ഡാഗോബർട്ട്
ഡാഗോബർട്ട് (c. 603 – 19 ജനുവരി 639) അവസാനത്തെ മെറോവിൻജിയൻ വംശജനായ ഫ്രാങ്കിഷ് രാജാവായിരുന്നു. ക്ലാട്ടെയർ രണ്ടാമൻ രാജാവിന്റെ പുത്രനും പിന്തുടർച്ചാവകാശിയുമായിരുന്നു ഇദ്ദേഹം. പിതാവ് ഇദ്ദേഹത്തെ 623-ൽ ആർഡിനസിനു കിഴക്കുള്ള പ്രദേശത്തെ ഭരണാധിപനാക്കി. 626-ൽ ഇദ്ദേഹം ആസ്ട്രേഷ്യ എന്ന പുരാതന രാജ്യത്തെ രാജാവായി. പിതാവിന്റെ മരണശേഷം (629) മുഴുവൻ ഫ്രാങ്കിഷ് പ്രദേശങ്ങളുടെയും രാജാവായിത്തീർന്നു. ഐശ്വര്യവും സമാധാനവും ലക്ഷ്യമാക്കിയുള്ള ഭരണം![]() ഐശ്വര്യവും സമാധാനവും ലക്ഷ്യമാക്കിയാണ് ഇദ്ദേഹം ഭരണം നടത്തിയിരുന്നത്. വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിന് പല നടപടികളും സ്വീകരിക്കുകയുണ്ടായി. കലകളേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുന്നതിലും മുൻപന്തിയിലായിരുന്നു. നിയമ വ്യവസ്ഥിതി സാമൂഹ്യ സമത്വത്തിനനുസരണമായി പുനരേകീകരിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. മത പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിച്ചിരുന്നു. ഫ്രാങ്കിഷ് രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടിയുള്ള നടപടികളും കൈക്കൊള്ളുകയുണ്ടായി. ഇദ്ദേഹത്തിന്റെ കീഴിൽ മെറോവിൻജിയൻ രാജവംശം അതിന്റെ ഔന്നത്യത്തിലെത്തി. മകൻ സിഗ്ബർട്ടിനെ ആസ്ട്രേഷ്യയിലെ രാജാവായി 634-ൽ വാഴിച്ചു. 639 ജനുവരിയിൽ ഡാഗോബർട്ട് മരണമടഞ്ഞു. ഇദ്ദേഹം ഏകോപിപ്പിച്ചിരുന്ന ഫ്രാങ്കിഷ് രാജ്യം മരണാനന്തരം ശിഥിലമായി. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia