ഡാനിഷ് സാഹിത്യം![]() ![]() ഡാനിഷ് സാഹിത്യം സ്കാൻഡിനേവിനയൻ സാഹിത്യത്തിന്റെ ഒരു ഉപവിഭാഗമായാണ് പരിഗണിക്കപ്പെടുന്നത്. നൂറ്റാണ്ടുകളിൽ പരന്നുകിടക്കുന്ന സാഹിത്യചരിത്രത്തിൽ എടുത്തു പറയാവുന്ന പേരുകൾ ചരിത്രകാരനായ സാക്സോ ഗ്രമാറ്റിക്കസ്, നാടകകൃത്ത് ലുഡ്വിഗ് ഹോൾബർഗ്, കഥാകാരൻ ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ, തത്ത്വചിന്തകൻ സോറൻ കീർക്കെഗാഡ്, ഔട്ട് ഓഫ് ആഫ്രിക്ക എന്ന ആത്മകഥാപരമായ കൃതിയിലൂടെ ലോകപ്രശസ്തി ലഭിച്ച കാരെൻ ബ്ലിക്സൺ എന്നിവരുടേതാണ്. വർത്തമാനകാലത്തെ പ്രധാന സാഹിത്യകാരുടെ കൂട്ടത്തിൽ രാഷ്ട്രീയാംശമുള്ള ചാരകഥകൾ എഴുതുന്ന ലൈഫ് ഡേവിഡ്സൺ; യുവാക്കൾക്കായി കൃതികളെഴുതുന്ന ജാൺ റോയിട്ടർ; സ്മില്ലാസ് സെൻസ് ഓഫ് സ്നോ എന്ന കൃതിയിലൂടെ അന്താരാഷ്ട്രപ്രശസ്തി ലഭിച്ച പീറ്റർ ഹോഗ്; മനഃശാസ്ത്രപരമായ വശമുള്ള പ്രണയകഥകളായ സൈലൻസ് ഇൻ ഒക്ടോബർ, ആൻ ആൾട്ടേർഡ് ലൈറ്റ് മുതലായ കൃതികൾ രചിച്ച ജെൻസ് ക്രിസ്റ്റ്യൻ ഗ്രോണ്ഡാൽ എന്നിവരുൾപ്പെടും. പൊതുവിൽ സമീപകാലത്തെ (2007-) സാമ്പത്തിക പ്രശ്നങ്ങൾ ഡെന്മാർക്കിലെ പുസ്തകവിൽപ്പനയെ അധികം ബാധിച്ചിട്ടില്ല. ചരിത്രം![]() മദ്ധ്യകാലഘട്ടംഡാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രാചീനമായ കൃതികൾ ലോഹങ്ങളിലും ശിലകളിലും ആലേഖനം ചെയ്യപ്പെട്ട ലിഖിതങ്ങളാണ്. മൂന്നാം ശതകം മുതൽ റൂണിക് ലിപി ഉപയോഗിച്ചു തുടങ്ങിയെങ്കിലും 8 മുതൽ 11 ശ. വരെയുള്ള ലിഖിതങ്ങളാണ് മിക്കവയും. ഇവ വൈക്കിങ് കാലഘട്ടത്തിലെ (850-1050) ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. രാജാക്കന്മാർ, വീരസേനാനായകന്മാർ, പള്ളിവികാരികൾ തുടങ്ങിയവരുടെ സമാധികളിലാണ് ഈ ലിഖിതങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഹ്രസ്വവും യഥാർഥവും സൂക്ഷ്മവും ആയ വിവരങ്ങൾ അനുപ്രാസത്തോടുകൂടിയ കവിതാ ശകലങ്ങളിലാക്കിയിരിക്കുന്നു, ![]() ആയിരാമാണ്ടോടടുത്ത് ഡെൻമാർക്കിൽ ക്രിസ്തുമതം പ്രചാരത്തിൽ വന്നതോടെ റൂണിക് ലിപിക്കു പകരം ലത്തീൻ ലിപി ഉപയോഗിക്കാൻ തുടങ്ങി. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനസമയത്ത് ലത്തീൻ ഭാഷയിലെഴുതപ്പെട്ട ഡാനിഷ് സാഹിത്യമാണ്, സാക്സോ ഗ്രമാറ്റിക്കസിന്റെ ഹിസ്റ്റോറിയ സാനിക (ഗെസ്റ്റാ ഡാനോറം). ലോകസാഹിത്യത്തിലെ ആദ്യത്തെ ഡാനിഷ് സംഭാവനയായ ഈ കൃതി ഐതിഹാസിക കെട്ടുകഥകളിൽ തുടങ്ങി പന്ത്രണ്ടാം ശതകം വരെയുള്ള ഡെൻമാർക്ക് ചരിത്രം ഉൾക്കൊള്ളുന്നു. ഈ കൃതിയാണ് സ്കാൻഡിനേവിയൻ മിത്തുകളെപ്പറ്റിയും വിശ്വാസങ്ങളെപ്പറ്റിയുമുള്ള പഠനത്തിലെ ഒരു പ്രാധമിക സ്രോതസ്സ്. പ്രാസത്തോടു കൂടിയ ഈരടികളും രാജാക്കന്മാരുടെ ചരിത്രവും ചേർന്ന വിബോർഗിലെ ബിഷപ്പ് ഗുന്നർ രചിച്ച ജ്ജുട്ട്ലാൻഡ് നിയമം ഡാനിഷ് പ്രാചീന കൃതികളിൽപ്പെടുന്നു. 1550-ൽ ബൈബിൾ ഡാനിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്തതോടെ ആ ഭാഷയുടെ നവോത്ഥാനവും സാഹിത്യത്തിന്റെ വികാസവും തുടങ്ങിയെന്നു പറയാം. മധ്യകാലഘട്ടത്തിലെ ഡാനിഷ് സാഹിത്യത്തിൽ ഏറ്റവും വികാസം പ്രാപിച്ച ശാഖയാണ് കഥാഗീതങ്ങൾ. മറ്റു രാജ്യങ്ങളിലെ കഥാഗീതങ്ങളെക്കാൾ ശ്രേഷ്ഠമായ സ്ഥാനമാണ് ഡെൻമാർക്കിലെ കഥാഗീതങ്ങൾക്കുള്ളത്. പതിനാറാം നൂറ്റാണ്ടു മുതൽ കുലീന സ്ത്രീകൾ ഇത്തരം കഥാഗീതങ്ങൾ പുസ്തകങ്ങളിൽ എഴുതി സൂക്ഷിക്കുമായിരുന്നുവത്രേ. മൂവായിരം പാഠാന്തരങ്ങളോടു കൂടിയ അഞ്ഞൂറിലധികം കഥാഗീതങ്ങൾ ഈ ഭാഷയിലുണ്ട്. 1591-ൽ കഥാഗീതങ്ങൾ ഉൾക്കൊള്ളുന്ന ആദ്യത്തെ കൃതി (ബുക്ക് ഓഫ് എ ഹണ്ട്രഡ് ബാലാഡ്സ്) ആൻഡേഴ്സ് സോറൻസൻ വെഡൽ പ്രസിദ്ധീകരിച്ചു. 1695-ൽ മെറ്റെർ ഗോയ കളക്ഷൻ ട്രാജിക്ക എന്ന സമാഹാരവും 1695-ൽ പീറ്റർ സൈവ് ബുക്ക് ഓഫ് എ ഹണ്ട്രഡ് ബാലാഡ്സ് എന്ന മറ്റൊരു സമാഹാരവും പുറത്തിറക്കി[1]. 1536-ഓടു കൂടിത്തന്നെ തദ്ദേശീയ ഭാഷയിൽ പുതിയ സാഹിത്യകൃതികൾ ഉണ്ടായിത്തുടങ്ങിയിരുന്നു. പതിനാറാം ശതകത്തിലെ ഡാനിഷ് കവിതകൾ മതപരമായ ഭാവം ഉൾക്കൊണ്ട സ്തോത്രങ്ങളായിരുന്നു. ഗദ്യവിഭാഗത്തിൽ നിയൽസ് ഹെമ്മിങ്സൺ ഏറെ സ്മരണീയനാണ്. ഹെറോനിമസ് ജസ്റ്റീൻ റാഞ്ചിന്റെ സ്കൂൾ നാടകങ്ങൾ ഡാനിഷ് നാടകത്തിന്റെ ആരംഭം കുറിച്ചു. പതിനാറും പതിനേഴും ശതകങ്ങൾ![]() ശിലായുഗത്തിനും ആയസയുഗത്തിനും (പിച്ചളയുഗം) മധ്യേയുള്ള 'ലർ' കാലഘട്ടത്തിൽ ഡെൻമാർക്കിന് തനതായ ഒരു സംഗീത പാരമ്പര്യം ഉണ്ടായിരുന്നതായി രേഖകളുണ്ട്. ഈ പാരമ്പര്യം നാടോടിപ്പാട്ടുകളുടെ രൂപത്തിലും ദേവാലയ കവിതകൾ, ആസ്ഥാന കവിതകൾ എന്നീ രൂപങ്ങളിലും വിഭജിക്കപ്പെട്ടു. പതിനാറാം ശതകത്തിന്റെ അവസാനത്തോടു കൂടി ആസ്ഥാന കവിതാ വിഭാഗം വളരെ പുഷ്ടി നേടി. ഈ കാലഘട്ടത്തിലെ വളരെ പ്രശസ്തനായ ഡാനിഷ് ഗാനരചയിതാവാണ് ഡെയ്ട്രിച്ച് ബുഹ്തേഹൂസ്. 1722-ൽ ഡാനിഷ് തിയെറ്റർ സ്ഥാപിതമായതോടെ തദ്ദേശിയ-വിദേശീയ സംഗീതജ്ഞരുടെ ശ്രദ്ധാകേന്ദ്രം കോപ്പൻഹാഗനായിത്തീർന്നു. ദേശീയ സംഗീതത്തിന്റെ വികാസത്തേയും കാല്പനിക കാലഘട്ടത്തിന്റെ ആദ്യഘട്ടങ്ങളേയും ഇത് അഭിവൃദ്ധിപ്പെടുത്തി. പതിനേഴാം ശതകത്തിൽ ഡെൻമാർക്കിൽ ധാരാളം വ്യാകരണപണ്ഡിതന്മാരും പുരാവസ്തു സമ്പാദകരും ഉണ്ടായി. ഒലെവോം, പെദർസീവ് എന്നിവർ പ്രത്യേക പരിഗണന അർഹിക്കുന്നു. ഈ കാലഘട്ടത്തിലെ പ്രശസ്തമായ ഗദ്യകൃതിയാണ് ലിയനോരാ ക്രിസ്റ്റീനയുടെ ഫാമേഴ്സ് മിൻഡേ. കോപ്പൻഹേഗനിലെ ബ്ലൂ ടവറിൽ ഇരുപതു വർഷക്കാലം തടവറയിലായിരുന്നപ്പോൾ കഥാനായകന് ഉണ്ടായ അനുഭവങ്ങളാണ് ഈ കൃതിയിലെ പ്രമേയം. സോറെൻ തെർകെൽസെൻ, ആൻഡേഴ്സ് അറേബോ, ആൻഡേഴ്സ് ബോർഡിങ്, തോമസ് കിംഗോ എന്നിവർ ഈ കാലയളവിലെ പ്രശ്സതരായ കവികളത്രേ. സ്തോത്രഗീതങ്ങൾ, പ്രബോധനപരമായ കവിതകൾ, ഗോപകാവ്യങ്ങൾ എന്നിവ രചിക്കുന്നതിൽ നിപുണനായ തോമസ് കിംഗോയുടെ സംഭാവനകൾ ഡാനിഷ് സാഹിത്യവികാസത്തെ ഏറെ സഹായിച്ചു. പതിനെട്ടാം ശതകം![]() പതിനെട്ടാം ശതകത്തിൽ ഫ്രെഞ്ച്-ഇംഗ്ലീഷ് സാഹിത്യ-തത്ത്വശാസ്ത്രങ്ങളുടെ സ്വാധീനത്താൽ സാഹിത്യ വിമർശനവും ജർമൻ സ്വാധീനത്താൽ അന്തർ നിരീക്ഷണാത്മകവും മതപരവുമായ രഹസ്യവാദവും ഉടലെടുത്തു. ലുഡ്വിഗ് ഹോൾബർഗ്, എച്ച്. എ. ബോറോസൺ എന്നിവരുടെ നേത്യത്വത്തിലാണ് വിവിധ വാദമുഖങ്ങൾ രൂപംകൊണ്ടത്. ലുഡ്വിഗിന്റെ ഫലിതങ്ങളും മുപ്പത്തിരണ്ട് ശുഭാന്തനാടകങ്ങളും വളരെ പ്രശസ്തമാണ്. 1722-ൽ ഇദ്ദേഹം കോപ്പൻഹേഗനിൽ ആദ്യത്തെ ഡാനിഷ് നാടകശാല തുറക്കുകയും മോളിയേയുടെ ശൈലിയിൽ ശുഭാന്ത നാടകങ്ങൾ രചിക്കുകയും ചെയ്തു. ജന്മനാ നോർവേക്കാരനായ ലുഡ്വിഗ് ഭാവനാസമ്പന്നനായ ഒരു ഉപന്യാസകാരനും ചരിത്രകാരനും കൂടിയായിരുന്നു. വളരെക്കാലം കോപ്പൻഹാഗനിൽ കഴിച്ചുകൂട്ടിയ ഇദ്ദേഹം ആധുനിക ഡാനിഷ് സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്നു. ബോറോസൺ ആകട്ടെ ശുദ്ധകവിയെന്ന നിലയിൽ പ്രശസ്തി നേടി. പത്തൊൻപതാം ശതകംസുവർണ്ണ കാലഘട്ടംഡാനിഷ് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം പത്തൊൻപതാം ശതകം സുവർണകാലഘട്ടമായിരുന്നു. പതിനെട്ടാം ശതകത്തിന്റെ അവസാനത്തോടെ ഡാനിഷ് സാഹിത്യത്തിൽ പ്രബലമായ സാഹിത്യനവോത്ഥാനം ഉണ്ടായി. ജോൺ ഹെർമൺ വെസ്സലിന്റെ ദുരന്ത ഹാസ്യവീരകാവ്യമായ കെയ് ർ ലസ്ഡ് ഉദൻ സ്ട്രോംപെർ ഈ നവോത്ഥാനത്തിന് തിളക്കം കൂട്ടി. ഈ കാലഘട്ടത്തിൽ തന്നെ സമകാലിക ജർമൻ ഇംഗ്ലീഷ് സാഹിത്യങ്ങളുടെ സ്വാധീനത്താൽ വികാരപ്രധാനമായ ഒട്ടേറെ കവിതകളും രചിക്കപ്പെട്ടു. പതിനെട്ടാം ശതകത്തിലെ അവസാനകാലത്തെ എഴുത്തുകാരനായ ജെൻസ് ബാഗ്ഗേസെൻ അനുഗൃഹീതനായ കവിയായിരുന്നെങ്കിലും ഇദ്ദേഹത്തിന്റെ സ്വാധീനം ക്രമേണ കുറഞ്ഞു വരുകയാണുണ്ടായത്. പരമ്പരാഗത സാഹിത്യ പ്രമേയങ്ങളിൽ സാമൂഹിക-രാഷ്ട്രീയ- മാനസിക പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകി പത്തൊൻപതാം ശതകത്തിൽ കൃതികൾ രചിച്ചവരാണ് ജെൻസ് പീറ്റർ, ജാക്വേബ് സെൻ, ഹെർമൻബാങ്, ഹെന്റിക് പൊൻറ്റോപ്പിഡൻ എന്നീ സാഹിത്യകാരന്മാർ. ഹാൻസ്ക്രിസ്റ്റി ഈ കാലഘട്ടത്തിലെ യൂറോപ്യൻ സംസ്കാരം പൂർണമായി അപഗ്രഥനം ചെയ്തു. ആധുനികതയുടെ ആവിർഭാവംഇരുപതാം നൂറ്റാണ്ട്നോബൽ പ്രൈസ് ജേതാവായ വിജെൻസെൻ, ഡാനിഷ് ഐതിഹാസിക ചരിത്ര നോവലുകൾ സംഭാവന ചെയ്ത് ഡാനിഷ് സാഹിത്യ രംഗം സമ്പന്നമാക്കി. ദ് ലോങ് ജേർണി (1908-1922), ദ് ഫാൾ ഒഫ് ദ് കിങ് (1900-1901) എന്നിവ ഉദാഹരണങ്ങളാണ്. മാർട്ടിൻ ആൻഡേഴ്സൺ (1906-10), പെല്ലെ ദ് കോൺകറ്റിലും ഡിറ്റേ (1917-21), ചൈൽഡ് ഒഫ് മാനിലും ഒരു സാധാരണ ഡാനിഷ് തൊഴിലാളിയെ സഹതാപപൂർവം ചിത്രീകരിച്ചു. ഒന്നാം ലോകയുദ്ധാനന്തരം അനുഭവപ്പെട്ട നിരാശയും അസ്വസ്ഥതയും റ്റോം ക്രസ്റ്റൺസൺ തന്റെ പ്രശസ്ത കൃതിയായ ഹാവോക് (1930) ൽ പ്രതിപാദ്യ വിഷയമാക്കി. ശോകാത്മകവും എന്നാൽ പരിഹാസം കലർന്നതുമായ സാമൂഹിക വിഷയങ്ങളാണ് പരാമർശിച്ചത്. സെവൻ ഗോഥിക് ടെയിൽസ് (1934) പോലെ മൗലിക പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന ചെറുകഥകൾ രചിച്ച് ഐസക് ഡിനേസെൻ (കരേൺ ബ്ലിക്സൺ) ഡാനിഷ് സാഹിത്യരംഗം സമ്പുഷ്ടമാക്കി. ക്രിസ്തീയ വിശ്വാസങ്ങളും മനുഷ്യസഹജമായ ഇച്ഛാശക്തിയും തമ്മിലുള്ള സംഘട്ടനം വ്യക്തമാക്കുന്ന നാടകങ്ങളാണ് രണ്ടാം ലോകയുദ്ധകാലത്ത് കാജ് മങ്ക് രചിച്ചത്. ഗ്രാമീണ ജീവിതത്തിലെ പ്രാചീന-ആധുനിക പ്രവണതകൾ തമ്മിലുള്ള വൈപരീത്യം വെളിപ്പെടുത്തുന്ന നോവലുകൾ മാർട്ടിൻ എ. ഹാൻസെന്റെ സംഭാവനകളാണ്. മതപരവും തത്ത്വജ്ഞാനപരവുമായ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന നോവലാണ് ഇദ്ദേഹത്തിന്റെ ദ ലയർ (1950). യുദ്ധത്തിനു മുൻപുള്ള പ്രവണതകൾയുദ്ധാനന്തര കാലഘട്ടംയുദ്ധാനന്തര കാലഘട്ടത്തിൽ ക്ലനസ് റിഫ്ബ്ജെർഗ്, ലെയ്ഫ് പാണ്ടുരോ എന്നീ സാഹിത്യകാരന്മാരുടെ ശ്രമഫലമായി ഡാനിഷ് സാഹിത്യം വളരയേറെ വികാസം പ്രാപിച്ചു. സമൃദ്ധി നിറഞ്ഞ നാഗരിക ജീവിതത്തിന്റെ ന്യൂനതകൾ ഇവർ പരാമർശവിഷയമാക്കി. ആധുനികവും ചരിത്രപരവുമായ പ്രമേയങ്ങളാണ് എച്ച്. സി. ബ്രാനറും തോർകിൽസ് ഹാൻസും ചർച്ചാ വിഷയമാക്കിയത്. 1960-കളിലെ രചനകളിൽ രാഷ്ട്രീയഛായ പ്രബലപ്പെട്ടു. 1970-ൽ പെണ്ണെഴുത്തിന്റെ ഒരു വിസ്ഫോടനം തന്നെ ഉണ്ടായി. എൽസ ഗ്രസ്, സൂസന്നേ ബ്രോഗർ, ഉള്ള ഡഹലെറൂവ്, ഡയടിയർ മോർച് ആദിയായവർ ഈ രംഗത്ത് പ്രവർത്തിച്ചവരിൽ പ്രമുഖരാണ്. ![]() ടോവ് ഡൈറ്റ്ലെവ്സെൻ (1917–1976) പ്രമുഖനായൊരു കവിയും, നോവലെഴുത്തുകാരിയും, ഉപന്യാസരചയിതാവും ചെറുകഥാകാരിയുമായിരുന്നു. ഡെന്മാർക്കിൽ ഏറ്റവും വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാളായിരുന്നു ഡൈറ്റ്ലെവ്സെൻ. കോപ്പൻഹേഗനിലെ ദരിദ്രമേഖലകളിലെ താമസത്തിന്റെയും തന്റെ സ്വകാര്യജീവിതത്തിന്റെയും സത്യസന്ധവും തുറന്നതുമായ വിവരണത്തിന് പ്രശസ്തയാണിവർ. 1940-കൾ മുതൽ 1976-ലെ ആത്മഹത്യ വരെ ഇവരുടെ സാഹിത്യജീവിതം തുടർന്നു. ഡൈറ്റ്ലെവ്സെന്റെ പ്രശസ്തമായ കൃതികളിൽ ആത്മകഥാപരമായ നോവൽ ബാൺഡൊമ്മെൻസ് ഗാഡെ (ചൈൽഡ്ഹുഡ്സ് സ്ട്രീറ്റ് - 1943); കണിശമായ സത്യസന്ധത കാണിക്കുന്ന ഓർമ്മക്കുറിപ്പായ ഡെറ്റ് ടിഡ്ലിജ് ഫോറാർ (ഏർലി സ്പ്രിംഗ്- 1976) എന്നിവയുൾപ്പെടും.[2] ക്ലൗസ് റിഫ്ബ്ജെർഗ് (1931-ൽ ജനനം) 100-ൽ പരം നോവലുകളും കവിതകളും ചെറുകഥകളും ടെലിവിഷൻ തിരക്കഥകളും എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളിൽ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടവയിൽ വിറ്റ്നസ് റ്റു ദി ഫ്യൂച്ചർ, വാർ എന്നിവയുൾപ്പെടുന്നു. "ഡെൻ ക്രോണിസ്കേ ഉസ്കിൽഡ്" (ക്രോണിക് ഇന്നസെൻസ്) (1958) എന്ന ഇദ്ദേഹത്തിന്റെ നോവൽ വ്യക്തിത്വവികാസവും ലൈംഗികതയും സംബന്ധിച്ച പ്രശ്നങ്ങൾ നേരിട്ട ഒരു തലമുറയെപ്പറ്റിയാണ്. ഇതിലൂടെ റിഫ്ബ്ജെർഗ് 'പേരുദോഷമുള്ള' എഴുത്തുകാരൻ എന്ന തരത്തിൽ പ്രശസ്തി നേടുകയുണ്ടായി. ഈ നോവൽ ഇപ്പോൾ ഒരു പ്രധാന സാഹിത്യകൃതിയായാണ് കണക്കാക്കപ്പെടുന്നത്. കൗമാരത്തെപ്പറ്റിയുള്ള പ്രമേയം ആദ്യമായി ഇദ്ദേഹം അവതരിപ്പിച്ചത് ഈ കൃതിയിലാണ്. ഇതേ പ്രമേയം ഇദ്ദേഹത്തിന്റെ പല കൃതികളിലും വീണ്ടും വരുന്നുണ്ട്. [3] ഡാൻ ട്യൂറൽ (1946–1993) ധാരാളം കൃതികൾ രചിച്ചിട്ടുള്ളയാളാണ്. ഇദ്ദേഹമെഴുതിയ12 കുറ്റാന്വേഷണനോവലുകളാണ് ഏറ്റവും പ്രശസ്തം. 1981-ലാണ് ഇതിലാദ്യത്തേതായ മോർഡ് ഇ മോർകെറ്റ് (ഇരുട്ടിലെ കൊലപാതകം) പ്രസിദ്ധീകൃതമായത്. അവസാനത്തേതായ മോർഡ് ഇ സാൻ ഫ്രാൻസിസ്കോ (സാൻ ഫ്രാൻസിസ്കോയിലെ കൊലപാതകം) 1990-ൽ പുറത്തുവന്നു. വളരെ വികാരാത്മകമായ ആത്മകഥാസ്പർശമുള്ള നോവലും ഇദ്ദേഹം എഴുതിയിട്ടുണ്ട് - വാങ്കേഡ് ബില്ലേഡെർ (ഇമേജസ് ഓഫ് വാങ്കേഡ്) (1975). ധാരാളം ആധുനിക കവിതകളൂടെ സമാഹാരങ്ങളും ഇദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. [4] ലൈഫ് ഡേവിഡ്സൻ (1950-ൽ ജനനം) പ്രധാനമായും സ്പെയിനിലും റഷ്യയിലും ഡെന്മാർക്ക്സ് റേഡിയോയുടെയും കുറേ ഡാനിഷ് പത്രങ്ങളുടേയും സ്വതന്ത്ര പത്രലേഖകനായാണ് ജോലി ചെയ്തിട്ടുള്ളത്. ഇപ്പോൾ അദ്ദേഹം സംഭ്രമജനകമായ കൃതികൾ രചിച്ചിട്ടുള്ള എഴുത്തുകാരനായാണ് പ്രധാനമായും അറിയാപ്പെടുന്നത്. കിഴക്കൻ യൂറോപ്പുമായി ബന്ധപ്പെട്ട ചാരവൃത്തിയുമായി ബന്ധപ്പെട്ട കഥകളാണ് മിക്കവയും പറയുന്നത്. 1984-ൽ ആദ്യ കൃതി പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് എട്ടു കൃതികൾ പുറത്തുവന്നു, ഇവയെല്ലാം ഡെന്മാർക്കിലും തർജ്ജമയിലൂടെ മറ്റു രാജ്യങ്ങളിലും പ്രശസ്തമായി. [5] ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ട കൃതികളിൽ "റഷ്യൻ സിംഗർ" (ഡെൻ റുസ്സിസ്കെ സാങെരിൻഡെ 1988), "ദി സെർബിയൻ ഡേൻ" (ഡെൻ സെർബിൻസ്കെ ഡാൻസ്കെർ 1996), "ലൈംസ് ഫോട്ടോഗ്രാഫ്" (ലൈംസ് ബില്ലെഡെ 1998) എന്നിവയും പെടും. ഇവയെല്ലാം ചലച്ചിത്രങ്ങളാക്കപ്പെട്ടിട്ടുണ്ട്. [6] 2008-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കൃതി പ ഉദ്കിഗ് എഫ്റ്റെർ ഹെമിംഗ്വേ ("ഹെമിങ്‌വേയ്ക്കായുള്ള അവേഷണം ക്യൂബയിൽ നടക്കുന്ന ചാരവൃത്തിയുടെ കഥയാണ്. [7] ജാൺ റോയിട്ടർ (1950-ൽ ജനനം) പ്രത്യേകിച്ച് ബാലസാഹിത്യത്തിൽ പേരെടുത്ത എഴുത്തുകാരനാണ്. ഇദ്ദേഹത്തിന്റെ പല കഥകളും ചലച്ചിത്രങ്ങളാക്കപ്പെട്ടിട്ടുണ്ട്. "സാപ്പ" (1977), "ബസ്റ്റേഴ്സ് വെർഡൻ" (ബസ്റ്റേഴ്സ് വേൾഡ്) (1979).[8] എന്നിവ ഉദാഹരണം. ഇദ്ദേഹത്തിന്റെ മിക്ക കഥകളും 1950-കളിലെയും 1960-കളിലെയും കോപ്പൻഹേഗനിലാണ് നടക്കുന്നത്. ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ട കൃതികളിൽ "ദി ബോയ്സ് ഫ്രം സെന്റ് പെട്രി" (ഡ്രെൻഗെനെ ഫ്രാ സാൻക്റ്റ് പെട്രി) (1991), "ദി റിംഗ് ഓഫ് ദി സ്ലേവ് പ്രിൻസ്" (പ്രിൻസ് ഫൈസൽസ് റിംഗ്) (2000).[9] എന്നിവയുൾപ്പെടുന്നു. ![]() പീറ്റർ ഹോഗ് (1957-ൽ ജനിച്ചു) തന്റെ സാഹിത്യ ജീവിതം തുടങ്ങിയത് 1988 ൽ പ്രസിദ്ധീകരിച്ച ഫോർസ്റ്റില്ലിങ് ഓം ഡെറ്റ് ടൈവെൻഡെ ആർഹൺഡ്രെഡെ (ഡാനിഷ് സ്വപ്നങ്ങളുടേ ചരിത്രം) എന്ന കൃതിയോടേയാണ്. ഇതിലെ കഥാപാത്രങ്ങൾ ഡെന്മാർക്ക് ഒരു ആധുനിക സൗഖ്യരാഷ്ട്രത്തിലേയ്ക്ക് മാറുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. '1992-ൽ പ്രസിദ്ധീകരിച്ച ഫ്രോകെൻ സ്മില്ലാസ് ഫോർണെമ്മെൽസെ ഫോർ സ്നെ (ഇംഗ്ലീഷ്: സ്മില്ലാസ് സെൻസ് ഓഫ് സ്നോ) എന്ന കൃതിയാണ് ഇദ്ദേഹത്തിന് മുന്നിലേയ്ക്കുള്ള വഴി തുറന്നത്. 1997-ൽ ഇതൊരു ചലച്ചിത്രമായി മാറ്റപ്പെട്ടു. ഒരു കെട്ടിടത്തിനു മുകളിൽ നിന്ന് മഞ്ഞിലേയ്ക്ക് വീണുമരിച്ച ഒരു കുട്ടിയുടെ മരണത്തെ സംബന്ധിച്ച ദുരൂഹത നീക്കാൻ സ്മില്ല എന്ന ഗ്രീൻലാന്റ്വാസി സഹായിക്കുന്നതാണ് കഥ. ഡെ മാസ്കെ എഗ്നെഡെ (ബോർഡർലൈനേഴ്സ്) (1994); ക്വിൻഡെൻ ഓഗ് ആബെൻ (ദി വുമൻ ആൻഡ് ദി ഏപ് (1996); ഡെൻ സ്റ്റില്ലെ പൈഗെ (ദി ക്വയറ്റ് ഗേൾ) (2007) എന്നിവയും അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളിൽ പെടും.[10][11] ജെൻസ് ക്രിസ്ത്യൻ ഗ്രോൺഡാൾ (1959-ൽ ജനനം) 1985 ലാണ് തന്റെ സാഹിത്യ ജീവിതം തുടങ്ങിയത്. 1998-ലെ ലൂക്ക എന്ന കൃതിയോടെ പ്രശസ്തിയിലേയ്ക്കുയർന്നു. പല പ്രായങ്ങളിലുള്ള ആൾക്കാർ തമ്മിലുള്ള അവിഹിതബന്ധത്തിനെപ്പറ്റിയുള്ള ഗ്രോൺഡാളിന്റെ മനഃശാസ്ത്രപരമായ ഉൾക്കാഴ്ച്ച ഇദ്ദേഹത്തെ വളരെയേറെ പ്രശംസ ലഭിച്ച എഴുത്തുകാരനാക്കി. [12] ടാവ്ഷെഡ് ഇ ഒക്ടോബർ (ഒക്ടോബറിലെ നിശ്ശബ്ദത) (1996), വിർജീനിയ (2000), എറ്റ് ആൻഡെറ്റ് ലിസ് (മാറ്റംവരുത്തപ്പെട്ട പ്രകാശം) (2002).[13] എന്നിവയുൾപ്പെടെ ഇദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ![]() വർത്തമാനകാലത്തെ ജനപ്രീയരായ മറ്റ് എഴുത്തുകാരിൽ ചിലരുടെ പേരുകൾ താഴെക്കൊടുക്കുന്നു:
കാൽപ്പനികതജർമനിയിൽ നിന്നാണ് കാല്പനികതാവാദം ഇവിടെ എത്തിയത്. എന്നാൽ, ഡെൻമാർക്കിലെ കാല്പനികത മൗലികമായി വ്യത്യസ്തമാണ്. ആദം ഒയ് ഹ്ലെൻഷ് ലാഗറിന്റെ നേതൃത്വത്തിലാണ് കാല്പനികത ഇവിടെ ശക്തിപ്പെട്ടത്. ഇതിഹാസങ്ങളും ഭാവഗീതങ്ങളും സംഗീത നാടകങ്ങളും ദുരന്തനാടകങ്ങളും ഇദ്ദേഹം രചിക്കുകയുണ്ടായി. ഫ്രെഡറിക് പലുഡൻമുള്ളർ, ജോൺ ലുഡ്വിഗ് ഹെയ്ബെർഗ് എന്നിവർ ഒസ് ഹ്ലെൻഷ് ലാഗനിന്റെ സമകാലികരാണ്. മതശാസ്ത്രജ്ഞരായ എൻ. എഫ്. എസ്. ഗ്രണ്ട്ത് വിഗ് ഒരു വിദ്യാഭ്യാസ പരിഷ്കർത്താവ് മാത്രമായിരുന്നില്ല, കെട്ടുകഥകൾ, ഉപന്യാസങ്ങൾ എന്നിവ രചിക്കുന്നതിൽ അതീവ നിപുണനുമായിരുന്നു. തദ്ദേശവാസിയായ സ്റ്റീൻസെൻ ബ്ലിഷർ, ജൂട്ടലാൻഡ് എന്നിവർ തരിശുഭൂമിയിലെ പ്രകൃതി ദൃശ്യങ്ങളും ഭാഷാഭേദവും പഠനവിധേയമാക്കി. കാല്പനിക കഥകൾ രചിച്ച് ലോകസാഹിത്യത്തിൽ തന്നെ പ്രസിദ്ധി നേടിയ ഡെൻമാർക്കിലെ പ്രഥമ സാഹിത്യകാരനാണ് ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ. ക്ലാസ്സിക്കൽ സംഗീതംപത്തൊൻപതാം ശതകത്തിൽ ജർമൻകാരനായ ഫ്രെഡറിക് കൂഹ്ലൗ നയ്ൽസ് ഗേഡ്; ജെ.പി.ഇ. ഹാർട്ട്മാൻ, പി.ഇ. ലാംഗെ മുള്ളർ ആദിയായവരുടെ ക്ലാസിക്കൽ-സംഗീതരംഗത്തെ സംഭാവനകൾ സ്മരണീയമാണ്. ഇരുപതാം ശതകത്തിലെ അമാനുഷികനായ സംഗീതജ്ഞനാണ് കാൾ നിയൽസൺ. കാല്പനികതയെയും ആധുനികതയെയും കൂട്ടിയിണക്കി ആറ് സ്വരമേളനവും രണ്ടു സംഗീതികയും ചേർത്താണ് ഇദ്ദേഹം ഗാനരചന നടത്തിയിരിക്കുന്നത്. പല ഡാനിഷ് സംഗീതജ്ഞരേയും ഇദ്ദേഹത്തിന്റെ രചനകൾക്ക് സ്വാധീനിക്കാൻ കഴിഞ്ഞെങ്കിലും രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ് ഡെൻമാർക്കിനു വെളിയിൽ ഇദ്ദേഹം പ്രശസ്തനായത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം സംഗീതരംഗം കൂടുതൽ തീവ്രമായി വികസിക്കുകയും നിയൽസ് വിഗ്ഗോ ബെന്റ്സൺ, ക്നുഡാഗേ റീസാഗർ, ഇബ്നോർഹോം, ഹെർമൻ കോപ്പൽ ആദിയായവർ സജീവമായി പ്രവർത്തിക്കുകയും ചെയ്തു. നൃത്യനാടകങ്ങൾഡെൻമാർക്കിലെ നൃത്യനാടകങ്ങൾ ലോകപ്രശസ്തിയാർജിച്ചവയാണ്. 1748-ൽ സ്ഥാപിതമായ റോയൽ തിയെറ്റർ 1829-ൽ അഗസ്റ്റ് ബൗർനോവില്ലയുടെ കാലത്ത് വളരെ പ്രശസ്തമായി. അൻപതു വർഷക്കാലം ഡാനിഷ് നൃത്യനാടകവേദിക്കു വേണ്ടി പ്രവർത്തിച്ച് ഇദ്ദേഹം ഈടുറ്റ സംഭാവനകൾ നൽകി. ഈ നാടകവേദി അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയരുകയും ആ പ്രശസ്തി ഇപ്പോഴും നിലനിൽക്കുകയും ചെയ്യുന്നു. ഡാനിഷ് സംഗീതവും നൃത്യനാടകങ്ങളും ലോകമെങ്ങും ഏറെ പ്രശസ്തി നേടിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ, ഡാനിഷ് സിനിമ ഈ നിലവാരം പുലർത്തുന്നില്ല. ഡാനിഷ് കഥാസാഹിത്യവും കലാപ്രാധാന്യമുള്ള സിനിമകൾക്കൊപ്പം സിനിമാരംഗം പരിപോഷിപ്പിക്കുന്നു. റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങൾക്കൊപ്പം രാഷ്ട്രീയ തലത്തിലും ഡാനിഷ് സാംസ്കാരിക വികസന പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന നൽകിവരുന്നു. ഇന്നത്തെ സ്ഥിതി2002-ൽ മൊത്തം 3 കോടി പുസ്തകങ്ങൾ (ജനസംഖ്യയുടെആറിരട്ടി) ഡെന്മാർക്കിൽ വിറ്റഴിയുകയുണ്ടായി. ഇതിൽ 20% ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നുവത്രേ. [22] 2009-ലെ കണക്കുകൾ കാണിക്കുന്നത് മറ്റു വിഭാഗങ്ങളിലെപ്പോലെ പുസ്തകവിൽപ്പനയും 9.1% ഇടിവു നേരിട്ടുവെന്നാണ്. അവസാന ക്വാർട്ടറിൽ 5.8% ഇടിവു മാത്രമായി ഇത് കുറഞ്ഞുവത്രേ. ഈ കണക്കുകൾ പൊതുവുമേഖലയെയും സ്വകാര്യമേഖലയെയും കണക്കിലെടുക്കുന്നുണ്ട്. സ്കൂളുകളിലേയ്ക്കുള്ള പുസ്തകവിൽപ്പനയിലും അത്ഭുതാവഹമായ ഇടിവുണ്ടായിട്ടുണ്ട്. [23] അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia