ഡാലി റിവർ, നോർത്തേൺ ടെറിട്ടറി
![]() ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു നദിയുടെയും പട്ടണത്തിന്റെയും പേരാണ് ഡാലി റിവർ. 2006-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഡാലി റിവറിലെ ജനസംഖ്യ 468 ആയിരുന്നു.[2] വിക്ടോറിയ ഡാലി റീജിയനിലെ പ്രാദേശിക സർക്കാർ പ്രദേശത്തിന്റെ ഭാഗമാണ് ഈ നഗരം. നയിയുവിലെ ആദിവാസി സമൂഹം കേന്ദ്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്. ഓസ്‌ട്രേലിയയിലെ നരിമീൻ പിടിക്കാനുള്ള ഏറ്റവും മികച്ച സ്ഥലമായി ഇത് കണക്കാക്കപ്പെടുന്ന ഈ പ്രദേശം വിനോദ മത്സ്യബന്ധനത്തിനും ജനപ്രിയമാണ്. ഡാലി ക്യാച്ച്മെന്റിന്റെ ഭാഗമായ ഡാലി നദി വടക്കെ നോർത്തേൺ ടെറിട്ടറിയിൽ നിന്നും മധ്യ നോർത്തേൺ ടെറിട്ടറിയിലേക്ക് ഒഴുകുന്നു. ഡാർവിനിൽ നിന്നും 222 കിലോമീറ്ററും കാതറിനിൽ നിന്നും 311 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ചരിത്രംഈ പ്രദേശത്തിന്റെ പരമ്പരാഗത ഉടമകൾ മുല്ലുക്-മുല്ലുക് ജനതയാണ്. ബോയൽ ട്രാവേഴ്‌സ് ഫിന്നിസിന്റെ വരവോടെ 1865-ൽ ഡാലി റിവറിലെ യൂറോപ്യൻ കുടിയേറ്റം ആരംഭിച്ചു. സൗത്ത് ഓസ്‌ട്രേലിയയിലെ ആദ്യത്തെ പ്രീമിയറും നോർത്തേൺ ടെറിട്ടറിയിലെ അഡ്മിനിസ്ട്രേറ്ററും ഇദ്ദേഹമായിരുന്നു. നോർത്തേൺ ടെറിട്ടറി അക്കാലത്ത് സൗത്ത് ഓസ്‌ട്രേലിയയുടെ ഭാഗമായതിനാൽ ഫിന്നിസ് ഈ നദിക്ക് സൗത്ത് ഓസ്‌ട്രേലിയയുടെ ഗവർണറായിരുന്ന സർ ഡൊമിനിക് ഡാലിയുടെ പേര് നൽകി. ചെമ്പ് കണ്ടെത്തുന്ന 1882 വരെ ഈ പ്രദേശം യൂറോപ്യന്മാർക്ക് തൊട്ടുകൂടാത്തതായിരുന്നു. വെള്ളപ്പൊക്കംടോപ്പ് എൻഡിലെ മറ്റ് നദികളെപ്പോലെ ഡാലിയിലും കാലാനുസൃതമായ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതാണ്. ഇത് ചരിത്രത്തിലുടനീളം ചെറുകിട സമൂഹത്തെ സാരമായി ബാധിച്ചിരുന്നു. പ്രധാന വെള്ളപ്പൊക്കങ്ങൾ 1899 ലും 1957 ലും നഗരത്തെ തകർത്തു. ഇത് വ്യാപകമായ സ്വത്ത് നാശത്തിനും കാരണമായി. 1998 ജനുവരി 28-ന് ഒരു വലിയ പ്രകൃതി ദുരന്തത്തിൽ പട്ടണത്തിലെ എല്ലാ കെട്ടിടങ്ങളും വെള്ളത്തിൽ മുങ്ങിപ്പോയി. അടിയന്തര കുടിയൊഴിപ്പിക്കൽ സമയത്ത് മുഴുവൻ ജനങ്ങളും ബാറ്റ്‌ചെലറിലേക്ക് മാറിത്താമസിച്ചു. ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം ഫെബ്രുവരി 3 വരെ തുടർന്നു. 6.8 മീറ്റർ (55 അടി) ഉയരത്തിലെത്തി ജലനിരപ്പ് ഇന്നുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിലയാണ്.[5] ആകർഷണങ്ങൾഓസ്ട്രേലിയയിലെ മറ്റെവിടെയേക്കാളും കൂടുതൽ ശുദ്ധജല കടലാമകളുടെ ആവാസ കേന്ദ്രമാണ് ഡാലി നദി.[6] ഇപ്പോൾ പട്ടണത്തിൽ ഏതാനും മോട്ടൽ യൂണിറ്റുകൾ, ഒരു പോലീസ് സ്റ്റേഷൻ, ഒരു സൗജന്യ കാരവൻ പാർക്ക് എന്നിവയും ഒന്നിലധികം പബ്ബുകളും ഇവിടെയുണ്ട്. കായൽ മുതലകൾ, ഉരഗങ്ങൾ, ചിലന്തികൾ, കോക്കാറ്റൂകൾ, കാട്ടുപന്നികൾ, കാട്ടുപോത്ത്, കണ്ടൽക്കാടുകൾ, ഭീമൻ മുളകൾ, പാണ്ടനസ്, കപ്പോക് മരങ്ങൾ എന്നിവയാണ് ഡാലി റിവർ നേച്ചർ പാർക്കിലുള്ളത്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia