ഡാറ്റാഫ്ലെക്സ് ഒരു പ്രോഗ്രാമിംഗ് ഭാഷയും സോഫ്റ്റ്‌വെയർ വികസന ഉപകരണവുമാണ്, ഇത് ഡാറ്റാബേസുകളുമായി പ്രവർത്തിക്കുന്ന അപ്ലിക്കേഷനുകൾ സൃഷ്ടിക്കാൻ സഹായിക്കുന്നു. ഇത് ഒരു ഒബ്ജക്റ്റ്-ഓറിയെന്റഡ്ഹൈ-ലെവൽ പ്രോഗ്രാമിംഗ് ഭാഷയാണ്. ഇത് വിൻഡോസ്, വെബ്, മൊബൈൽ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കാൻ ഉപയോഗിക്കാം. 1982-ൽ ഡാറ്റ ആക്സസ് കോർപ്പറേഷൻ ഇത് വികസിപ്പിച്ചു. ഇത് പ്രോഗ്രാമർമാർക്ക് എളുപ്പത്തിൽ ജിയുഐ ആപ്ലിക്കേഷനുകൾ രൂപകൽപന ചെയ്യാനും ഡാറ്റാബേസ് മാനേജ്മെന്റും ചെയ്യാനുമുള്ള സാദ്ധ്യത നൽകുന്നു. ഇത് വിശാലമായ വിഷ്വൽ ഇന്റർഫേസ് ടൂളുകൾ ഉപയോഗിച്ച് പ്രോഗ്രാമിംഗ് പ്രക്രിയ എളുപ്പമാക്കുന്നു[5][2][6][7].
ചരിത്രവും അവലോകനവും
ഡാറ്റഫ്ലെക്സ് 1982-ൽ ആരംഭിച്ചു, ഡാറ്റ ആക്സസ് കോർപ്പറേഷൻ(1976-ൽ സ്ഥാപിതമായത്) എന്ന കമ്പനി ഒരു പ്രത്യേക പ്രോഗ്രാമിംഗ് ഭാഷ വികസിപ്പിച്ചു. ഈ ഭാഷ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ ഏത് തരത്തിലുള്ള കമ്പ്യൂട്ടർ സിസ്റ്റത്തിലും പ്രവർത്തിക്കാൻ സാധിക്കും, ഹാർഡ്‌വെയർ വ്യത്യാസങ്ങൾ വിഷയമായിരുന്നില്ല[8][2][9]. പൂർണ്ണമായും വികസിപ്പിച്ചെടുത്തതും വാണിജ്യപരമായി ഉപയോഗിക്കുന്നതുമായ നാലാം തലമുറ പ്രോഗ്രാമിംഗ് ഭാഷയുടെ (4GL) താരതമ്യേന ആദ്യകാല ഉദാഹരണമായിട്ടാണ് ഇത് ആരംഭിച്ചത്. ഡാറ്റഫ്ലെക്സ് ആദ്യകാലങ്ങളിൽ സിപിഐഎം(CP/M), എംഎസ്ഡോസ്, ടർബോഡോസ്(TurboDOS), നോവൽ നെറ്റ്വെയർ(Novell NetWare)[10], ഒഎസ്/2(OS/2), യുണിക്സ്, വിഎംഎസ്(VMS), ഐബിഎം എയ്ക്സ്(IBM AIX) പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ലഭ്യമായിരുന്നു[11]. ഇത് വിവിധ പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കാൻ ശേഷിയുള്ള പ്രോഗ്രാമിംഗ് ഭാഷയായി വിശേഷിക്കപ്പെട്ടു. 1985-ൽ, ഡാറ്റാഫ്ലെക്‌സ് വിവിധ ഉയർന്ന സാങ്കേതിക വ്യവസായങ്ങളിൽ പ്രയോഗിക്കപ്പെട്ടു, അവയിൽ ഓട്ടോമേറ്റഡ് ഇൻവെന്ററി നിയന്ത്രണ സംവിധാനങ്ങളും ഇൻഷുറൻസ് തട്ടിപ്പു കണ്ടെത്തൽ സിസ്റ്റങ്ങളും ഉൾപ്പെടുന്നു. ഈ സാങ്കേതികവിദ്യയിലൂടെ വ്യവസായങ്ങളിൽ പ്രവർത്തനക്ഷമതയും സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തലും സാധ്യമായിരുന്നു.
ഡാറ്റാഫ്ലെക്‌സ് നിഷ് അപ്ലിക്കേഷൻ ഡെവലപ്മെന്റ് എൺവയൺമെന്റിൽ വർഷങ്ങളായി നിലനിന്നു(നിഷ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ് എൺവയൺമെന്റ്(niche application development environment) എന്നത് ഒരു പ്രത്യേക വ്യവസായമോ പ്രവർത്തനമോ അഭിമുഖീകരിക്കുന്ന പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്ന സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം അല്ലെങ്കിൽ ഫ്രെയിംവർക്കാണ്). ഡേറ്റാഫ്ലെക്‌സ് ഉൽപ്പന്നം ഒറാക്കിൾ ഡേറ്റാബേസ്, മൈക്രോസോഫ്റ്റ് എസ്ക്യൂഎൽ സെർവർ, ഐബിഎം ഡിബി2(Db2), മൈഎസ്ക്യൂഎൽ, പോസ്റ്റ്ഗ്രെഎസ്‌ക്യുഎൽ, ഡാറ്റാഫ്ലെക്‌സ് ഒഡിബിസി പ്രോട്ടോക്കോൾ(ODBC-ഒഡിബിസി പ്രോട്ടോക്കോൾ ഒരു സ്റ്റാൻഡേഡ് ഇന്റർഫേസ് ആണ്, ഇത് വ്യത്യസ്ത ഡേറ്റാബേസുകളുമായി സംവദിക്കാൻ ആപ്ലിക്കേഷനുകളെ അനുവദിക്കുന്നു. ഒഡിബിസി പ്രോട്ടോക്കോൾ ഉപയോക്താക്കൾക്ക് വിവിധ ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റങ്ങളുമായി എളുപ്പത്തിൽ കണക്ട് ചെയ്യാനും പ്രവർത്തിക്കാനും സാധിക്കുന്നു) വഴി വിവിധ ഡേറ്റാബേസുകളുമായി ബന്ധപ്പെടാനും പ്രവർത്തിക്കുവാനും കഴിയുന്നു. ഡാറ്റാഫ്ലെക്‌സ് ആപ്ലിക്കേഷനുകൾ ഏകദേശം 3 ദശലക്ഷം ഉപയോക്താക്കൾ ഉപയോഗിക്കുന്നു. 1991-ൽ 3.0 പതിപ്പ് പുതിയ ഇന്റർഫേസ് സഹിതം പുറത്തിറക്കിയപ്പോൾ[12], 2014-ൽ ഡാറ്റാ ആക്സസ് 2014/18.0 പതിപ്പ് പുറത്തിറക്കി[13]. ഡാറ്റാഫ്ലെക്‌സ് 2023/23.0 പതിപ്പ് പുറത്തിറക്കിയപ്പോൾ ഫ്ലെക്സ്ട്രോൺ ടെക്നോളജി അവതരിപ്പിച്ചു, ഇത് വിൻഡോസ് ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനുകൾക്കുള്ളിൽ വെബ് കൺട്രോളുകൾ ഉപയോഗിക്കുന്നതിനുള്ള അവസരം സൃഷ്ടിച്ചു.
ഡാറ്റാഫ്ലെക്‌സ് ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണ്, അത് ഒരു സോഫ്‌റ്റ്‌വെയർ കമ്പനിയായ ഡാറ്റാ ആക്സസ് വേൾഡ് വൈഡാണ് ഇത് നൽകുന്നത്. ഈ കമ്പനി പ്രോഗ്രാമുകൾ ആലോചിച്ച്, വികസിപ്പിച്ച് ലോകമാകെയുള്ള ഉപയോക്താക്കളിലേക്കും ബിസിനസ്സുകളിലേക്കും എത്തിക്കുന്നു. ഇതിന്റെ പ്രധാന ഓഫിസുകൾ അമേരിക്കയിലെ മയാമി, ഫ്ലോറിഡ, നെതർലന്റ്സ്, ഹെംഗേലോ, ബ്രസീൽ, സാവോ പോളോ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു[14].
ഫീച്ചറുകൾ
ഡാറ്റാഫ്ലെക്‌സ് ഭാഷ ഡാറ്റാബേസ് ഓപ്പറേഷനുകൾ, ഗ്രാഫിക്കൽ ഇന്റർഫേസുകൾ, വെബ് ആപ്ലിക്കേഷനുകൾ, റിപ്പോർട്ടുകൾ തുടങ്ങിയവ എളുപ്പത്തിൽ വികസിപ്പിക്കാൻ ആവശ്യമായ ഫീച്ചറുകളും ടൂൾസുകളും പ്രദാനം ചെയ്യുന്നു. താഴെ കൊടുത്തിരിക്കുന്നവയെ ഈ പ്രോഗ്രാമിംഗ് ഭാഷ പിന്തണയ്ക്കുന്നു:
അത് നിരവധി ഡാറ്റാബേസ് എൺവയൺമെന്റുകളെ പിന്തുണയ്ക്കുന്നു: ഓറക്കിൾ ഡാറ്റാബേസ്, മൈക്രോസോഫ്റ്റ് എസ്ക്യുഎൽ സെർവർ, ഐ.ബി.എം. ഡിബി2, മൈഎസ്ക്യൂഎൽ, പോസ്ഗ്രേഎസ്ക്യൂഎൽ കൂടാതെ ഏതെങ്കിലും ഒഡിബിസി ഡാറ്റാബേസും ഉൾക്കൊള്ളുന്നു.
കോഡ് മാറ്റങ്ങൾ വരുത്താതെ ഡാറ്റാബേസ് ബാക്ക്‌എൻഡ്‌സ് മാറ്റുക(ഡാറ്റാബേസ് ബാക്ക്‌എൻഡ്‌സ്, ഡാറ്റാ സൂക്ഷിക്കുകയും, പ്രോസസ് ചെയ്യുകയും, ആപ്ലിക്കേഷനുകളും ഉപയോക്താക്കളും തമ്മിലുള്ള ഡാറ്റാ ഇടപാടുകൾ നിയന്ത്രിക്കുകയും, മറ്റ് സിസ്റ്റങ്ങളുമായി ഡാറ്റാ അയയ്ക്കാനും സ്വീകരിക്കാനും ഉപയോഗിക്കുന്ന സിസ്റ്റമാണ്) എന്നത്, ഒരു പ്രത്യേക രീതിയിൽ ഡാറ്റാബേസ് എക്‌സെഷനുകൾ ഒന്നിച്ച് പ്രവർത്തിക്കുന്നതിലൂടെ സാധ്യമാണ്, ഇത് സോഫ്റ്റ്‌വെയർ വികസനത്തെ ലളിതമാക്കുന്നു. ഇതിലൂടെ, ഡാറ്റാബേസ് പ്രത്യേകതകൾ മാറ്റിയാലും, കോഡിന്റെ പ്രവർത്തനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ എളുപ്പത്തിൽ മറ്റൊരു ഡാറ്റാബേസിലേക്ക് മാറാം.
ലൂസ്ലി ടൈപ്പ്ഡ് പ്രോഗ്രാമിങ്ങിൽ,("loosely typed" എന്നത്, പ്രോഗ്രാമിങ്ങിൽ ഒരു വേരിയബിൾ ഒരു പ്രത്യേക ടൈപ്പ് ഇല്ലാതെ വ്യത്യസ്ത തരത്തിലുള്ള മൂല്യങ്ങൾ സ്വീകരിക്കാൻ കഴിയുന്ന അവസ്ഥയാണ്) വേരിബിളുകളിൽ പ്രത്യേകമായ ടൈപ്പുകൾ നിർവചിക്കേണ്ടതില്ല, വെർച്വൽ മെഷീൻ ആവശ്യമായ ടൈപ്പ് പരിവർത്തനങ്ങൾ സ്വയം നടത്തുകയും ചെയ്യും.
ഫ്ലെക്സിബിലിറ്റി: ഈ ഭാഷ ഒബ്ജക്റ്റ് ഓറിയന്റഡാണ്, അതിനാൽ ഡെവലപ്പർമാർക്ക് സബ്ക്ലാസുകളും ലൈബ്രറികളും സൃഷ്‌ടിക്കാൻ സാധിക്കും.
കോഡ് ഇന്റർമിഡിയേറ്റ് ബൈറ്റ് കോഡായി കമ്പൈൽ ചെയ്യപ്പെടുന്നു, കോഡ് ഒന്നിച്ച് ഒരു ബൈറ്റ് കോഡിലേക്ക് മാറ്റിയാൽ, അത് വിവിധ കമ്പ്യൂട്ടറുകളിലും പ്രവർത്തിക്കാൻ എളുപ്പമാണ്. അതായത്, ഓരോ ഓപ്പറേറ്റിങ് സിസ്റ്റത്തിനായി വെവ്വേറെ പ്രോഗ്രാം എഴുതേണ്ട ആവശ്യം ഇല്ല.
"നോ ത്രെഡ്സ് ഓർ മൾട്ടി ടാസ്കിംഗ്" എന്ന് പറഞ്ഞാൽ, ഒരേ സമയം ഒന്നിലധികം ജോലികൾ അല്ലെങ്കിൽ പ്രവർത്തനങ്ങൾ ചെയ്യാൻ സിസ്റ്റത്തിന് കഴിയില്ല. ഇത് പ്രോഗ്രാമുകൾക്ക് സിംഗിൾ ത്രെഡ് മാത്രമേ ഉപയോഗിക്കാൻ കഴിയൂ, അതിനാൽ ഒരു ജോലി പൂർത്തിയാക്കുമ്പോൾ മാത്രമേ അടുത്തത് ചെയ്യാൻ സാധിക്കൂ.
മെത്തഡുകൾ (ജോലികൾ) എളുപ്പത്തിൽ കോഡ് ചെയ്യാനായി, അവ ഒബ്ജക്ടിന്റെ നിർവചനത്തിനുള്ളിൽ തന്നെ എഴുതാം. കമ്പൈലർ അതിനെ പുതിയ രീതിയിൽ ക്രമീകരിച്ച്, അതിൽ അനുയോജ്യമായ ജോലികൾ ചേർക്കുന്നു.
ഓബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗിൽ, ഒരു ഒബ്ജക്റ്റ് വേറെ ഒബ്ജക്റ്റിനോട് ഒരു ജോലിയിൽ സഹായം ചോദിക്കുമ്പോൾ, അത് സ്വയം സമ്പാദിക്കുന്ന രീതിയെയാണ് "ഓട്ടോമാറ്റിക് ഡെലിഗേഷൻ" എന്ന് വിളിക്കുന്നത്. ഇതിലൂടെ ഓരോ ഒബ്ജക്റ്റും സ്വതന്ത്രമായി പ്രവർത്തിച്ച് മറ്റു ഒബ്ജക്റ്റുകൾക്ക് വേണ്ട പ്രവർത്തനങ്ങൾ കൈമാറ്റം ചെയ്യുന്നു.
എംബെഡഡ് ഡേറ്റാബേസ് ആക്സസ് എന്നത് ഐസാം (ISAM-Indexed Sequential Access Method) എന്ന രീതിയെ ആശ്രയിച്ച് ഡാറ്റാ സൂക്ഷിക്കുകയും എടുക്കുകയും ചെയ്യുന്നു, ഇതിന്റെ ഉപയോഗം ലിനിയർ ഇൻഡക്സിംഗ് വഴി കാര്യക്ഷമമാണ്(ലിനിയർ ഇൻഡക്സിംഗ് എന്നാൽ ഡാറ്റയെ ഒരു ക്രമത്തിലേക്ക് നിരത്തുക, അതിനാൽ എളുപ്പത്തിൽ ഒരു പ്രത്യേക വിവരത്തെ കണ്ടെത്താൻ കഴിയും. ഇത് ഒരു പുസ്തകത്തിന്റെ ഉള്ളടക്ക സൂചിക പോലെയാണ്, ഓരോ വിഷയം അനുസരിച്ച് ക്രമപ്പെടുത്തിയിരിക്കുന്നു, അതിലൂടെ നിങ്ങൾക്ക് ആവശ്യമായതിനെ എളുപ്പത്തിൽ കണ്ടെത്താം). ഐസാം അടിസ്ഥാനമുള്ള ഈ ഡേറ്റാബേസ് ഉപയോഗിക്കാൻ റോയൽട്ടി ഫീസുകൾ ആവശ്യമില്ല, അതായത് എവിടെ പ്രയോഗിക്കണമെങ്കിലും അത് സൗജന്യമായി ഉപയോഗിക്കാം.