടു ഭരണാധിപൻമാരുണ്ടായിരുന്നു; ഡയഡോട്ടസ് ഒന്നാമനും ഇദ്ദേഹത്തിന്റെ മകനായ ഡയഡോട്ടസ് രണ്ടാമനും. ഡയഡോട്ടസ് Iഡയഡോട്ടസ് I ബി.സി. 3-ആം നൂറ്റാണ്ടിൽ ഗ്രീക്ക് ബാക്ട്രിയയിലെ ഭരണാധികാരിയായിരുന്നു. ഒരു സെല്യൂസിദ് പ്രവിശ്യ യായിരുന്ന ബാക്ട്രിയയിലെ ഗവർണറായിരുന്ന ഇദ്ദേഹം ആന്റിയോക്കസ് II എന്ന സെല്യൂസിദ് രാജാവിനെതിരായി വിപ്ലവം സംഘടിപ്പിച്ച് ബാക്ട്രിയയിൽ സ്വതന്ത്രഭരണാധിപനായി (ബി.സി. സു. 256-55). ബാക്ട്രിയ എന്ന സ്വതന്ത്രരാജ്യം സ്ഥാപിക്കുന്ന ഉദ്യമത്തിൽ ഇദ്ദേഹത്തിന്റെ മകനായ ഡയഡോട്ടസ് രണ്ടാമനും പങ്കുചേർന്നിരുന്നു. രാജ്യത്തിന്റെ സമീപ പ്രദേശങ്ങളിലേക്കും ഇദ്ദേഹം അധികാരം വ്യാപിപ്പിച്ചിരുന്നതായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്തെപ്പറ്റി പരിമിതമായ അറിവു മാത്രമേ ലഭ്യമായിട്ടുള്ളൂ. സെല്യൂസിദ് രാജ്യം ആഭ്യന്തര പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരുന്നപ്പോൾ (ബി. സി. 246-ഓടെ) അവിടത്തെ രാജാവായിരുന്ന സെല്യൂക്കസ് രണ്ടാമൻ ഡയഡോട്ടസിന്റെ സൗഹൃദം സമ്പാദിക്കുന്നതിന് തന്റെ ഒരു സഹോദരിയെ ഡയഡോട്ടസിനു വിവാഹം ചെയ്തുകൊടുത്തിരുന്നതായി ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. സെല്യൂക്കസ് രണ്ടാമനോടൊപ്പം ബി. സി. 239-ൽ ഡയഡോട്ടസ് പാർഥിയയിൽ ആക്രമണം നടത്തിയിരുന്നു. താമസിയാതെ ഇദ്ദേഹം മരണമടഞ്ഞു. ഇതോടെ പുത്രനായ ഡയഡോട്ടസ് രണ്ടാമൻ രാജാവായി. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia