ഡാനിയൽ ഒർട്ടേഗ
നിക്കരാഗ്വെയുടെ തദ്ദേശീയനായ ആദ്യ പ്രസിഡന്റാണ് ഡാനിയൽ ഒർട്ടേഗ(ജനനം :11 നവംബർ 1945). നിക്കരാഗ്വയിൽ മൂന്നു തവണ ഡാനിയൽ ഒർട്ടേഗ അധികാരത്തിലെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് അമേരിക്ക ആരോപിച്ചപ്പോൾ നിക്കരാഗ്വൻ കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ടിരുന്നു. ആ തിരഞ്ഞെടുപ്പിലും വൻഭൂരിപക്ഷത്തോടെ വീണ്ടും ഒർട്ടേഗ അധികാരത്തിലെത്തി. 2021 നവംബറിൽ, സുപ്രീം ഇലക്ടറൽ കൗൺസിൽ പുറത്തുവിട്ട ആദ്യ ഭാഗിക ഔദ്യോഗിക ഫലങ്ങൾ അനുസരിച്ച്, 75% വോട്ടുകളോടെ ഡാനിയൽ ഒർട്ടേഗ നാലാമത്തെ അഞ്ച് വർഷത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പരിഷ്കാരങ്ങൾതൊഴിലാളികൾക്കും ദരിദ്രർക്കും വേണ്ടി ധാരാളം പരിഷ്‌ക്കാരങ്ങൾ നിക്കരാഗ്വയിൽ നടപ്പിലാക്കി. മനുഷ്യാവകാശത്തിനും ജനാധിപത്യസംരക്ഷണത്തിനുമായിരുന്നു മുൻഗണന നൽകി സ്വതന്ത്രവ്യാപാരനയത്തിലൂടെ കാർഷിക, വ്യാവസായിക, വാണിജ്യ തലങ്ങളിൽ നിക്കരാഗ്വയെ മുന്നിലെത്തിക്കാൻ ഒർട്ടേഗയ്ക്കു കഴിഞ്ഞു.[1] 2005 ൽ 76 ശതമാനം ജനങ്ങളും പട്ടിണിയായിരുന്ന നിക്കരാഗ്വയിൽ ഇപ്പോളത് 50 ശതമാനത്തിൽ താഴെയെത്തിക്കാൻ ഒർട്ടേഗയ്ക്കു കഴിഞ്ഞു. വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട് വിദേശവ്യാപാര നിക്ഷേപത്തിന്റെ തോത് അഞ്ചുമടങ്ങായി വർധിപ്പിച്ച് ഒർട്ടേഗ മറ്റു രാജ്യങ്ങൾക്ക് മാതൃകയായി. ക്യൂബയും വെനസ്വേലയുമായിരുന്നു ഒർട്ടേഗയുടെ യഥാർഥ ചങ്ങാതികൾ. അദ്ദേഹം നേതൃത്വം നൽകുന്ന സാർഡിനിസ്റ്റ് പാർട്ടി വിദ്യാഭ്യാസ ആരോഗ്യമേഖലകളുടെ സംരക്ഷണത്തിന് ധാരാളം പദ്ധതികൾ നടപ്പിലാക്കി. പാവപ്പെട്ട ജനങ്ങൾക്ക് ജീവിതമാർഗ്ഗത്തിനായി സൗജന്യമായി കന്നുകാലികളെ നൽകി ഒർട്ടേഗ സർക്കാറിന് ജനപ്രീതി നൽകി.. കമ്മ്യൂണിസ്റ്റുകാരായ സാൻഡിനിസ്റ്റകൾ മാനവരാശിയുടെ ശത്രുക്കൾ എന്ന മുദ്രാവാക്യത്തോടെ ഒർട്ടേഗയുടെ എതിരാളിയും വലതുപക്ഷത്തെ പ്രമുഖനും മുൻ പ്രസിഡന്റുമായ അർനോൾഡോ അലിമാൻ ശക്തമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. അവലംബം
പുറംകണ്ണികൾ
![]() വിക്കിവാർത്തകളിൽ ബന്ധപ്പെട്ട വാർത്തയുണ്ട്:
Nicaragua's Ortega visits Imam Khamenei in Iran
|
Portal di Ensiklopedia Dunia