ഡാൻസിങ് ഫെയറീസ്
സ്വീഡിഷ് ചിത്രകാരനായ ഓഗസ്റ്റ് മാൽസ്ട്രോം (1829–1901) വരച്ച ചിത്രമാണ് ഡാൻസിംഗ് ഫെയറീസ് (സ്വീഡിഷ്: എൽവാലെക്). ചന്ദ്രപ്രകാശമുള്ള ഭൂപ്രകൃതിയിൽ വെള്ളത്തിന് മുകളിൽ നൃത്തം ചെയ്യുന്ന യക്ഷികളെ ചിത്രീകരിച്ചിരിക്കുന്നു.[1] പെയിന്റിംഗ്സന്ധ്യയിൽ പുൽമേട്ടിൽ നൃത്തം ചെയ്യുന്ന യക്ഷികൾ റൊമാന്റിക് ലാൻഡ്‌സ്‌കേപ്പിന് മുകളിലൂടെ ഒഴുകുന്നു. അവരിലൊരാൾ അവരുടെ സ്വന്തം പ്രതിച്ഛായ കാണാനായി വെള്ളത്തിന് മുകളിലൂടെ വളയുന്നു. ഈ ദർശനാത്മക പെയിന്റിംഗ് അറിയപ്പെടാത്ത പ്രകൃതിയുടെ ആത്മാക്കൾ പോലെ പ്രഭാതത്തിലെ മൂടൽമഞ്ഞ് യക്ഷികളായി മാറുന്നതായി ചിത്രീകരിച്ചിരിക്കുന്നു. യക്ഷികളെ അതിലോലമായ, ആർദ്രമായ, പെട്ടെന്നുപ്രതികരിക്കുന്ന മാത്രമല്ല, ചഞ്ചല മനസ്സോടു കൂടി ആയിട്ടാണ് കാണുന്നത്. അവരുടെ വികാരങ്ങൾ എളുപ്പത്തിൽ വേദനിപ്പിക്കാനും നന്നായി സത്കരിച്ചില്ലെങ്കിൽ കുറ്റപ്പെടുത്താനും ചായ്‌വ് കാണിക്കുന്നു. സ്വീഡിഷ് നാടോടി പാരമ്പര്യത്തിൽ, കുട്ടികളോട് ശ്രദ്ധാലുവായിരിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാരണം അവരുമായി ജാഗ്രത പുലർത്താത്തവർക്ക് അപകടകരമാണ്. നോർസ് ഐതീഹ്യത്തിലെ മറഞ്ഞിരിക്കുന്ന ആളുകളിലെ യക്ഷികൾ പ്രാദേശിക നാടോടിക്കഥകളിൽ പലപ്പോഴും സുന്ദരികളായ യുവതികളായി അതിജീവിച്ചിരിക്കുന്നു. കുന്നുകളിലും കാടുകളിലും കല്ലുകളുടെ കുന്നുകളിലും കാട്ടിലും താമസിക്കുന്നു. റൊമാന്റിക് കലയിലും സാഹിത്യത്തിലും, ഭംഗിയുള്ള മുടിയുള്ള, വെളുത്ത വസ്ത്രം ധരിച്ച കുട്ടിച്ചാത്തന്മാരെ ദ്രോഹിക്കുമ്പോൾ അപ്രിയമായി ചിത്രീകരിക്കുന്നു.[2][3][4] തങ്ങളേയും അവരുടെ കന്നുകാലികളേയും ദുഷ്‌ടവിചാരമുള്ള കുട്ടിച്ചാത്തന്മാരിൽ നിന്ന് സംരക്ഷിക്കുന്നതിന് സ്കാൻഡിനേവിയക്കാർ കെട്ടിടങ്ങളിലോ മറ്റ് വസ്തുക്കളിലോ കൊത്തിയെടുത്ത എൽവ്‌കോർസ് (എൽഫ് ക്രോസ്) ഉപയോഗിക്കുന്നു.[5] അവലംബം
|
Portal di Ensiklopedia Dunia